ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക്; ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് യാത്രികൻ കെഎസ്ആർടിസി ബസിനിടയിൽപ്പെട്ടു. തലനാരിഴക്കാണ് ബൈക് യാത്രികൻ രക്ഷപ്പെട്ടത്. നിസാര പരിക്കുകളോടെ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഴിഞ്ഞത്തെ പഴയ പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇവിടെ പുതിയ പാലം നിർമ്മിക്കുന്നതിനായി മണ്ണ് പരിശോധന നടക്കുകായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ പാലത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ഇതിനിടെ സമീപത്തിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോകവെ നിയന്ത്രണം വിട്ട് വാഹനം ബസിന് താഴേക്ക് വീണത്. ബൈക്ക് ബസിന്റെ പുറക് വശത്തെ ടയറിന് മുന്നിലേക്ക് ആണ് വീണത്. ഉടൻ […]
Read more