Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജനാധിപത്യ മൂല്യങ്ങളുടെ ശക്തി പകർന്ന് ‘ഡെമോക്രസി വാൾ’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനാധിപത്യ പ്രക്രിയയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ‘ഡെമോക്രസി വാൾ’ കോഴിക്കോട്‌ സൃഷ്ടിച്ചു. ലീപ് കേരളയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് പഴയ കെട്ടിടത്തിന് സമീപമുള്ള മതിലിലാണ് സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ ചേർന്ന് തയ്യാറാക്കിയ ചിത്രം അണിയിച്ചൊരുക്കിയത്.

ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് സർവകലാശാല എൻ. എസ്. എസ് ജില്ലാകലക്ടറുടെ ഇൻറേൺഷിപ്പ് പ്രോഗ്രാം (DCIP) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രൂപം കൊണ്ട ഈ വാൾ ജനാധിപത്യ മൂല്യങ്ങൾക്ക് വർണ്ണാഭമായ പ്രതീകമായി മാറുന്നു. ക്യാമ്പ് പേരാമ്പ്ര കൂട്ടായ്മയിലെ ചിത്രകല അധ്യാപകർ, തെരഞ്ഞെടുക്കപ്പെട്ട എൻ. എസ്. എസ് – ഇ. എൽ. സി വിദ്യാർത്ഥികൾ, ഡിസിഐപി അംഗങ്ങൾ എന്നിവരുടെ സംയുക്ത പരിശ്രമമാണ് ഈ കലാസൃഷ്ടിക്ക് പിറകിൽ.

സമൂഹത്തിന്റെ എല്ലാ തട്ടുകളെയും ഒരുമിപ്പിച്ച് ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്ന ഈ വാൾ, കാര്യക്ഷമമായ ഭരണകൂടങ്ങൾ ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമേ രൂപപ്പെടൂ എന്ന ശക്തമായ സന്ദേശം കൈമാറുന്നു. ‘ഐ വോട്ട് ഫോർ ഷുവർ’എന്ന പ്രമേയം സമ്മതിദായക അവകാശത്തിന്റെ നിർണായകതയും ഓർമ്മപ്പെടുത്തുന്നു.

ജില്ലയിലാകെ എൻ.എസ്.എസ്., ഇ. എൽ. സി യൂണിറ്റുകൾ ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാൾ സജ്ജീകരിച്ചത്. അസിസ്റ്റന്റ് കലക്ടർ എസ്. മോഹനപ്രിയ സ്ഥലത്തെത്തി വാൾ സന്ദർശിച്ചു.

Advertisement
WhiteswanTV Footer