Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 13,100 കോടി രൂപ കടന്നു

കൊച്ചി:ഇന്ത്യയിലെ ആദ്യ ഇക്വിറ്റി അധിഷ്ഠിത പദ്ധതിയായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 13,100 കോടി രൂപയിലെത്തിയതായി 2024 ജൂണ്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലാര്‍ജ് ക്യാപ് ഓഹരികളില്‍ മുഖ്യമായി നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്ന രീതിയാണ് 1986 ഒക്ടോബറില്‍ ആരംഭിച്ച ഈ പദ്ധതി പിന്തുടരുന്നത്. ആകെ 15.80 ശതമാനം സംയോജിത നേട്ടമാണ് പദ്ധതി കൈവരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ ഇപ്പോള്‍ 25.35 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടെന്നും ജൂണ്‍ 30-ലെ കണക്കുകള്‍ […]
Read more

വായ്പാ പലിശ ഉയര്‍ത്തി എസ്.ബി.ഐ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വായ്പാ പലിശ ഉയര്‍ത്തി.ജൂലായ് 15 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായത്.മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള നിരക്കില്‍ 10 ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വരുത്തിയത്.ഇതോടെ വാഹന, ഭവന വായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശ കൂടും. രണ്ട് വര്‍ഷത്തെ നിരക്ക് 8.95 ശതമാനമായും മൂന്നുവര്‍ഷത്തേത് ഒമ്പത് ശതമാനമായും ഉയര്‍ത്തി. ജൂണിലും എസ്ബിഐ വായ്പാ പലിശയില്‍ 10 ശതമാനം വര്‍ധനവരുത്തിയിരുന്നു.ഒരു വര്‍ഷ കാലയളവിലെ എംസിഎല്‍ആര്‍ അടിസ്ഥാന നിരക്ക് 8.75 ശതമാനത്തില്‍നിന്ന് 8.85 ശതമാനമായാണ് വര്‍ധിപ്പിച്ചത്.
Read more

ആമസോണ്‍ പ്രൈം ഡേയില്‍ 3,200-ലധികം പുതിയ ഉല്‍പ്പന്നനിരയുമായി ചെറുകിട ബിസിനസുകള്‍

കൊച്ചി:ഈ മാസം 20, 21 തീയതികളില്‍ നടക്കുന്ന ആമസോണ്‍ പ്രൈം ഡേയില്‍ ഗൃഹോപകരണങ്ങള്‍,ഫാഷന്‍, ആഭരണങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങി 3,200-ലധികം ഉല്പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കും.ബെഹോമ, ഡ്രീം ഓഫ് ഗ്ലോറി, ഒറിക്ക സ്പൈസസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ അവരുടെ തനതുല്‍പ്പന്നങ്ങള്‍ ആമസോണ്‍ വഴി രാജ്യത്തുടനീളം വില്‍പ്പക്കെത്തിക്കും.ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ആമസോണ്‍ ഡേയില്‍ പതിനായിരക്കണക്കിന് ചെറുകിട ബിസിനസുകള്‍ പങ്കെടുക്കും. ഇത്തരം ഷോപ്പിങിലൂടെ ചെറുകിട ഇടത്തരം ബിസിനസ്സുകള്‍ക്ക് ഇ-കൊമേഴ്സിന്‍റെ സാധ്യത മനസ്സിലാക്കാനും അവരുടെ വിജയത്തിനുള്ള പുതിയ വഴികള്‍ തുറക്കാനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കാന്‍ ഓണ്‍ലൈന്‍ […]
Read more

മോളിക്യൂള്‍ ഗുഡ്നൈറ്റ് ലിക്വിഡ് വേപറൈസറുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്

കൊച്ചി:ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിലെ ശാസ്ത്രജ്ഞര്‍ അവരുടെ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചതും പേറ്റന്‍റ് ഉള്ളതുമായ ആദ്യത്തെ മോളിക്യൂള്‍ ആയ റെനോഫ്ളൂത്രിന്‍ വികസിപ്പിച്ചു. കൊതുകു നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപറൈസര്‍ ഫോര്‍മുലേഷനാണ് ഇതുണ്ടാക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏതു രജിസ്ട്രേഡ് ലിക്വിഡ് വേപറൈസര്‍ ഫോര്‍മാറ്റുകളേക്കാളും കൊതുകുകള്‍ക്കെതിരെ രണ്ടു മടങ്ങു കൂടുതല്‍ ഫലപ്രദമാണ് റെനോഫ്ളൂത്രിനിലൂടെ നിര്‍മിക്കുന്ന ഈ ഫോര്‍മുലേഷന്‍. കഠിനമായ പരിശോധനകളും സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് ആന്‍റ് രജിസ്ട്രേഷന്‍ കമ്മിറ്റിയുടെ അംഗീകാരവും ഇതിന്‍റെ കാര്യക്ഷമതയും സുരക്ഷയും അടിവരയിട്ടുറപ്പിക്കുന്നു.വീട്ടിലെ […]
Read more

ജെഎസ് ഡബ്ല്യൂ ഗ്രൂപ്പ് എംഎസ്ആര്‍ഐടിയും ഷാരികയും ആയി ധാരണാപത്രം ഒപ്പു വെച്ചു

കൊച്ചി:ജെഎസ് ഡബ്ല്യൂ ഗ്രൂപ്പ് എംഎസ് രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഷാരിക എന്‍റര്‍പ്രൈസസിന്‍റെ ഡിവിഷനായ ഷാരിക സ്മാര്‍ട്ട്ടെക് എന്നിവയുമായി ചേര്‍ന്ന് ബെംഗലൂരുവില്‍ സ്മാര്‍ട്ട് ഗ്രിഡ് സാങ്കേതികവിദ്യകള്‍ക്കായുള്ള മികവിന്‍റെ കേന്ദ്രം സ്ഥാപിക്കാനുള്ള ത്രികക്ഷി ധാരണാ പത്രം ഒപ്പു വെച്ചു. ബംഗലൂരുവിലെ എംഎസ്ആര്‍ഐടി കാമ്പസിലായിരിക്കും ഇതു സ്ഥാപിക്കുക. ഇതിനുള്ള സാമ്പത്തിക ഗ്രാന്‍റ് ജെഎസ്ഡബ്ലിയു ഗ്രൂപ്പ് നല്‍കും. നിര്‍മിത ബുദ്ധി, ഡീപ് ലേണിങ്, ബിഗ് ഡാറ്റ, ബ്ലോക്ക് ചെയിന്‍, നെറ്റ് വര്‍ക്കിങ്, ഓട്ടോമേഷന്‍ എന്നിവയുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വൈദ്യുത, ഊര്‍ജ്ജ മേഖലകളില്‍ […]
Read more

വീണ്ടും 54,000 കടന്ന് സ്വർണവില

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപയാണ്. ഇന്നലെയും ഇന്നുമായി 400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5610 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. […]
Read more

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വായ്പയുമായി എസ്ബിഐ

 കൊച്ചി:എസ്ബിഐയുടെ ഇന്‍റര്‍നെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓണ്‍ലൈന്‍ വായ്പ സൗകര്യം ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് 100 ശതമാനം കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ വായ്പകള്‍ നേടാനാവും.  കാംസില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അസറ്റ് മാനേജുമെന്‍റ് കമ്പനികളുടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ പുതിയ വായ്പ സൗകര്യം പ്രയോജനപ്പെടുത്താം.മുന്‍പ് ശാഖകള്‍ സന്ദര്‍ശിച്ചും എസ്ബിഐ മ്യൂച്വല്‍ ഫണ്ടുകളുടെ ഈടിന്‍മേലും മാത്രം വായ്പ ലഭിച്ചിരുന്ന സ്ഥിതിയാണ് ഇതോടെ മാറുന്നത്. അടിയന്തര ആവശ്യങ്ങള്‍ വരുമ്പോള്‍ […]
Read more

100% പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യം കൈവരിച്ച് ആമസോണ്‍ 

കൊച്ചി:2019ല്‍ ആരംഭിച്ച് 2030ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പുനരുപയോഗ ഊര്‍ജ്ജലക്ഷ്യം ഏഴുവര്‍ഷം മുന്‍പേ കൈവരിച്ച് ആമസോണ്‍.ലോകവ്യാപകമായ ആമസോണിന്‍റെ ഡാറ്റാ സെന്‍ററുകള്‍, കോര്‍പ്പറേറ്റ് കെട്ടിടങ്ങള്‍, പലചരക്ക് കടകള്‍, ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകള്‍ എന്നിവിടങ്ങളിലെ പുനരുപയോഗ ഊര്‍ജ്ജലക്ഷ്യമാണ് ഏഴുവര്‍ഷം മുന്‍പേ കൈവരിച്ചതായി ആമസോണ്‍ പ്രഖ്യാപിച്ചത്.ബ്ലൂംബെര്‍ഗ് ന്യൂ എനര്‍ജി ഫിനാന്‍സ് പറയുന്നതനുസരിച്ച് നാല് വര്‍ഷത്തേക്ക് (2020 മുതല്‍) ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജം വാങ്ങുന്ന കമ്പനിയായി ആമസോണ്‍ മാറി. ആഗോളതലത്തില്‍500ലധികം സോളാര്‍, കാറ്റാടി പദ്ധതികളില്‍ ബില്യണ്‍ കണക്കിന് ഡോളറും ആമസോണ്‍ നിക്ഷേപിച്ചിട്ടുണ്ട ഏഴു വര്‍ഷം മുന്‍പ് തന്നെ പുനരുപയോഗ ഊര്‍ജ്ജലക്ഷ്യം കൈവരിക്കാന്‍ കമ്പനി ചെയ്ത പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ടെന്ന് ആമസോണ്‍ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസര്‍ കാരാ ഹര്‍സ്റ്റ് പറഞ്ഞു.സോളാര്‍, കാറ്റാടി പദ്ധതികളില്‍ നിക്ഷേപം തുടരുന്നത് കൂടാതെ ന്യൂക്ലിയര്‍, ബാറ്ററി സംഭരണം തുടങ്ങി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ കാര്‍ബണ്‍ രഹിത ഊര്‍ജ്ജത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് കാരാ ഹര്‍സ്റ്റ് പറഞ്ഞു. 2019 മുതല്‍27 രാജ്യങ്ങളില്‍ ആമസോണ്‍ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ പ്രാപ്തമാക്കിയിട്ടുണ്ട്. ഇന്ത്യ, ഗ്രീസ്, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ യൂട്ടിലിറ്റി സ്കെയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതികള്‍ പ്രാപ്തമാക്കിയ ആദ്യത്തെ കോര്‍പ്പറേഷനും ആമസോണ്‍ തന്നെയാണ്. വിര്‍ജീനിയയിലെ ആമസോണിന്‍റെ എച്ച്ക്യൂ2 ആസ്ഥാനം പൂജ്യം ശതമാനം പ്രവര്‍ത്തനക്ഷമമായ കാര്‍ബണ്‍ എമിഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. കൂടാതെ അതിന്‍റെ വൈദ്യുതി ഉപഭോഗം പ്രാദേശിക സോളാര്‍ ഫാമുമായി പൊരുത്തപ്പെടുന്നുമുണ്ട്. യൂട്ടിലിറ്റി സ്കെയില്‍ പ്രോജക്റ്റുകള്‍ക്ക് പുറമേ, ആമസോണ്‍ ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകള്‍, ഫുഡ് മാര്‍ക്കറ്റ് സ്റ്റോറുകള്‍, ലോകമെമ്പാടുമുള്ള മറ്റ് കോര്‍പ്പറേറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ മേല്‍ക്കൂരകളിലും വസ്തുവകകളിലും ഏകദേശം 300 ഓണ്‍സൈറ്റ് സോളാര്‍ പ്രോജക്ടുകളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ പദ്ധതികളും പ്രവര്‍ത്തനക്ഷമമായാല്‍ ആമസോണിന്‍റെ പുനരുപയോഗ ഊര്‍ജ പോര്‍ട്ട്ഫോളിയോ വഴി പ്രതിവര്‍ഷം 27.8 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ പദ്ധതികള്‍ ഉള്‍പ്പെടെ ഏഷ്യപസഫിക് മേഖലയിലുടനീളം 80ലധികം പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ആമസോണ്‍ ഇന്നുവരെ പ്രാപ്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 50 കാറ്റാടി, സൗരോര്‍ജ്ജ പദ്ധതികളില്‍ ആമസോണ്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ബ്ലൂംബെര്‍ഗ് ന്യൂ എനര്‍ജി ഫിനാന്‍സിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്‍റെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഉപഭോക്താവ് കൂടിയാണ് ആമസോണ്‍. 2022ല്‍ ആമസോണ്‍ അതിന്‍റെ ആദ്യത്തെ ആറ് യൂട്ടിലിറ്റി സ്കെയില്‍ പ്രോജക്ടുകള്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഇതില്‍ മധ്യപ്രദേശിലും കര്‍ണാടകയിലും സ്ഥിതി ചെയ്യുന്ന മൂന്ന് കാറ്റാടിസോളാര്‍ ഹൈബ്രിഡ് പദ്ധതികളും രാജസ്ഥാനിലെ മൂന്ന് സോളാര്‍ ഫാമുകളും ഉള്‍പ്പെടുന്നു. മൊത്തം 920 മെഗാവാട്ട് (എംഡബ്ലിയൂ) പുനരുപയോഗ ഊര്‍ജ്ജ ശേഷിയെ ഇത് പ്രതിനിധീകരിക്കുന്നു. ആമസോണ്‍ വികസിപ്പിച്ച ഒരു പുതിയ സാമ്പത്തിക മാതൃക അനുസരിച്ച് 2014 മുതല്‍2022 വരെ കമ്പനിയുടെ കാറ്റാടി, സൗരോര്‍ജ്ജ ഫാമുകള്‍ ഇന്ത്യയിലെ കമ്മ്യൂണിറ്റികള്‍ക്കായി ഏകദേശം 349 ദശലക്ഷം യുഎസ് ഡോളര്‍ (2,885 കോടി രൂപ) നിക്ഷേപം ഉണ്ടാക്കാന്‍ സഹായിച്ചു. അവര്‍ രാജ്യത്തിന്‍റെ മൊത്തം ജിഡിപിയിലേക്ക് ഏകദേശം 87 മില്യണ്‍ യുഎസ് ഡോളര്‍ (719 കോടി രൂപ) സംഭാവന ചെയ്തതു. 100ശതമാനം പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യം കൈവരിക്കുന്നതിലൂടെ നൂറ് കണക്കിന് പുതിയ സൗരോര്‍ജ്ജകാറ്റാടി പദ്ധതികള്‍ നിര്‍മിക്കാന്‍ ആമസോണിനായെന്ന് ബ്ലൂംബെര്‍ഗ് ന്യൂഎനര്‍ജി ഫിനാന്‍സ് സുസ്ഥിരതാ ഗവേഷണ വിഭാഗം മേധാവി കൈല്‍ ഹാരിസണ്‍ പറഞ്ഞു. ഈ പ്രവൃത്തിയിലൂടെ ലോകമെമ്പാടുമുള്ള ഗ്രിഡ്ഡുകളിലേക്കും കമ്മ്യൂണിറ്റികളിലേക്കും ശുദ്ധമായ ഊര്‍ജ്ജത്തിന്‍റെ പുതിയ ഉറവിടങ്ങള്‍ കൊണ്ടുവരാനായെന്നും അദ്ദേഹം പറഞ്ഞു. 
Read more

മഹീന്ദ്ര എസ്യുവി700 എഎക്സ്7 ശ്രേണിക്ക് പ്രത്യേക വില പ്രഖ്യാപിച്ചു

 കൊച്ചി:ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എഎക്സ്7 ശ്രേണിക്ക് പ്രത്യേക എക്സ്-ഷോറൂം വില പ്രഖ്യാപിച്ചു. എക്സ്യുവി700ന്‍റെ മൂന്നാം വാര്‍ഷികത്തിന്‍റെയും മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,00000 യൂണിറ്റ് എന്ന നേട്ടവും കൈവരിച്ചതിന്‍റെയും ഭാഗമായാണ് എഎക്സ്7യിലുടനീളം നാല് മാസത്തേക്ക് പ്രത്യേക വില പ്രഖ്യാപിച്ചത്.പ്രത്യേക വിലയെ തുടര്‍ന്ന് 19.49 ലക്ഷം എന്ന പ്രാരംഭ വിലയില്‍ ഉപഭോക്താക്കള്‍ക്ക് മഹീന്ദ്രയുടെ എഎക്സ്7 മോഡലുകള്‍ സ്വന്തമാക്കാനാവും. 2024 ജൂലൈ 10 മുതല്‍ 4 മാസത്തേക്കായിരിക്കും പ്രത്യേക വിലയില്‍ എഎക്സ്7 ലഭ്യമാകുക. പനോരമിക് സ്‌കൈറൂഫ്,ഇന്റലിജന്റ് കോക്ക്പിറ്റില്‍ ഡ്യുവല്‍26.03 സെ.മീ എച്ച്ഡി സൂപ്പര്‍സ്‌ക്രീന്‍,മെച്ചപ്പെട്ട സുരക്ഷയ്ക്കായി അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളോടു കൂടിയ ലെവല്‍-2എഡിഎഎസ്,സോണിയുടെ12സ്പീക്കറുകളുള്ള ത്രീഡി ഓഡിയോ,വെല്‍ക്കം ടിട്രാക്‌റ്റോാടു കൂടിയ6വേ […]
Read more

മുത്തൂറ്റ് ഫിനാന്‍സ് ആംബുലന്‍സ് കൈമാറി

 കൊച്ചി:വടവുകോട് ഹെല്‍ത്ത് സെന്‍ററിന് മുത്തൂറ്റ് ഫിനാന്‍സ് ആംബുലന്‍സ് കൈമാറി.മുത്തൂറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളി ആന്‍റ് സയന്‍സില്‍ നടത്തിയ ചടങ്ങില്‍ പി വി ശ്രീനിജന്‍ എംഎല്‍എ വടവുകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ കെ അശോകന് താക്കോല്‍ കൈമാറി.  ഡെവലപ്മെന്‍റ് സെലക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ജൂബി ജോര്‍ജ്ജ്,  വടവുകോട് ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ വികസന കമ്മിറ്റി പ്രസിഡന്‍റ് ടി ആര്‍ വിശ്വപ്പന്‍, വടവു കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വര്‍ഗീസ്, വടവുകോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എല്‍സി പൗലോസ്, ഉഷ വേണുഗോപാല്‍, ശ്രീകല അജിത്ത്, വിഷ്ണു വിജയന്‍, മുത്തൂറ്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍മാരായ ജോബിന്‍ ജോസഫ്, കെ എസ് സിമി തുടങ്ങിയവര്‍ സന്നിഹിതരായി.  വടവുകോട്, പുതൃര്‍ക, തിരവാണിയൂര്‍  എന്നീ മൂന്നു പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് വടവുകോട് ഹെല്‍ത്ത് സെന്‍റര്‍ സേവനം ലഭ്യമാക്കുന്നത്. ശരാശരി 250 പേരാണ്  പ്രതിദിനം ഇവിടെയെത്തുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer