Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതിയെ കാപ്പാ പ്രകാരം ജയിലിൽ അടച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കൊണ്ടോട്ടി മേലങ്ങാടി നെയ്യൻ വീട്ടിൽ അജ്മൽ (29) ആണ് കാപ്പാ നിയമ പ്രകാരം മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ആറ് മാസത്തേക്ക് ജയിലിൽ അടച്ചത്. ഇയാൾക്ക് തേഞ്ഞിപ്പലം, കൊണ്ടോട്ടി,കാസർഗോഡ് ജില്ലയിലെ നീലേശ്വരം, സ്റ്റേഷനുകളിൽ മയക്കു മരുന്ന് കേസുകൾ നിലവിലുള്ളതാണ്. ഓഗസ്റ്റ് മാസത്തിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ലഹരി മരുന്നുമായി പിടിക്കപ്പെട്ട് റിമാൻഡിൽ ആയിരുന്നു. തുടർന്ന് കൊണ്ടോട്ടി പോലീസ് ഇയാൾക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടികൾ തുടങ്ങുകയുമായിരുന്നു.


ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി എം ഷമീർ കൊടുത്ത റിപ്പോർട്ടുകൾ പരിഗണിച്ച് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്‌ ഐ പി എസിന്റെ ശുപാർശയിൽ മലപ്പുറം ജില്ലാ കളക്ടർ ഇയാൾക്കെതിരെ ആറ് മാസം കരുതൽ തടങ്കലിന് ഉത്തരവിടുകയായിരുന്നു. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയായി കിടക്കുകയായിരുന്ന ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുള്ളതാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix