Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

റിപ്പോ നിരക്ക് കുറച്ച് ആർബിഐ

റിപ്പോ നിരക്ക് കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റാണ് കുറച്ചത്. അഞ്ചുവർഷത്തിനിടെ ആദ്യമായിട്ടാണ് നിരക്കിൽ കുറവ് വരുന്നത്. അവസാനമായി റിപ്പോ നിരക്ക് കുറച്ചത് 2020 മെയ് മാസത്തിലായിരുന്നു. കഴിഞ്ഞ 11 യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കുറച്ചിരുന്നില്ല. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതൽ റിപ്പോ 6.5 ശതമാനത്തിൽ തന്നെ തുടരുകയായിരുന്നു. 2023 ഫെബ്രുവരിയിലാണ് അവസാനമായി ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയത്. പണപ്പെരുപ്പം […]
Read more

അജാക്സ് എഞ്ചിനീയറിങ് ഐപിഒ ഫെബ്രുവരി 10 മുതല്‍

കൊച്ചി: അജാക്സ് എഞ്ചിനീയറിങ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഫെബ്രുവരി 10 മുതല്‍ മുതല്‍ 12 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 20,180,446 ഇക്വി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 599 രൂപ മുതല്‍ 629 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 23ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, […]
Read more

മഹാ കുംഭമേളയില്‍ വിവിധ സേവനങ്ങളുമായി എച്ച്. എം.ഡി

കൊച്ചി: മഹാ കുംഭമേളയോട് അനുബന്ധിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്.എം.ഡി) ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി വിവിധ സേവനങ്ങള്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ നന്നാക്കല്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക- ടൂറിസം കാമ്പയിന്‍ തുടങ്ങിയ സേവനങ്ങളാണ് എച്ച്എംഡി ഒരുക്കിയിട്ടുള്ളത്. കുംഭമേളയില്‍ എത്തുന്നവരുടെ എച്ച്എംഡി സ്മാര്‍ട്ട്-ഫീച്ചര്‍ ഫോണുകളുടെയും നോക്കിയ ഫീച്ചര്‍ ഫോണുകളുടെയും തകരാര്‍ പരിശോധിച്ച് നന്നാക്കി നല്‍കും. ഫോണുകള്‍ റീപ്ലേസ്മെന്റ് ഗ്യാരണ്ടിക്ക് കീഴിലാണെങ്കില്‍ കേടായ ഫോണിന് പകരം റീപ്ലേസ്മെന്റ് യൂണിറ്റാവും നല്‍കുക. കൂടാതെ റിപ്പയര്‍ കാലയളവില്‍ ഉപഭോക്താവിന് […]
Read more

സ്വർണവില ഉയരങ്ങളിൽ; പവന് 200 രൂപ കൂടി

സ്വർണവില ദിനം പ്രതി റെക്കോർഡുകൾ കുറിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7930 രൂപയും പവന് 63440 രൂപയുമായി ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നു ദിവസംകൊണ്ട് സ്വര്‍ണത്തിന് 1800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 8 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6550 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയ്ക്ക് വിപണിയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഇപ്പോള്‍ […]
Read more

പൊന്നിന് പൊന്നും വില; പവന് 63240

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് 63000 കടന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 7905 രൂപയും പവന് 63240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6535 രൂപയിലേക്കുയര്‍ന്നു. വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 106 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമടക്കം കണക്കാക്കിയാല്‍ 68000-ല്‍ അധികം നല്‍കേണ്ടിവരും. പണിക്കൂലി വര്‍ധിക്കുന്നതിന് അനുസരിച്ച് ആഭരണവിലയിലും […]
Read more

രത്തൻ ടാറ്റയുടെ പ്രിയപ്പെട്ടവൻ; ശന്തനുവിന് ടാറ്റാ മോട്ടോസിൽ സുപ്രധാനപദവി

മുംബൈ: രത്തൻ ടാറ്റയുടെ സന്തതസഹചാരിയായിരുന്ന ശന്തനു നായിഡുവിന് ടാറ്റ മോട്ടോസിൽ പുതിയ ചുമതല. ജനറൽ മാനേജർ ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായാണ് ശന്തനുവിന് പുതിയ നിയമനം. രത്തൻ ചാറ്റ് യുടെ പേഴ്സണൽ അസിസ്റ്റന്റും ബിസിനസ് മാനേജറും ആയിരുന്നു 30കാരനായ ശന്തനു. പുതിയ ചുമതലയുടെ സന്തോഷം ശന്തനു സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു, വെള്ള ഷർട്ടും നേവി നിറത്തിലുള്ള പാൻസും ധരിച്ച് പിതാവ് ടാറ്റ മോട്ടോഴ്സ് പ്ലാന്റിൽ നിന്ന് തിരിച്ചു വരുന്നത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു.’ […]
Read more

കുതിപ്പിൽ സ്വർണവില; ഒറ്റയടിക്ക് കൂടിയത് 840 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 7810 രൂപയാണ്, പവന് 62480 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 104 എന്ന നിരക്കില്‍ തുടരുകയാണ്. വെള്ളിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2821 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. […]
Read more

ഷവോമി 15 അള്‍ട്ര ലോഞ്ച് ഡേറ്റ് പുറത്ത്; ഫോണിന്റെ സവിശേഷതകളും അറിയാം

ഷവോമി ഫാൻസുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷവോമി 15 അള്‍ട്ര, കമ്പനി ഔദ്യോഗികമായി ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫെബ്രുവരി മാസത്തിൽ വിപണിയിൽ എത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോൾ, ഒരു ലീക്ക്ഡ് പോസ്റ്റർ വഴി ഫോണിന്റെ ലോഞ്ച് തിയ്യതി പുറത്തു വന്നിരിക്കുകയാണ്. കൂടാതെ, ഫോണിന്റെ ഡിസൈൻ സംബന്ധിച്ച ഒരു വീഡിയോയും പുറത്ത് ലീക്കായി. ഷവോമി 15 അള്‍ട്ര 2025 ഫെബ്രുവരി 26ന് ചൈനയിലെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പോസ്റ്ററിലെ വീഡിയോയിൽ ഷവോമി 14 അള്‍ട്ര മോഡലിനോട് സാമ്യം […]
Read more

ട്രംപ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി; ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുള്ള ഇറക്കുമതി നിരക്കുകൾ കൂടുതൽ ഉയർത്തിയതിന്റെ ഫലമായി ലോകവ്യാപാര വിപണിയിൽ വലിയ ആഘാതം ഉണ്ടായി. കാനഡ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളോട് കൂടുതൽ കനത്ത വിപണിയുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് അഭ്യൂഹം. മറ്റുള്ള പല കറൻസികളോടും ചേർന്ന്, ഇന്ത്യൻ രൂപക്കും ഇടിവ് സംഭവിച്ചു. വെള്ളിയാഴ്ചയോട് താരതമ്യം ചെയ്താൽ, ഇന്ന് 67 പൈസ കുറവാണ് രൂപയുടെ മൂല്യം. 87.29 എന്ന പുതിയ നിരക്കിൽ യുഎസ് ഡോളർ 1-ന് 87.29 രൂപയായി തീർന്നു, ഇതാണ് […]
Read more

ഒരാഴ്ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; വെള്ളി വിലയിൽ വർദ്ധനവ്

തിരുവനന്തപുരം: ഒരാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില ഒരു പവന് 61,640 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില 2,782 ഡോളറിലേക്കു താഴ്ന്നതും രൂപയുടെ വിനിമയ നിരക്ക് 87.17 രൂപയായതുമാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് പ്രധാനകാരണമായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില 1,880 രൂപ വരെ ഉയർന്നിരുന്നു, ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടന്നത്. അതേസമയം, സംസ്ഥാനത്ത് ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer