Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റിപ്പോ നിരക്ക് കുറച്ച് ആർബിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിപ്പോ നിരക്ക് കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റാണ് കുറച്ചത്. അഞ്ചുവർഷത്തിനിടെ ആദ്യമായിട്ടാണ് നിരക്കിൽ കുറവ് വരുന്നത്. അവസാനമായി റിപ്പോ നിരക്ക് കുറച്ചത് 2020 മെയ് മാസത്തിലായിരുന്നു. കഴിഞ്ഞ 11 യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കുറച്ചിരുന്നില്ല.

വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതൽ റിപ്പോ 6.5 ശതമാനത്തിൽ തന്നെ തുടരുകയായിരുന്നു. 2023 ഫെബ്രുവരിയിലാണ് അവസാനമായി ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയത്. പണപ്പെരുപ്പം പിടിച്ചുനിർത്താനായി അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനം ആയി ഉയർത്തി. ശക്തികാന്ത ദാസിന് ശേഷം ആർബിഐ ഗവർണറായി ചുമതലയേറ്റ സഞ്ജയ് മൽഹോത്ര നേതൃത്വം നൽകുന്ന ആദ്യ എംപിസി യോഗമാണിത്.

Advertisement
WhiteswanTV Footer