Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

ആലുവയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിഗ‌ർഭിണായായ സംഭവം; ബന്ധുവായ 18കാരൻ അറസ്റ്റിൽ

കൊച്ചി: ആലുവയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഗ‌ർഭിണിയായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗ‌ർഭിണായായത്.ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതു സംബന്ധിച്ച്‌ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന. പരിശോധനയില്‍ പെണ്‍കുട്ടി എട്ടുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം പെണ്‍കുട്ടി ഗ‌ർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയാമായിരുന്നു എന്ന് പൊലീസിന് സംശയമുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചുവച്ചോ എന്നതിനെ […]
Read more

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിലെ രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നു നവജാത ശിശുവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മണ്ണിനടിയിൽ കുഴിച്ചിട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഝാർഖണ്ഡ് സ്വദേശിനിയായ 21 കാരി പൂനം സോറൻ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി പൊലീസിന് മൊഴി നൽകിയത്. സംഭവം തെളിയിച്ചതോടെ രാജാക്കാട് പൊലീസ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചിരുന്നു. അതിനുശേഷമാണ് ഝാർഖണ്ഡ് സ്വദേശിയായ […]
Read more

ഇടുക്കി അടിമാലിയിൽ മുൻ എ.എസ്.ഐക്കെതിരെ പീഡനക്കേസ്

ഇടുക്കി: അടിമാലി പൊലീസ് സ്റ്റേഷനിലെ മുൻ റൈറ്ററായ പി.എൽ. ഷാജിക്കെതിരെ പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിന് പൊലീസ് കേസെടുത്തു. 2021-ൽ വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നിടെയാണ് 2022 ഓഗസ്റ്റ് മുതൽ പ്രതി നിരന്തരം ബലാത്സംഗം ചെയ്തുവെന്ന പുതിയ പരാതി ഉയർന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇരയെ ഫോൺവിളിച്ചു ഭീഷണിപ്പെടുത്തിയെന്നും വിശ്വാസം നേടിക്കൊണ്ട് പീഡിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. 2025 ജനുവരിയിൽ ഷാജി അതിജീവിതയോട് ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ സംഭവം ജില്ലാ […]
Read more

തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കിളിമാനൂർ കാട്ടുംപുറത്ത് ഇന്ന് വൈകീട്ടാണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.
Read more

യുവനടിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും

ഹൈദ്രബാദ് : യുവനടി കുറുഗന്തി അപ്‌സരയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ മറവ് ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ. പൂജാരിയായ അയ്യഗരി വെങ്കട സായ് കൃഷ്ണയാണ് അപ്സരയെ കൊലപ്പെടുത്തിയത്. രണ്ടുവർഷങ്ങൾക്ക് മുന്പാണ് അപ്സരയുടെ കൊലപാതകം നടക്കുന്നത്. ക്ഷേത്രത്തിൽ വെച്ചാണ് സായി കൃഷ്ണയും അപ്സരയും തമ്മിൽ കാണുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ഇതിനിടെ അപ്‌സര തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത് സായ് കൃഷ്ണയെ പ്രകോപിപ്പിക്കുകയായിരുന്നു ഇതായിരുന്നു പിന്നീട കൊലപാതകം എന്ന ക്രൂരകൃത്യത്തിൽ കലാശിച്ചത്. കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനിരുന്ന അപ്സരയെ […]
Read more

പാലക്കാട് യുവാവ് അയൽവാസിയെ തലയ്ക്കടിച്ചുകൊന്നു

പാലക്കാട്: മുണ്ടൂരിൽ യുവാവ് അയൽവാസിയെ തലയ്ക്കടിച്ചുകൊന്നു. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. മുണ്ടൂർ കുന്നംക്കാട് സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠനും വിനോദും തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Read more

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വീട് കയറി ആക്രമണം നടത്തിയ സംഭവം; ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. ബെല്‍സ്റ്റാർ എന്ന സ്വകാര്യ സ്ഥാപനത്തില്‍നിന്നും 35,000 രൂപ വായ്പ എടുത്ത തുകയില്‍ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പാറപ്പുറം സ്വദേശിയായ ആറാട്ടുകുന്നേല്‍ വീട്ടില്‍ സുരേഷ് കുമാർ എന്നയാളാണ് ആക്രണത്തിനിരയായത്. സ്ഥാപനത്തിലെ ജീവനക്കാർ കുടിശ്ശിക വരുത്തിയത് ചോദ്യം ചെയ്‌ത് സുരേഷ് കുമാറിന്‍റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് തവണയായി 10,000 രൂപയായിരുന്നു കുടിശ്ശിക. തർക്കത്തിന് പിന്നാലെ വീടിന്റെ സിറ്റ്‌ഔട്ടില്‍ വച്ചിരുന്ന പ്ലാസ്റ്റർ ഓഫ് പാരീസില്‍ […]
Read more

ഒരു വർഷം കഴിഞ്ഞിട്ടും കൊലയാളി കാണാമറയത്ത്: കള്ളാട് സാറാമ്മ കൊലപാതകം ​ഇരുട്ടിൽ തന്നെ

എറണാകുളം :2024 മാർച്ച് 25 നാണ് നാടിനെ നടുക്കിയ കോതമംഗലം, കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് കൊലപാതകക്കേസ് അരങ്ങേറിയത് . ഇന്നേക്ക് കൃത്യം നടന്നിട്ട് ഒരു വര്ഷം തികയുമ്പോഴും പ്രതി കാണാമറയത്ത് തന്നെയാണ്. ലോക്കൽ പൊലീസ് അന്വേഷിച്ചു ഫലമില്ലാതെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയെങ്കിലും പുരോഗതിയില്ലാത്തതിനാൽ സി ബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനൊരുങ്ങുകയാണു സാറാമ്മയുടെ കുടുംബം. കഴുത്തിന് ഉൾപ്പെടെ വെട്ടേറ്റായിരുന്നു സാറാമ്മയുടെ മരണം. കൂടാതെ സാറാമ്മ ധരിച്ച സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കൊലപാതകം നടന്നാ സമയത്ത് സാറാമ്മ […]
Read more

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

കൊച്ചി: കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥി സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. 2024 ഡിസംബറില്‍ ആയിരുന്നു സംഭവം. ഭയന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി പീഡന വിവരം സ്കൂളിലെ കൂട്ടുകാരിയോട് പറഞ്ഞതോടെയാണ് ഇതുവഴിയാണ് അധ്യാപകർ വിവരമറിഞ്ഞത്. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി. ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടർന്ന് ചൈല്‍ഡ് ലൈനിന്റെ നിർദേശപ്രകാരം പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിക്ക് തുടർച്ചയായി കൗണ്‍സിലിങ് നല്‍കാനാണ് […]
Read more

മകളുടെയും ഭാര്യയുടെയും സ്വർണ്ണം തട്ടിയെടുത്ത് പണയം വച്ചു; സൈനികനായ മകന്‍റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: സൈനികനായ മകന്‍റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണിയിൽ ആണ് സംഭവം. തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്. മകളുടെയും മരുമകളുടെയും 24 പവൻ സ്വർണം ഇവർ അറിയാതെ പണയം വച്ച് പണം തട്ടി എന്നാണ് പരാതി. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി കുറുപ്പം പറമ്പിൽ അംബികയും അറസ്റ്റിലായി. പണം അഭിചാര കർമ്മത്തിന് ഉപയോഗിച്ചെന്നാണ് പൊലീസിന്‍റെ സംശയം. ബിൻസിയുടെ മകൻ അഭിജിത്ത് അസം […]
Read more

Recent News

Advertisement
WhiteswanTV Footer