Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോ തൊഴിലാളികൾ മർദ്ധിച്ചതായി പരാതി

കാസർഗോഡ് : കാഞ്ഞങ്ങാട് – പാടിച്ചാൽ റൂട്ടിലെ ടിസി ബസിലെജീവനക്കാർക്കാണ് പാടിച്ചാലിലെ ഓട്ടോ തൊഴിലാളികളുടെ മർദ്ദനമേറ്റത്. എല്ലാ ദിവസവും രാവിലെ ബസിനു മുന്നിൽ ഓട്ടോ ആളുകളെ കയറ്റിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ബസ് സമയത്ത് ആളെ കയറ്റി വരല്ലേ എന്ന് ബസ് ഡ്രൈവർ ഓട്ടോ ഡ്രൈവറോട് പറഞ്ഞതാണ് മർദ്ദനത്തിനു കാരണം. മർദ്ദനത്തെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് ജീവനക്കാർ ചെറുവത്തൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും ചികിത്സ തേടി.
Read more

11 വയസ്സുകാരിയെ പീഡിപ്പിച്ച 70 കാരന് 23 വർഷം കഠിനതടവ്

തൃശ്ശൂർ : ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 11 വയസ്സുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 70 കാരനായ ബന്ധുവിനെ 23 വർഷം കഠിനതടവിനും 80,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. 2021 ഓണം അവധിയിൽ നിന്ന് 2023 മാർച്ച് വരെ പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ബലംപ്രയോഗം മറയ്ക്കാൻ പണം നൽകുകയും ചെയ്തതാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. മണത്തല തിരുവത്ര ഇ.എം.എസ്. നഗർ സ്വദേശിയായ മൊയ്തു റമളാനെയാണ് ജഡ്ജി ലിഷ എസ് കുറ്റക്കാരനായി കണ്ടെത്തിയത്.ചാവക്കാട് […]
Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം; 61കാരന് 74 വർഷം കഠിന തടവ്

കോഴിക്കോട്: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശിയായ 61കാരനാണ് 74 വര്‍ഷം കഠിന തടവിനും പിഴയൊടുക്കാനും കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. 2024 ജനുവരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ അമ്മ മരിച്ചപ്പോള്‍ രക്ഷകര്‍ത്താവായി എത്തിയതായിരുന്നു 61കാരന്‍. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി. സ്‌കൂളില്‍ വച്ച് അധ്യാപികയോട് […]
Read more

പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച ലോ അക്കാദമി വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ കേരള ലോ അക്കാദമിയിലെ ഒന്നാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ. മലയിൻകീഴ് സ്വദേശിയായ ശ്രേയസ് (19) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ മാധ്യമങ്ങൾ വഴി ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതോടെ ശ്രേയസ് ഒളിവിലായിരുന്നു. തുടർന്ന്, വിളപ്പിൽശാല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പേയാട് ഭാഗത്ത് നിന്നും പ്രതിയെ പിടികൂടിയത്. […]
Read more

പാലത്തായി കേസ്; അധ്യാപകനായ ബിജെപി നേതാവ് മുഖ്യപ്രതിയായ കേസിൽ വിധി ഇന്ന്

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വിധി ഇന്ന്. തലശ്ശേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി എം ടി ജലജറാണിയാണ് ഇന്ന് വിധി പറയുന്നത്. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആർഎസ്‌എസ്സുകാരനുമായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട്‌ ഹ‍ൗസിൽ കെ പത്മരാജൻ (പപ്പൻ മാഷ്‌﹣49) ആണ്‌ പ്രതി. 2020 ജനുവരി, ഫെബ്രുവരി മാസത്തിൽ മൂന്നുതവണ അധ്യാപകൻ ബാത്ത്‌റൂമിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. എൽഎസ്‌എസ്‌ സ്‌കോളർഷിപ്പ്‌ പരീക്ഷക്ക്‌ സ്‌പെഷ്യൽ ക്ലാസിനെന്ന്‌ പറഞ്ഞ്‌ വിളിച്ചുവരുത്തിയാണ്‌ […]
Read more

കോഴിക്കോട് ചായപ്പൊടി കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വില്പന; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഓണ്‍ലൈന്‍ തേയില കച്ചവടത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ യുവാവ് പിടിയിൽ . കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി വട്ടിക്കുന്നുമ്മല്‍ മുഹമ്മദ് ഡാനിഷി (28) നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും കൊടുവള്ളി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340ഓളം പൈപ്പുകളും കണ്ടെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് പൊലീസ് ഡാനിഷിന്റെ വീട് വളഞ്ഞ് പരിശോധന നടത്തിയത്. ഇയാള്‍ തേയിലക്കച്ചവടം ഓണ്‍ലൈനായി ചെയിതിരുന്നയാളാണെന്നും ഇതിന്റെ മറവില്‍ ലഹരി വില്‍പന നടത്തി വരികയായിരുന്നുവെന്നും […]
Read more

മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം; 9.90 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശമയച്ച് കൊടുങ്ങല്ലൂർ സ്വദേശിയിൽനിന്ന്‌ 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഹരിയാണ ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ തോമസ് ലാലന്റെ ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തതിനാണ് അറസ്റ്റ്. നിർമാണക്കരാറുകാരനായ തോമസ് ലാലൻ പണം പിൻവലിക്കുന്നതിനായി ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽനിന്ന് സെപ്റ്റംബർ 29-നു മൂന്നുതവണകളായി 9.90 ലക്ഷം രൂപ ഓൺലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് റൂറൽ സൈബർ […]
Read more

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം ;പാലത്തായി പീഡനകേസിൽ വിധി ഇന്ന്

കണ്ണൂർ : പ്രമാദമായ പാലത്തായി പീഡനകേസിൽ തലശ്ശേരി പോക്സോ പ്രത്യേക കോടതി ഇന്ന് വിധി പറയും. ബി ജെ പി നേതാവ് കടവത്തൂരിലെ കെ. പത്മരാജനാണ് കേസിലെ പ്രതി. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. 2020 ജനുവരിക്കും ഫെബ്രുവരിക്കും ഇടയിലാണ് സംഭവം നടക്കുന്നത്. ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസിൽ ലോക്കൽ പോലീസും, ക്രൈംബ്രാഞ്ചും അടക്കം നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയിരുന്നു. ഒടുവിൽ 2021 ൽ ഡി വൈഎസ് പി ടി. കെ രത്നാകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ […]
Read more

17 പവനും ഐഫോണും തട്ടിയെടുത്ത സംഭവം; സംസാരശേഷിയില്ലാത്ത യുവാവ് പിടിയിൽ

തൃശൂർ: തൃശൂർ കുന്നംകുളത്ത് 17 പവനും ഐഫോണും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.ഭർത്താവിന് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് സംസാരശേഷിയില്ലാത്ത സ്ത്രീയുടെ 17 പവൻ സ്വർണാഭരണവും ഐഫോണുമാണ് സംസാരശേഷിയില്ലാത്ത യുവാവ് പിടിയിലായത്. പ്രതിയെ കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. മലപ്പുറം പള്ളിപ്പുറം പെരുന്തല്ലൂർ സ്വദേശി, സംസാരശേഷിയില്ലാത്ത അറപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദി(26)നെയാണ് പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റുചെയ്തത്. ബധിരരും മൂകരും മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിലാണ് ഇവർ ചാറ്റിലൂടെ പരിചയപ്പെട്ടത്. ഭർത്താവിന് ഗൾഫിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. […]
Read more

തിരുവനന്തപുരത്ത് ദളിത് യുവതിയെ വീട് കയറി ആക്രമിച്ച് ആർഎസ്എസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദളിത് യുവതിക്ക് നേരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം.വട്ടിയൂര്‍ക്കാവില്‍ ആണ് യുവതിയുടെ വീട് കയറി ആര്‍എസ്എസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. മലമുകളിലാണ് സംഭവം. ഗര്‍ഭിണിയായ യുവതിയെയും സഹോദരന്മാരെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. മലമുകള്‍ സ്വദേശികളായ അഞ്ജലി, അജിത്ത്, അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. ലാല്‍, പ്രവീണ്‍, അനന്തു യു എസ് എന്നിവര്‍ അടക്കം 20 ഓളം പ്രവര്‍ത്തകരാണ് വീടുകയറി ആക്രമിച്ചത്. അഞ്ജലിയുടെ വയറ്റില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചവിട്ടി.സഹോദരന്മാരെ ദണ്ഡ ഉപയോഗിച്ച് മുഖത്ത് അടിച്ചു. അഞ്ജലിയേയും സഹോദരങ്ങളെയും ആശുപത്രിയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix