Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്; ‘ഇത് ജനാധിപത്യത്തിന്റെ വിജയം’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. നീറ്റ് ക്രമക്കേടുകൾക്കെതിരായ സിജെപി പ്രതിഷേധത്തെ തുടർന്നുണ്ടായ രാജി ജനാധിപത്യത്തിന്റെ വിജയമാണെന്നും, സമാധാനപരമായ ജനകീയ ഇടപെടലിന്റെ ശക്തമായ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, തെരുവുകളിൽ നിന്ന് ഉയർന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെ വിജയം. സമാധാനത്തിന്റെയും ക്ഷമയുടെയും നിരന്തരമായ പരിശ്രമത്തിന്റെയും വിജയമാണിത്” എന്ന് സോനം വാങ്ചുക് എക്‌സിൽ കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന ജനപങ്കാളിത്തം ഭയത്തെ മറികടന്നുവെന്നും, പ്രക്ഷോഭത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജൂൺ 28നാണ് സോനം വാങ്ചുക് സിജെപിയുടെ സമരവേദിയിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. 26 ദിവസം നീണ്ടുനിന്ന നിരാഹാരം കേന്ദ്ര സർക്കാർ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കരുത്, ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളും സോനം വാങ്ചുക് മുന്നോട്ടുവച്ചിരുന്നു.

ആഴ്ചകളോളം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപിച്ചത്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ സമരത്തിന് മുന്നിൽ കേന്ദ്രസർക്കാരിന് വഴങ്ങേണ്ടിവന്നതായാണ് പ്രതിപക്ഷം പ്രതികരിച്ചത്. അതേസമയം, ഉത്തരവാദിത്വങ്ങൾ പൂർണമായി നിർവഹിച്ച ശേഷമാണ് രാജിയെന്നും, ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചെന്നും ധർമേന്ദ്ര പ്രധാൻ രാജിക്കത്തിൽ വ്യക്തമാക്കി. യുവാക്കളാണ് ഇന്ത്യയുടെ ശക്തിയെന്നും രാജ്യത്തിന്റെ ഐക്യം നിലനിർത്താനാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer