ഇടുക്കി: കട്ടപ്പന പുലിയന്മല മലയോര ഹൈവേയില്‍ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിമല കാട്ടുമറ്റത്തില്‍ സന്തോഷ് (49) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.






