Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ആലപ്പുഴയിൽ വാഹനാപകട൦; ഒരാൾ മരിച്ചു

ആലപ്പുഴ: വെള്ളക്കിണറിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പി.എച്ച് വാർഡിൽ താമസിക്കുന്ന വാഹിദ് (43) ആണ്‌ മരിച്ചത്‌. ഭാര്യ ഗുരുതര പരിക്കുകളോടെ ചികത്സയിൽ കഴിയുകയാണ്. വെള്ളക്കിണർ ജംഗ്ഷനിൽ തട്ടുകട നടത്തി തിരികെ ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ. ഇതുവഴി വന്ന കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിലുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11.45 നായിരുന്നു അപകടം.
Read more

തിരുവനന്തപുരം നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു

തിരുവനന്തപുരം :കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ നെയ്യാറിന്റെ കനാലിന് സമീപമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നെയ്യാര്‍ ഡാം വഴി വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയില്‍ നിന്ന് നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ഓര്‍ഡിനറി ബസുമാണ് കൂട്ടി ഇടിച്ചത്. അപകടത്തില്‍ 15 യാത്രക്കാര്‍ക്ക് പരുക്കേറ്റു. അതില്‍ 4 പേരുടെ നില ഗുരുതരമാണ്. ഇവരുടെ മുഖത്താണ് പരുക്കേറ്റിരിക്കുന്നത്. ഓര്‍ഡിനറി ബസില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തു. ഓര്‍ഡിനറി ബസ് ഡ്രൈവര്‍ മണികുട്ടനെയാണ് ഒരു […]
Read more

അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; 36 പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീര്‍: ജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അമര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസുകള്‍ ആണ് കൂട്ടിയിടിച്ചത്. 36 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഇവരെ റംബാനിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. നിയന്ത്രണം വിട്ട ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് ഇടിക്കുകയായിരുന്നു. നാല് ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജമ്മു ഭഗവതി നഗറില്‍ നിന്ന് തെക്കന്‍ കശ്മീരിലെ പഹല്‍ഗാം ബേസ് ക്യാമ്പിലേക്ക് പോകുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ബസുകള്‍. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ചന്ദര്‍കൂട്ടിന് സമീപം രാവിലെ എട്ട് മണിയോടെയാണ് […]
Read more

പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂർ വാഹനാപകടത്തിൽ പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വടക്കേതൊറവ് സ്വദേശി മാളിയേക്കൽ മോഹനന്റെ മകൾ പതിനെട്ട് വയസുള്ള വൈഷ്ണ ആണ് മരിച്ചത്. തൃശൂർ പുതുക്കാട് വച്ച് ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 18കാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് മരിച്ചത്. എടത്വാ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർഥികളാണ് ഇരുവരും. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം രാത്രി 12.05 നാണ് […]
Read more

മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകും

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് ധന സഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ. സംസ്കാര ചടങ്ങിൻ്റെ ചിലവിനു 50,000 രൂപ ഇന്ന് നൽകും. ബാക്കി ധനസഹായം പിന്നാലെ നൽകും. ഇന്നലെ മൂന്നു തവണ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നും ഇന്ന് വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ തിരുവനന്തപുരത്താണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ […]
Read more

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 ലധികം പേര്‍ക്ക് പരിക്ക്

തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ബസിലെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ മുഴുവന്‍ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസിന്റേയും മീന്‍ലോറിയുടേയും […]
Read more

ദേശീയപാതയിൽ കാർ മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശ്ശൂർ: ദേശീയപാതയിൽ കുഴിയിൽ കാർ മറിഞ്ഞ് അപകടം. നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിലാണ് കാർ മറിഞ്ഞ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി മനു, തൃശ്ശൂർ സ്വദേശി വിൽസൺ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. പുരിങ്ങോരിൽ അടിപ്പാത നിർമ്മിക്കാനെടുത്ത കുഴിയിലാണ് കാർ വീണത്. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്നു കാർ. ചാറ്റൽ മഴയുണ്ടായിരുന്നു. മുമ്പിലുണ്ടായിരുന്ന വാഹനം പെട്ടന്ന് നിർത്തിയപ്പോൾ മനുവും കാർ നിർത്തി. ഈ സമയത്ത് കാർ റോഡിൽ സ്കിഡ് ആയി കുഴിയിലേക്ക് മറിയുകയായിരുന്നു. […]
Read more

കോഴിക്കോട് സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്: കാക്കൂരില്‍ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് അപകടം നടന്നത്. ലോറിയുടെ മുന്‍ഭാഗവും ബസിന്റെ ഒരുവശവും പൂര്‍ണമായും തകര്‍ന്നു. ബാലുശ്ശേരിക്ക് വരികയായിരുന്നു ബസ്, മരംകയറ്റിയ ലോറി എതിര്‍ദിശയില്‍ വരികയായിരുന്നു. നിയന്ത്രണണംവിട്ട ബസ് ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതില്‍ ഇടിച്ചാണ് ബസ് നിന്നത്.പരിക്കേറ്റവരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കാക്കൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
Read more

കാറുകൾ കൂട്ടി ഇടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കാറുകൾ കൂട്ടി ഇടിച്ച് അപകടം. മാവൂർ കൂളിമാട് റോഡിൽ എളമരം കടവിന് സമീപത്ത് ആണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മറ്റൊരു കാറിൻ്റെ ഒരു ഭാഗവും തകർന്നു. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix