കാസർഗോഡ് : കാഞ്ഞങ്ങാട് – പാടിച്ചാൽ റൂട്ടിലെ ടിസി ബസിലെജീവനക്കാർക്കാണ് പാടിച്ചാലിലെ ഓട്ടോ തൊഴിലാളികളുടെ മർദ്ദനമേറ്റത്. എല്ലാ ദിവസവും രാവിലെ ബസിനു മുന്നിൽ ഓട്ടോ ആളുകളെ കയറ്റിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ബസ് സമയത്ത് ആളെ കയറ്റി വരല്ലേ എന്ന് ബസ് ഡ്രൈവർ ഓട്ടോ ഡ്രൈവറോട് പറഞ്ഞതാണ് മർദ്ദനത്തിനു കാരണം. മർദ്ദനത്തെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് ജീവനക്കാർ ചെറുവത്തൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും ചികിത്സ തേടി.






