Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ലഹരി വേട്ട; 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : ബംഗളൂരുവിൽനിന്നും രാമനാട്ടുകര, തിരൂർ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫറോക്ക് കരുവൻതുരുത്തി കളത്തുപ്പടി വീട്ടിൽ ചാർലി എന്ന റംഷാദ് (25) ആണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് പിടിയിലായത്. ‎‎പിടികൂടിയ രാസലഹരിക്ക് അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരും. രാമനാട്ടുകര, തിരൂർ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് വിതരണം ചെയ്യാനാണ് ലഹരിമരുന്ന് കൊണ്ടുവരുന്നത്. കോഴിക്കോട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയാ സംഘത്തിന് വേണ്ടിയാണ് ഇയാൾ എംഡിഎംഎ ബസ് മാർഗം […]
Read more

വോട്ട് ചോരി; വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയ സംഭവത്തിൽ ആദ്യ അറസ്റ്റ് ബംഗാളിൽ

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ കൂട്ടത്തോടെ വ്യാജ അപേക്ഷകൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ്. പശ്ചിമ ബംഗാൾ സ്വദേശിയായ ബാപ്പി ആദിയ (27) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കാനായി നടന്ന വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി നടക്കുന്ന അറസ്റ്റാണിത്. കേസിലെ പണമിടപാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വ്യാജ അപേക്ഷകൾ നൽകാൻ […]
Read more

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; 4 പേർക്ക് ഏഴ് വർഷം കഠിനതടവ്

ചേർത്തല: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സുഹൃത്തിനെയും കൂട്ടരെയും സെഷൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. വാവ പ്രമോദ് എന്നറിയപ്പെടുന്ന ചേർത്തല മുൻസിപ്പൽ 30-ാം വാർഡിൽ കുട്ടപ്പുറത്ത് വീട്ടിൽ പ്രമോദ്, തൈക്കൽ പട്ടണശ്ശേരി കോളനിയിൽ പ്രിൻസ്, സി എം സി 28-ാം വാർഡിൽ നെല്ലിക്കൽ ലിജോ ജോസഫ്, തൈക്കൽ പട്ടണശ്ശേരി കോളനിയിൽ ജോൺ ബോസ്കോ എന്നിവരെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ലക്ഷ്മി എസ് ശിക്ഷിച്ചത്. ചേർത്തല പൊലീസ് രജിസ്റ്റർ […]
Read more

ആഭിചാരക്രിയക്ക് മറവിൽ പതിനൊന്നുകാരിക്ക് നേരെ പീഡനശ്രമം;വ്യാജ സ്വാമി അറസ്റ്റിൽ

കൊല്ലം: ആഭിചാരക്രിയയുടെ മറവില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമിയെ അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും […]
Read more

അവയവക്കച്ചവടം; എറണാകുളം സ്വദേശി പിടിയിൽ

കോഴിക്കോട്: നിയമവിരുദ്ധമായി അവയവ ദാനത്തിത്തിനു ആളുകളെ ഇറാനിലേക്ക് കടത്തിയ കേസിലെ പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ മധു ജയകുമാറിനെ നവംബർ എട്ടിന് ഇറാനിൽനിന്ന് എത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഇയാളെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. കോടതി മധുവിനെ നവംബർ 19 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫിസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. 2024 മെയ് 18നാണ് അവയവക്കച്ചടം സംബന്ധിച്ച കേസ് […]
Read more

കഞ്ചാവുമായി അറസ്റ്റിലായ പ്രതി വധശ്രമം അടക്കം നിരവധി കേസിലെ പ്രതി

  തൃശ്ശൂർ : വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരത്ത് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് കുട്ടികൾക്കും മറ്റു  വിൽപ്പന നടത്തുന്നതിനായി കൈവശം വെച്ച കുറ്റത്തിന് വരന്തരപ്പിള്ളി പൗണ്ട് കലവറക്കുന്ന് സ്വദേശി  മുല്ല വീട്ടിൽ സുമൻ 40 അറസ്റ്റിൽ. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകളും മയക്കുമരുന്നുകളുടെ ഉത്പാദനം, കൈവശം വയ്ക്കൽ, വിൽപ്പന, വാങ്ങൽ, ഗതാഗതം, ഉപഭോഗം എന്നിവ നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നതിനായി രൂപീകരിച്ച  നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ്, )  നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് […]
Read more

ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട; എംഡിഎം എയുമായി രണ്ട് യുവതികളും വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ 

തൃശ്ശൂർ : ചാലക്കുടിയിൽ എംഡിഎം എയുമായി രണ്ട് യുവതികളും വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ. കോട്ടയം വൈക്കം നടുവിൽ സ്വദേശിനി ഓതളത്തറ വീട്ടിൽ വിദ്യ 33 , കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടിൽ ശാലിനി 31  എന്നിവരാണ്  മാരക രാസലഹരിയായ എം ഡി എം എ കെ എസ് ആർ ടി സി ബസിൽ കടത്തിക്കൊണ്ട് വരുകയായിരുന്നു. മയക്ക് മരുന്ന് വാങ്ങുവാനായി എത്തിയിരുന്ന കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് 33 , […]
Read more

നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

കോഴിക്കോട്: നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. 100 ഓളം വരുന്ന വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയാണ് സംഭവം. സംഘര്‍ഷത്തിനിടെ വിദ്യാർത്ഥികളെ പിരിച്ച് വിടാൻ പൊലീസ് ലാത്തി വീശി. പേരോട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ കാരണമായിരിക്കുന്നത്. സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും ആക്രമണത്തി പങ്കാളികളായിട്ടുണ്ട്. കഴിഞ്ഞ ദിവസം കളിസ്ഥലത്ത് വച്ചും സംഘർഷം ഉണ്ടായി എന്നാണ് വിവരം.
Read more

ഡൽഹി സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ കൈമാറ്റത്തിൽ മുഴുവൻ ക്രമക്കേട്

ന്യൂ ഡൽഹി: സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഏറ്റവും പുതിയ ഉടമയെ കണ്ടെത്താൻ നടത്തിയ അന്വേഷണം ഇന്ത്യയിലെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ‌സി) കൈമാറ്റ സംവിധാനത്തിലെ പൊരുത്തക്കേടും മന്ദഗതിയിലുള്ളതുമായ പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചു. ഉടമസ്ഥാവകാശ അപ്‌ഡേറ്റുകളിലെ കാലതാമസം, സംസ്ഥാനതല പ്രക്രിയകൾ, മേഖലയെ കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചുള്ള നിയന്ത്രണങ്ങളുടെ കുറഞ്ഞ സ്വീകാര്യത എന്നിവ ഉൾപ്പെടെ വർഷങ്ങളായി തങ്ങൾ നേരിടുന്ന വിടവുകൾ ഈ സംഭവം തുറന്നുകാട്ടിയതായി രാജ്യത്തുടനീളമുള്ള ഉപയോഗിച്ച കാർ ഡീലർമാർ പറയുന്നു. വാഹൻ സംവിധാനം വഴി വാഹന ഇടപാടുകൾ ഡിജിറ്റൈസ് ചെയ്യാനും ഔപചാരികമാക്കാനും […]
Read more

കഞ്ചാവുമായി അറസ്റ്റിലായ പ്രതി വധശ്രമം അടക്കം നിരവധി ക്രിമിനൽകേസിലെ പ്രതി

 തൃശ്ശൂർ: വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരത്ത് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് കുട്ടികൾക്കും മറ്റു വിൽപ്പന നടത്തുന്നതിനായി കൈവശം സുക്ഷിച്ച വച്ച കുറ്റത്തിന് വരന്തരപ്പിള്ളി പൗണ്ട് കലവറക്കുന്ന് സ്വദേശി  മുല്ല വീട്ടിൽ സുമൻ (40) എന്നയാളെയാ  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ‘ പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകളും മയക്കുമരുന്നുകളുടെ ഉത്പാദനം, കൈവശം വയ്ക്കൽ, വിൽപ്പന, വാങ്ങൽ, ഗതാഗതം, ഉപഭോഗം എന്നിവ നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നതിനായി രൂപീകരിച്ച എൻഡിപിഎസ് വകുപ്പ് പ്രകാരം  കേസെടുത്തു.  സുമൻ വരതരപ്പിള്ളി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix