Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിക്കിമിലെ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗാങ്‌ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ലാൽ ബഹാദൂർ റായ് (18), മാൻ ബഹാദൂർ ഗുരുങ് (61) എന്നിവരാണ് മരിച്ചത്. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. നേരത്തെ ഉണ്ടായ മണ്ണിടിച്ചിലിൽ റോഡിലേക്ക് വീണ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. അനിൽ റായ്, മോഹൻ ബഹാദൂർ ഛേത്രി, മഹേന്ദ്ര റായ്, സോനം വാങ്ഡി ഭൂട്ടിയ എന്നിവർക്കാണ് പരിക്കേറ്റത്.

അപകടവിവരമറിഞ്ഞ് ജില്ലാ കലക്ടർ, അഡീഷണൽ ജില്ലാ കലക്ടർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer