തൃശ്ശൂർ : ചാലക്കുടിയിൽ എംഡിഎം എയുമായി രണ്ട് യുവതികളും വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ. കോട്ടയം വൈക്കം നടുവിൽ സ്വദേശിനി ഓതളത്തറ വീട്ടിൽ വിദ്യ 33 , കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടിൽ ശാലിനി 31 എന്നിവരാണ് മാരക രാസലഹരിയായ എം ഡി എം എ കെ എസ് ആർ ടി സി ബസിൽ കടത്തിക്കൊണ്ട് വരുകയായിരുന്നു. മയക്ക് മരുന്ന് വാങ്ങുവാനായി എത്തിയിരുന്ന കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് 33 , ആനക്കൂട്ട് വീട്ടിൽ അജ്മൽ 35 , കടവിൽ അജ്മൽ 25 എന്നിവരേ എം യും പിടികൂടി.
എംഡിഎംഎ കെഎസ്ആർടിസി ബസ്സിൽ കടത്തിക്കൊണ്ട് വരുന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധസേനയിലെ അംഗങ്ങൾ ചാലക്കുടി കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ ഉച്ചക്ക് ശേഷം നടത്തിയ പരിശോധനയിലാണ് യുവതികൾ’ പിടിയിലാവുന്നത്. ഷിനാജ് ബാംഗ്ലൂരിൽ മയക്ക് മരുന്ന് കടത്തിയ കേസ്സിലും, മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.




