Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

ലാഭത്തിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ വിപണി

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗതിമാറി ഇന്ത്യൻ വിപണി. നാളെ തെരഞ്ഞെടുപ്പിന് ശേഷം വരുന്ന എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ത്യൻ വിപണിയെ സ്വാധീനിക്കും. നേട്ടത്തോടെ തുടങ്ങി മുന്നേറ്റം തുടർന്നെങ്കിലും, ഇന്ത്യൻ വിപണി നേട്ടങ്ങൾ കൈവിട്ടു. പക്ഷെ ലാഭത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 23,518 പോയിന്റിലും സെൻസെക്സ് 77578 പോയിന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. മെറ്റൽ, എനർജി, ഇൻഫ്രാ സെക്ടറുകളൊഴികെ മറ്റുള്ള സെക്ടറുകൾ ഇന്ന് നേട്ടത്തിൽ അവസാനിച്ചു. ഇന്ന് അവസാന മണിക്കൂറിൽ ഇന്ത്യൻ വിപണിയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് 6% മുന്നേറി […]
Read more

സ്വര്‍ണ്ണ വിലയില്‍ അപ്രതീക്ഷിത തിരിച്ചുകയറ്റം

സ്വര്‍ണ്ണ പ്രേമികളെ അമ്പരപ്പിച്ച് സ്വര്‍ണവിലയില്‍ ഇന്ന് അപ്രതീക്ഷിത കുറവ്. കേരളത്തില്‍ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6995 രൂപയായി. 480 രൂപ ഉയര്‍ന്ന് 55960 രൂപയാണ് പവന്‍വില. 18 കാരറ്റിനും ഗ്രാമിന് 50 രൂപ കൂടി വില 5770 രൂപയിലെത്തി. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന എക്കാലത്തെയും റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വരെ പവന് 4,449 രൂപയും ഗ്രാമിന് 562 രൂപയും കുറഞ്ഞിരുന്നു. ഇതേ ട്രെന്‍ഡ് […]
Read more

പണപ്പെരുപ്പത്തെ ചെറുക്കാൻ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍

കൊച്ചി: ഈ മേഖലയില്‍ ഇതാദ്യമായി വരുമാനം വര്‍ധിക്കുന്ന സവിശേഷതയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തങ്ങളുടെ റെഗുലര്‍ പേ അനൂറ്റി പദ്ധതിയായ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി അവതരിപ്പിച്ചു. അനൂറ്റി പേ ഔട്ടില്‍ അഞ്ചു ശതമാനം വര്‍ധനവിന് അവസരം ഒരുക്കുന്നതാണ് ഈ സവിശേഷത. റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്ക് പണപ്പെരുപ്പത്തെ കൈകാര്യം ചെയ്യാന്‍ ഇതു സഹായകമാകും. പണപ്പെരുപ്പം കാലാകാലങ്ങളില്‍ തങ്ങളുടെ വാങ്ങല്‍ ശേഷിയെ ചുരുക്കുമ്പോഴും ജീവിത നിലവാരം നിലനിര്‍ത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് […]
Read more

സ്വർണ്ണവിലയിൽ നേരിയ വർധന

രണ്ടാഴ്ചകൊണ്ട് താഴേക്കിറങ്ങിയ സ്വർണ്ണവിലയിൽ നേരിയ വർധന. 4160 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരിക്കുന്നത്. ഇന്നലെ പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായിരുന്നു. ഇന്ന് പവന് 55,560 രൂപയും ഗ്രാമിന് 6945 രൂപയുമായി. ഗ്രാമിന് ഇന്നലെ 110 രൂപയാണ് കുറഞ്ഞത്. 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്.
Read more

മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം 2,517 കോടി രൂപ

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,140 കോടി രൂപയായിരുന്നു. 18 ശതമാനമാണ് വര്‍ധന. അതേസമയം രണ്ടാം പാദത്തില്‍ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷത്തെ 1,095 കോടി രൂപയേക്കാള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനമാണ് വര്‍ധന. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ആദ്യ പകുതിയില്‍ 1,04,149 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 79,493 കോടി […]
Read more

ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതലുള്ള ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയിൽ

കൊച്ചി: ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രകള്‍ക്കായി നവംബർ 13 വരെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ്‌ 1599 രൂപ മുതലുള്ള ഓഫർ നിരക്കില്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവർക്ക് 1444 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും. ചെക്ക്‌ ഇന്‍ ബാഗേജ്‌ ഇല്ലാതെയുള്ള യാത്രക്കായുള്ള […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് 35.48 ശതമാനം സംയോജിത വരുമാന വളര്‍ച്ച

കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (ബ്ലൂ മുത്തൂറ്റ്) പതാകവാഹക കമ്പനിയും രാജ്യത്തെ മുന്‍നിര ബാങ്കേതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായ വളര്‍ച്ചയാണ് കൈവരിച്ചത്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വര്‍ധനവോടെയാണ്. രണ്ടാം പാദത്തിലെ സംയോജിത വായ്പ വിതരണം 15,633.50 കോടി രൂപയാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് […]
Read more

ലക്ഷദ്വീപില്‍ 4ജി അവതരിപ്പിച്ച് വി

കൊച്ചി: കേരളത്തിലെ മുന്‍നിര മൊബൈല്‍ നെറ്റ് വര്‍ക്കായ വി ലക്ഷദ്വീപിലെ ദ്വീപുകളില്‍ 4ജി നെറ്റ് വര്‍ക്കായ കണക്ടിവിറ്റി അവതരിപ്പിച്ചു. മൂന്ന് ബാന്‍ഡ് സ്പെക്ട്രത്തിലായുള്ള വി ജിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള നിര്‍ണായകമായ നീക്കമാണിത്. ലക്ഷദ്വീപിലെ അഗത്തിയിലും കവരത്തിയിലും 20,000-ത്തില്‍ ഏറെ വരുന്ന ജനങ്ങളേയും സന്ദര്‍ശകരേയും കണക്ടഡ് ആക്കുന്നതിനു സഹായകമായ വിധത്തില്‍ ഏറ്റവും ഫലപ്രദമായ 900 മെഗാഹെര്‍ട്സ് സ്പ്രെക്ട്രവും 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ് സ്പെക്ട്രവുമാണ് […]
Read more

മുത്തൂറ്റ് ഫിനാന്‍സ് ഐഎംഎ വഴി ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക വാഹനം നല്‍കി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വഴി ഭിന്നശേഷിക്കാര്‍ക്ക് ഓട്ടോമേറ്റഡ് വാഹനം നല്‍കി. വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ്ജ്, ഐഎംഎ കൊച്ചിയുടെ മുതിര്‍ന്ന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആരോഗ്യ പരിചരണങ്ങള്‍ ലഭ്യമാക്കാനും സ്വയം യാത്ര ചെയ്യാനും മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഈ സിഎസ്ആര്‍ പദ്ധതി വഴി സാധിക്കും. ഐഎംഎ […]
Read more

Recent News

Advertisement
WhiteswanTV Footer