Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൽ.ഡി.എഫ് കോടഞ്ചേരി പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോടഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന എൽ. ഡി. എഫ് പഞ്ചായത്ത് കൺവെൻഷനിലാണ് പ്രഖ്യാപനം നടത്തിയത്.

കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് സി.പി.ഐ.എമ്മിൽ ചേർന്ന യു ഡി എഫ് മുൻ പഞ്ചായത്ത് അംഗവും ദളിത് കോൺഗ്രസ് നേതാവുമായ കരിമ്പിൽ കുമാരന് പരിപാടിയിൽ സ്വീകരണം നൽകി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും എംഎൽഎയുമായ ലിന്റോ ജോസഫ് എം.എല്‍.എ ഹാരാര്‍പ്പണം നടത്തി.

വരും ദിവസങ്ങളിൽ നിരവധി യുഡിഎഫ് പ്രവർത്തകർ ഇനിയും ഇടതുപക്ഷത്തേക്ക് വരാനൊരുങ്ങി നിൽക്കുകയാണെന്ന് കരിമ്പിൽ കുമാരൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ ഭരണനേട്ടങ്ങൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം നേടിത്തരുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി എം ശശി പറഞ്ഞു. കൺവെൻഷനിൽ എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷതവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

എൻ.സി.പി ജില്ലാ വൈസ് പ്രസിഡണ്ട് പി പി ജോയ്.ആർജെഡി പഞ്ചായത്ത് പ്രസിഡണ്ട് ജയേഷ് ചാക്കോ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസ് ഐരാറ്റില്‍,സിപിഐഎം ലോക്കൽ സെക്രട്ടറിമാരായ പി.ജെ.ജോൺസൺ,പി.ജി.സാബു,കെ.എം.ജോസഫ് മാസ്റ്റര്‍,ജില്ല പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ സ്ഥാനാർഥി ജിഷാ ജോർജ് പുതിയേടത്ത്,പുതുപ്പാടി ഡിവിഷൻ സുബീഷ്.എസ്, ബ്ലോക്ക് ഡിവിഷൻ തുഷാരഗിരി ബിന്ദു റെജി, മലപുറം ഡിവിഷൻ ഷിബു തോമസ് എന്നിവർ പ്രസംഗിച്ചു.

കോടഞ്ചേരി പഞ്ചായത്ത് എല്‍.ഡി.എഫ് മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വാര്‍ഡ് 1-കരിമ്പില്‍ കുമാരന്‍,വാര്‍ഡ് 2-ദീപു വട്ടച്ചിറ, വാര്‍ഡ് 3-സത്യന്‍ ചോലയില്‍, വാര്‍ഡ് 4-സെബാസ്റ്റ്യന്‍ മാഷ്, വാർഡ് 6 -പുഷ്പ സുരേന്ദ്രന്‍, വാര്‍ഡ് 7- ഷീജ ഗോപാലാന്‍, വാര്‍ഡ് 9-ലിസ്സി.എ.ഡി തേക്കുംകുടിയില്‍, വാര്‍ഡ് 12-മിനി കെ പൗലോസ് കുന്നത്തു കുടിയില്‍, വാര്‍ഡ് 13-റൂബി തമ്പി, വാര്‍ഡ് 15-ബിന്ദു ജോര്‍ജ്, വാര്‍ഡ് 16-ജോഷ്നി ഷിജി, വാര്‍ഡ് 17-ഷിബു പുതിയേടത്ത്, വാർഡ് 18-സാനിയ വര്‍ഗ്ഗീസ്, വാർഡ് 20-ജോര്‍ജ്കുട്ടി വിളക്കുന്നേല്‍ എന്നിവരാണ്.

കേരള കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വാര്‍ഡ് 5-ഷീല ജേക്കബ് മനയില്‍, വാര്‍ഡ് 8- ജിജി കുര്യന്‍ ഐരാറ്റില്‍, വാര്‍ഡ് 11-ജാന്‍സി ജോഷി അനന്തക്കാട്ട്, കേരള കോണ്‍ഗ്രസ് (എം) സ്വതന്ത്ര വാര്‍ഡ് 19-സ്വപ്ന ആനിമൂട്ടില്‍, എന്നിവരാണ്.

Recent News

Advertisement
WhiteswanTV Footer