Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി : ഫോക്സ്വാഗണ്‍ ഇന്ത്യ വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും വെര്‍ടസ് ജിടി ലൈനും പുറത്തിറക്കി. ഉപഭോക്താക്കളുടെ അഭിലാഷങ്ങളെ അവരുടെ വ്യക്തിത്വത്തിന് അനുസരിച്ചുള്ളതാക്കുന്നതാണ് ഈ പുതിയ മോഡലുകള്‍. ടൈഗുണ്‍ ജിടി ലൈനിന് മെച്ചപ്പെടുത്തിയ ഫീച്ചറുകളുടെ പാക്കേജും അവതരിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ വെര്‍ടസിന്‍റെ ബ്ലാക്ക് തീമിലുള്ള ആശയം കമ്പനി അവതരിപ്പിച്ചു. മികച്ച ജനപ്രീതിയാര്‍ജ്ജിച്ച ഈ സെഡാനെ അടിസ്ഥാനമാക്കി കൊണ്ട് സെഡാന്‍ ബോഡി സ്റ്റൈലില്‍ കരുത്തുറ്റ ഐഡന്‍റിറ്റി വികസിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ രൂപം […]
Read more

ഗെയിമിങ് വ്യവസായ മേഖല വെല്ലുവിളികള്‍ നേരിടുമ്പോഴും നാലാമത് ഇഎസ്ഒപി ബൈബാക്ക് പൂര്‍ത്തിയാക്കി വിന്‍സോ

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിമിങ്, ഇന്‍ററാക്ടീവ് എന്‍റ്റര്‍റ്റേന്‍മന്‍റ്റ് പ്ലാറ്റ്ഫോമായ വിന്‍സോ ജീവനക്കാര്‍ക്കായുള്ള ഓഹരി തെരഞ്ഞെടുക്കല്‍ പദ്ധതിയിലെ (ഇഎസ്ഒപി) ബൈബാക്കിന്‍റെ നാലാം ഘട്ടം പൂര്‍ത്തിയാക്കി. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും കാലാവധിയുള്ളവര്‍ക്കാണ് ഇതിന് അവസരം ലഭിച്ചത്. വിന്‍സോയുടെ തൊഴില്‍ സേനയുടെ 30 ശതമാനം വരുന്ന അര്‍ഹരായ ജീവനക്കാര്‍ക്ക് അവരുടെ ഇഎസ്ഒപി ലിക്വിഡേറ്റു ചെയ്യാന്‍ ഇത് അവസരമൊരുക്കി. ആഗോള സാങ്കേതികവിദ്യ ഉല്‍പന്ന രംഗത്തുള്ളവരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമുള്ള വിന്‍സോയുടെ തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ തിരികെ വാങ്ങല്‍ പദ്ധതി. ഈ രംഗത്തെ […]
Read more

ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ എം എ യൂസഫലി

ലോകത്തിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് യൂസഫലി ഇടംനേടിയത്. പട്ടികയില്‍ 487-ാം സ്ഥാനത്താണ് എം എ യൂസഫലി. 6.45 ബില്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തി. 500 പേരുടെ ലിസ്റ്റാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടത്. പട്ടികയിലുള്‍പ്പെട്ട ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. ഇന്ത്യയില്‍ നിന്ന് 12 വ്യവസായികളാണ് പട്ടികയില്‍ ഇടം പിടിച്ചത്.ടെസ്ല, സേപ്‌സ്എക്‌സ്, എക്‌സ് തലവന്‍ […]
Read more

ബാങ്ക് ഓഫ് ബറോഡ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ബാങ്കിന്‍റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറും ബാങ്ക് ഓഫ് ബറോഡയും പങ്കിടുന്ന മികവും വിശ്വാസവും പോലുള്ള അടിസ്ഥാന മൂല്യങ്ങളുടെ ആഴത്തിലുള്ള വിന്യാസം കൂടിയാണ് ഈ തന്ത്രപരമായ പങ്കാളിത്തം. സഹകരണത്തിന്‍റെ ഭാഗമായി സച്ചിനെ മുൻനിർത്തി പ്ലേ ദി മാസ്റ്റര്‍സ്ട്രോക്ക്’ എന്ന പേരില്‍ ആദ്യ ക്യാമ്പയിനിനും ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്നതും, നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ ഒരു […]
Read more

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് ‘സര്‍വ്വ’ അവതരിപ്പിച്ച് മണിപ്പാല്‍ സിഗ്ന

 കൊച്ചി: ഏറ്റവും വേഗത്തില്‍ വളരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ‘മണിപ്പാല്‍ സിഗ്ന സര്‍വ്വ’ എന്ന പുതിയൊരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിക്കുന്നു. എല്ലാവര്‍ക്കും എന്ന് അര്‍ഥം വരുന്ന ‘സര്‍വ്വ’ പോളിസി ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പൂര്‍ണ പരിഹാരം ലഭ്യമാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ ഉപഭോക്തൃ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇടത്തരക്കാര്‍ക്ക് കൂടി ആരോഗ്യ കവറേജ് ലഭ്യമാകുന്നതാണ് പുതിയ പദ്ധതി. സാംക്രമികം, സാംക്രമികേതരം, ജീവിതശൈലി രോഗങ്ങള്‍ എന്നിങ്ങനെ ട്രിപ്പിള്‍ രോഗ ഭീഷണിക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുകയാണ്. അവഗണിക്കപ്പെട്ടുന്ന ഇടത്തരക്കാര്‍ക്കുള്ള ആരോഗ്യ […]
Read more

ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ  ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഒക്ടോബര്‍ 4ന് തുടങ്ങി 18ന് അവസാനിക്കും.  നിഷ്ക്രിയമായി (പാസീവായി) കൈകാര്യം ചെയ്യപ്പെടുന്ന ഒരു സൂചിക ഫണ്ട് എന്ന നിലയില്‍  സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍  ഇത്  ചെലവ് കുറഞ്ഞ നിക്ഷേപത്തിന് അവസരം നല്‍കുന്നതാണ്. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നത്. 100 രൂപയാണ് […]
Read more

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റുകള്‍ വിറ്റഴിച്ചു

കൊച്ചി: വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഉത്സവ സീസണിന് മികച്ച തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 11 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്‍പനയില്‍ 5,36,391 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 47,242 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 34 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പനയില്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. […]
Read more

ടാറ്റ കൺസൾട്ടൻസി സർവീസസും ബിഎസ്എൻഎല്ലും പുതിയ കരാറിലേക്ക്; പ്രതീക്ഷയർപ്പിച്ച് മൊബൈൽ ഉപഭോക്താക്കൾ

ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം മേഖലയിലെ മത്സരം വർദ്ധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാറെന്നു പറയാം. നിലവിൽ ജിയോയും എയർടെലും നയിക്കുന്ന 4ജി വിപണി ഒത്തൊരു എതിരാളിയായി ടാറ്റയും ബിഎസ്എൻഎലും എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസം, ജിയോ അതിന്റെ […]
Read more

ഒളിവില്‍ പോയ തമിഴ്‌നാട് മുന്‍ മന്ത്രി കേരളത്തില്‍ അറസ്റ്റില്‍

ചെന്നൈ:ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്‌നാട് മുന്‍ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.തമിഴ്‌നാട് മുന്‍ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്‌കറിനെയാണ് അറസ്റ്റ് ചെയ്തത്.തമിഴ്‌നാട് സിബി-സിഐഡി സംഘമാണ് വിജയഭാസ്‌കറിനെ അറസ്റ്റ് ചെയ്തത്.100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി.കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു.അണ്ണാ ഡിഎംകെ നേതാവാണ് എംആര്‍ വിജയഭാസ്‌കര്‍
Read more

രാജ്യത്തെ പണപ്പെരുപ്പം ജൂണിൽ 3.36 ശതമാനമായി ഉയർന്നു

മൊത്തവില സൂചികയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പം ജൂണിൽ 3.36 ശതമാനമായി വർദ്ധിച്ചു. മെയ് മാസത്തിൽ ഇത് 2.61 ശതമാനം ആയിരുന്നു.  കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കൾ,  പെട്രോളിയം, പ്രകൃതിവാതകം, മിനറൽ ഓയിലുകൾ, മറ്റ് നിർമ്മാണ മേഖലകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ വിലക്കയറ്റമാണ് മൊത്തവില പണപ്പെരുപ്പം ഉയരുന്നതിലേക്ക് നയിച്ചത്. പച്ചക്കറി വില ഗണ്യമായി ഉയരുന്നതും നിർമ്മാണ മേഖലയിലെ വിലക്കയറ്റവും ആശങ്ക ഉയർത്തുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തീവ്രമായ ഉഷ്ണതരംഗവും പിന്നീട് ഉണ്ടായ കനത്ത […]
Read more

Recent News

Advertisement
WhiteswanTV Footer