Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇറച്ചിക്കോഴി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇറച്ചിക്കോഴി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു. ഞായറാഴ്ച രാത്രി ഒരു മണിയോടെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ നിലമാമൂട്ടിന് സമീപത്തായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകരാണമെന്ന് നാട്ടുകാർ പറയുന്നു. സമീപ വാസിയായ അര്‍ജുനന്‍റെ വീട്ടിലേക്കാണ് മിനിലോറി പാഞ്ഞു കയറിയത്. നിറയെ കോഴിയുമായെത്തിയ വാഹനത്തിൽ നിന്നും കൂട് ഉൾപ്പടെ കോഴികൾ തെറിച്ച് പുറത്തു വീണിരുന്നു.

വാഹനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരുക്കുകളുണ്ടായില്ല. ഇടിയുടെ ആഘാതത്തിൽ നിലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ മിനിലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മതില്‍ക്കെട്ടുകള്‍ തകര്‍ന്ന അര്‍ജുനന് നഷ്ടപരിഹാരം ഉറപ്പാക്കിയ ശേഷം മിനി ലോറി വിട്ടു നൽകും. കേരള -തമിഴ്നാട് അതിർത്തി പ്രദേശമായ ഇവിടെ രാത്രികാലങ്ങളിൽ വാഹനാപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Recent News

Advertisement
WhiteswanTV Footer