Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

7 ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളം വിദ്യാലയത്തിലെ ഏഴോളം ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അധ്യാപകനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി ഇരട്ടപ്പിലാക്കൽ വീട്ടിൽ 23 വയസ്സുള്ള മുൻസാഫിറിനെയാണ് പോലീസ് പിടികൂടിയത്. അറബിക് അധ്യാപകനായിരുന്ന പ്രതി, ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ ചുമതലയും വഹിച്ചിരുന്നു. ഈ സ്ഥാനദുരുപയോഗം ചെയ്താണ് കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയതെന്നാണ് പരാതി. കുട്ടികൾ അധികൃതരോട് വിവരം അറിയിച്ചതിനെ തുടർന്ന് ഒരാഴ്ച മുൻപ് തന്നെ പ്രതിയെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് […]
Read more

തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ വീടിനകത്ത് പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണും കൈയും കെട്ടിയിട്ട് വീടിനകത്ത് പൂട്ടിയിട്ട് 70 കോടി ചോദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഒൻപതു പേർ കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. കൈകൾ രണ്ടും കെട്ടിയിട്ടു കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ മർദിച്ച് അവശനാക്കി, രക്തത്തിൽ കുളിച്ച മുഹമ്മദാലിയോട് മൊബൈൽ ഫോണിൽ ബന്ധുക്കളോട് 70 കോടി രൂപ ആവശ്യപ്പെടുന്നതാണ് ദൃശ്യത്തിൽ […]
Read more

അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് അടിച്ച് കൊലപ്പെടുത്തി

കൊച്ചി: അരൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു. എരമല്ലൂർ രോഹിണി നിവാസിൽ (ഇത്തിത്തറ) ലിജിൻ ലക്ഷ്മണൻ (28) ആണ് മരിച്ചത്. തർക്കത്തിനിടെ സുഹൃത്ത് എരമല്ലൂർ പുളിയ പള്ളി സാംസൺ (26) ലിജിനെ പട്ടികയ്ക്ക് തലയിൽ അടിക്കുകയായിരുന്നു. കാപ്പ് കേസ് പ്രതി കൂടിയായ ലിജിൻ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നവംബർ നാലിന് രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സാംസണെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് […]
Read more

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം; ഹോസ്റ്റൽ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. ഏഴ് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതാണ് പരാതി. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് വിദ്യാർത്ഥികളെ ക്രൂരമായ പീഡനരയാക്കിയത്. കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ അക്രമിച്ച്  ഉദ്യോഗസ്ഥരുടെ  കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ 3 പേർ പിടിയിൽ

തൃശ്ശൂർ: ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ഓഫീസിലെ പൊതു മുതലുകൾ നശിപ്പിച്ച   കേസ്സിലെ മൂന്ന് പ്രതികൾ പിടിയിൽ. വെള്ളിക്കുളങ്ങര വെട്ടിക്കുഴി സ്വദേശി കാവുങ്ങൾ വീട്ടിൽ റോഫി 50,കാവുങ്ങൾ വീട്ടിൽ റാഫി 42 , കുണ്ടുക്കുഴിപ്പാടം സ്വദേശി തൊണ്ടപ്പള്ളി വീട്ടിൽ സുനിൽ 52  എന്നിവരെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.    ചായ്പ്പൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടതിലുള്ള പ്രതിഷേധത്തിൻെറ ഭാഗമായി പ്രതികൾ ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി സ്റ്റേഷൻറ […]
Read more

ഒരേ ദിവസം ഒന്നിലധികം മോഷണം: കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പൊലീസ് കസ്റ്റഡിയില്‍. നേമം സ്വദേശിയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ തിരുവനന്തപുരം പാറശ്ശാലേ കേന്ദ്രീകരിച്ച് നടത്തിയ വ്യത്യസ്ഥ മോഷണ കേസുകളിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 71 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. പാറശ്ശാല പോലീസാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്. തിരുവനന്തപുരത്തെ ആഢംബര ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ഭാഗത്ത് രണ്ട് വീടുകളില്‍ നിന്നായി 30 പവനോളം സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുമാണ് ഇയള്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. പാറശ്ശാല […]
Read more

വാണിയംകുളത്ത് കുപ്പിയിൽ പെട്രോൾ നൽകാത്തതിന്‍റെ പേരില്‍ ഭീഷണി

പാലക്കാട്: കുപ്പിയിൽ പെട്രോൾ നൽകാത്തതിന്‍റെ പേരില്‍ ഭീഷണി. പാലക്കാട് വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്ന് പേരടങ്ങിയ സംഘം ഓട്ടോറിക്ഷയിൽ പമ്പിൽ എത്തിയത്. ബോട്ടിൽ കൈവശമില്ലെന്നും ഒരു ബോട്ടിലിൽ പെട്രോൾ നിറച്ച് തരണമെന്നും ഓട്ടോറിക്ഷയിൽ എത്തിയവർ പമ്പിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. ബോട്ടിൽ ഇവിടെ ഇല്ലെന്നും കൊണ്ടുവരണമെന്നും ജീവനക്കാർ പറഞ്ഞു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി ബോട്ടിൽ പമ്പിൽ ഉണ്ടോയെന്ന് പരിശോധിക്കുകയും അതിനിടയിൽ ജീവനക്കാരെ അസഭ്യം പറയുകയും […]
Read more

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനങ്ങൾ അക്രമത്തിലേക്ക്; വടക്കേകാട്ട് 15 പേർ അറസ്റ്റിൽ

തൃശ്ശൂർ: വടക്കേകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദപ്രകടനങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടിടങ്ങളിലായി നടന്ന സംഭവങ്ങളിൽ വധശ്രമം ഉൾപ്പെടെ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കേകാട് പോലീസ് ഇൻസ്പെക്ടർ എം. കെ. രമേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.കിഴക്കേ ചെറായിയിൽ നടന്ന ആഹ്ലാദപ്രകടനത്തിനിടെ പ്രതികൾ മാരകായുധങ്ങളുമായി ഇടിച്ചുകയറി പ്രകടനത്തിൽ പങ്കെടുത്തവരെ ആക്രമിക്കുകയും എരമംഗലം സ്വദേശിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് […]
Read more

രാസലഹരി കടത്ത് ബോംബെ തലവൻ ഷാജിയും പെരിങ്ങോട്ടുകര  ലിഷിനും അറസ്റ്റിൽ  

തൃശ്ശൂർ: കൊരട്ടി സ്റ്റേഷൻ റൗഡിയും നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയുമായ കൊരട്ടി മേലൂർ  കുന്നപ്പിള്ളി സ്വദേശി ചക്കാലക്കൽ വീട്ടിൽ ഷാജി (50),, മുളങ്കുന്നത്തുകാവ് ഹൗസിഗ് ബോർഡ് ഹരിത നഗർ സ്വദേശി കണാറ വീട്ടിൽ (ഇപ്പോൾ  പെരിങ്ങോട്ടുകര  താമസിക്കുന്ന) ലിഷൻ (33) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പ്രകാരം    തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയിരിക്കുകയാണ്  റൂറൽ പോലീസ് ജില്ലയിൽ മയക്ക് […]
Read more

ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം

ആലപ്പുഴ: ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ‌ആക്രമണത്തിൽ 6 ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് പോലീസ്. കൈനടി പൊലീസ് ആണ് കേസെടുത്തത്. എൽഡിഎഫിൽ നിന്ന് ബിജെപി ഭരണം പിടിച്ച നീലംപേരൂർ പഞ്ചായത്തിലാണ് സംഭവം നടന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിന്റെ തല അടിച്ചു തകർക്കുകയായിരുന്നു ബിജെപി പ്രവർത്തകർ. ആക്രമണത്തിൽ രാംജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫലം വന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix