Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

തൃശ്ശൂർ: ചേർപ്പ്  പെരുമ്പിള്ളിശ്ശേരി സെന്ററിൽ വെച്ച് ഓട്ടോടാക്സി ഡ്രൈവറായ കരുവന്നൂർ എട്ടുമന സ്വദേശി പുലാക്കൽ വീട്ടിൽ മുഹമ്മദ് അലി (56) വയസ് എന്നയാളെ കൈ കൊണ്ടും ഹെൽമറ്റു കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് തൃശ്ശൂർ കുറ്റൂർ പോട്ടോർ സ്വദേശി തോട്ടുവറ വീട്ടിൽ ജിതിൻ 27 വയസ് എന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അലി ഭാര്യയുമൊന്നിച്ച് മുഹമ്മദ് അലിയുടെ ഓട്ടോടാക്സിയിൽ പോകുന്ന സമയം പൂച്ചിന്നിപ്പാടം സെന്ററിൽ വെച്ച് മുന്നിലുണ്ടായിരുന്ന വിറക് നിറച്ച ഒരു പെട്ടി ഓട്ടോറിക്ഷയെ മറികടന്നപ്പോൾ […]
Read more

40 കിലോ കൊപ്ര മോഷ്ടിച്ച് യുവാവ് പിടിയിൽ

കോഴിക്കോട്: വലിയങ്ങാടിയില്‍ നിന്ന് കൊപ്ര മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് വടകര കൈനാട്ടി സ്വദേശി സുബിന്‍രാജ് (31) ആണ് അറസ്റ്റിലായത്. വലിയങ്ങാടി കോയസ്സന്‍ റോഡിലെ കൊപ്ര സംഭരണ കേന്ദ്രമായ സുപ്രിയ ട്രേഡേഴ്‌സിലാണ് ഇയാള്‍ മോഷണം നടത്തിയത്. 40 കിലോഗ്രാമോളം കൊപ്ര മോഷ്ടിച്ചതായാണ് കേസ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് മോഷ്ടാവിനെ […]
Read more

പാലത്തായി പോക്സോ കേസ്: പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കണ്ണൂര്‍: പാലത്തായി പോക്സോ കേസിലെ പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് ശേഷം ഇയാളെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്. അധ്യാപകനായ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. […]
Read more

സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

തൃശൂർ: സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ട് സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവല്ലൂർ കിഴക്കേകുളം സ്വദേശി അബ്ദുൽ വഹാബിനെയാണ് ഗുരുവായൂർ പൊലിസ് പിടികൂടിയത്. രാത്രി സമയങ്ങളിൽ ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ കറങ്ങി സ്ത്രീകളെ സമീപിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു പ്രതി. വിദ്യാർത്ഥികളും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളുമാണ് കൂടുതലായും ഇയാളുടെ ആക്രമണത്തിന് ഇരയായത്. നിരവധി സ്ത്രീകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. പ്രദേശത്തെ ഏകദേശം അൻപത് സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സ്ഥിരമായി ഉപദ്രവം നടക്കുന്ന […]
Read more

പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മുൻ സിപിഎം നേതാവിന് വധഭീഷണി

പാലക്കാട്: അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സിപിഎം മുൻ ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണനെ സിപിഎം നേതാവ് വധഭീഷണി മുഴക്കിയതായി ആരോപണം. അഗളി പഞ്ചായത്തിലെ 18-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായ രാമകൃഷ്ണനെ സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോൺ വഴി ഭീഷണിപ്പെടുത്തിയെന്ന സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ജംഷീർ രാമകൃഷ്ണനെ വിളിച്ച് നാമനിർദേശപത്രിക പിൻവലിക്കാൻ സമ്മർദ്ദമുണ്ടാക്കിയത്. പത്രിക പിൻവലിക്കാത്ത പക്ഷം തട്ടിക്കളയേണ്ടിവരും, പാർട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരും എന്നാണ് ജംഷീർ പറഞ്ഞത്. മത്സരത്തിൽ നിന്ന് […]
Read more

വര്‍ക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വർക്കല പാപനാശം ബീച്ചിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പാപനാശം തീരം വഴി മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് മൃതദേഹം കരയിലേക്ക് കൊണ്ടുവന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ടൂറിസം പോലീസ് സ്ഥലത്തെത്തി. തുടർന്ന് വർക്കല, അയിരൂർ പോലീസ് സ്റ്റേഷനുകളെയും വിവരം അറിയിച്ചു. ഈ രണ്ട് സ്റ്റേഷൻ പരിധികളിൽ നിന്നും കാണാതായവരുടെ വിവരങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമെന്ന് പോലീസ് […]
Read more

പൊന്നാനി പൗർണമി തിയേറ്ററിന് സമീപം ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം

പൊന്നാനി: പൊന്നാനിയിലെ പൗർണമി തിയേറ്ററിന് സമീപം ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കാൻ ശ്രമം. പൗർണമി തിയറ്ററിന് എതിർവശം തൃക്കാവ് ലോക്കൽ ലൈബ്രറിയിലേക്കുള്ള റോഡിലാണ് സംഭവം നടന്നത്. റോഡിലൂടെ പോവുകയായിരുന്ന നസീമ എന്ന യുവതിയുടെ കഴുത്തിലെ മാലയാണ് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷ്ടിക്കാൻ ശ്രമിച്ചത്. നസീമ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.
Read more

കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളി  പിടിയിൽ

തൃശ്ശൂർ : കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളിയും സ്റ്റേഷൻ റൗഡിയുമായ നിബിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി ദുബായിൽ നിന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ലുക്കൗട്ട് സർക്കുലർ പ്രകാരം  പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷനിലെ 2010 ലെ കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളി വാറണ്ടും, 2020 ൽ ആളൂർ പോലീസ് സ്റ്റേഷനിലെ അടിപിടിക്കേസിലും, മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും, 2024 ൽ മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും ജാമ്യമില്ലാ വാറണ്ടുമുള്ള മാള ഗുരുതിപ്പാല സ്വദേശി ആനപ്പാട്ട് വീട്ടിൽ നിബിൻ 35 വയസ്സ് […]
Read more

ഒളിച്ചിരുന്ന് സ്ത്രീയുടെ ദൃശ്യങ്ങൾ പകർത്തി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് പ്രദേശത്ത് താമസിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെടിവച്ചാൻകോവിൽ മുടവൂർപ്പാറ സ്വദേശി ജിബിൻ ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ജിബിന്റെ ഓട്ടോയിൽ യാത്ര ചെയ്ത സ്ത്രീ വീടിന് സമീപമുള്ള റോഡിൽ ഇറങ്ങിയതിന് ശേഷം പ്രതി പിന്നാലെ പിന്തുടർന്ന് വീട്ടുവളപ്പിലേക്ക് ഒളിച്ചു കയറുകയായിരുന്നു. ഈ സമയത്താണ് ജിബിൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീ നിലവിളിച്ചുവെന്നും പ്രതി അവിടെ […]
Read more

സ്വകാര്യ ബസ്സിൽ നിന്നും മൂന്നര ലക്ഷത്തോളം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ

മലപ്പുറം : മഞ്ചേരി പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിൽ കൃത്രിമ തിരക്കുണ്ടാക്കി കയറി വയോധികന്റെ പാന്റിന്റെ പോക്കറ്റ് മുറിച്ചെടുത്ത് 25,000 രൂപയും 14,000 യുഎഇ ദിർഹവും കവർന്ന കേസിൽ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് കൂടത്തായി സ്വദേശി പുതിയേടത്ത് വീട്ടിൽ അർജുൻ ശങ്കറിനെയാണ് മഞ്ചേരി എസ് ഐ അഖിൽ രാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. നേരത്തെ ഈ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂർ വടക്കുംപുലാൻ വീട്ടിൽ അബ്ദുള്ളക്കോയ (46), കൂട്ടാളികളായ കൊണ്ടോട്ടി കാളോത്ത് തൊട്ടിയൻകൻണ്ടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix