Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DharmendraPradhan

ഒരിക്കലും ഉണരാതിരിക്കുന്നതിനേക്കാൾ ഒടുവിൽ ഉണരുന്നത് നല്ലത്: എം. സ്വരാജ്

പാലക്കാട്: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വലിയ സമരത്തിന്റെ വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ ജനവികാരമാണ് ഈ രാജിയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കർഷക സമര വിജയത്തെ ഓർമ്മിപ്പിക്കുന്ന സംഭവമാണ് ഇതെന്നും സ്വരാജ് പറഞ്ഞു. സമരത്തോട് ആദ്യം അകലം പാലിച്ചവർക്കും പിന്നീട് പിന്തുണ നൽകേണ്ടി വന്നുവെന്നും അദ്ദേഹം കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചു. സമരത്തിന്റെ തുടക്കം മുതൽ ഉറച്ചുനിന്നത് ഇടതുപക്ഷ വിദ്യാർഥി സംഘടനകളാണെന്നും മർദനം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടാണ് […]
Read more

പ്രതിഷേധം അവസാനിപ്പിച്ചു; ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊളിച്ച് സിജെപി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ജന്തർ മന്തറിൽ നടന്നുവരികയായിരുന്ന വിദ്യാർഥി പ്രതിഷേധം അവസാനിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 50 ദിവസത്തിലേറെയായി സമരം നടത്തിയിരുന്ന പ്രതിഷേധക്കാർ സർക്കാർ തീരുമാനം വന്നതിന് പിന്നാലെ സമരപ്പന്തൽ പൊളിച്ചുമാറ്റുകയും പ്രതിഷേധ വേദി ശുചീകരിക്കുകയും ചെയ്തു. സമരവേദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്. പ്രതിഷേധം നടത്തിയ സ്ഥലം വൃത്തിയാക്കി കൈമാറുമെന്ന പ്രതിജ്ഞയോടെയായിരുന്നു യുവാക്കളുടെ ശുചീകരണ പ്രവർത്തനങ്ങൾ. പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരും […]
Read more

സിജെപി സമരം അവസാനിപ്പിച്ചു; ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞ 50 ദിവസമായി നടന്നുവന്ന വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ തീരുമാനം. സിജെപി നേതാക്കളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. സമരക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കുന്നത്. ആവശ്യങ്ങൾ സംബന്ധിച്ച ഉറപ്പുകൾ ചൊവ്വാഴ്ചയ്ക്കകം എഴുതി നൽകുമെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചു. ചർച്ചയ്ക്ക് മുന്നോടിയായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ […]
Read more

രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്; ‘ഇത് ജനാധിപത്യത്തിന്റെ വിജയം’

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. നീറ്റ് ക്രമക്കേടുകൾക്കെതിരായ സിജെപി പ്രതിഷേധത്തെ തുടർന്നുണ്ടായ രാജി ജനാധിപത്യത്തിന്റെ വിജയമാണെന്നും, സമാധാനപരമായ ജനകീയ ഇടപെടലിന്റെ ശക്തമായ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, തെരുവുകളിൽ നിന്ന് ഉയർന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെ വിജയം. സമാധാനത്തിന്റെയും ക്ഷമയുടെയും നിരന്തരമായ പരിശ്രമത്തിന്റെയും വിജയമാണിത്” എന്ന് സോനം വാങ്ചുക് എക്‌സിൽ കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന ജനപങ്കാളിത്തം ഭയത്തെ മറികടന്നുവെന്നും, പ്രക്ഷോഭത്തിൽ […]
Read more

പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ പുനഃസംഘടിപ്പിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. തെരുവിലിറങ്ങി ജനാധിപത്യവും ഭരണഘടനയും സ്വന്തം ഭാവിയും സംരക്ഷിക്കാൻ പോരാടിയ രാജ്യത്തെ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനം അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. കേന്ദ്ര സർക്കാരിനെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്ത എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. […]
Read more

രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാൻ്റെ രാജി അനിവാര്യമായിരുന്നുവെന്നും, പിടിച്ചുനിൽക്കാൻ ഒരു വഴിയുമില്ലെന്ന സാഹചര്യം വന്നപ്പോഴാണ് വൈകിയെങ്കിലും രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട ശേഷമാണ് രാജിയെന്നത് ശ്രദ്ധേയമാണെന്നും, പോരാട്ടവീര്യം കാട്ടിയ ഇന്ത്യൻ യുവത്വത്തിന് അഭിനന്ദനങ്ങളർപ്പിക്കുന്നുവെന്നും വി.ഡി. സതീശൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാൻ്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്‍റെ […]
Read more

ദേശീയതാത്പര്യം പരിഗണിച്ച് രാജി വെച്ചതായി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: ജന്തർമന്തറിൽ കഴിഞ്ഞ പത്തുദിവസമായി നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിലെ സാഹചര്യങ്ങളിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ദേശീയ താത്പര്യം മുൻനിർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് നൽകിയതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. രണ്ട് പേജുള്ള രാജിക്കത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്താണ് ധർമേന്ദ്ര പ്രധാൻ തന്റെ തീരുമാനം വ്യക്തമാക്കിയത്. ജന്തർമന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കരുതെന്നും […]
Read more

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. ദിവസങ്ങൾ നീണ്ട വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിലാണ് രാജിവെച്ചത്. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. അതുകൊണ്ടുതന്നെ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സമരക്കാർ.
Read more

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിലുറച്ച് സിജെപി; ഇന്നും ചര്‍ച്ച

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നു. സമരവുമായി ബന്ധപ്പെട്ട് സിജെപി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഉച്ചയ്ക്ക് 3.30-നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ സിജെപി ഉറച്ചുനിൽക്കുന്നതിനാൽ ധാരണയായില്ലെങ്കിൽ രാജ്യവ്യാപക സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി നടന്ന ചർച്ചയിൽ, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, സമരത്തിൽ […]
Read more

ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല; നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാരും ബിജെപിയും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല. രാജി ആവശ്യത്തിൽ വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാരും ബിജെപിയും. ധർമേന്ദ്ര പ്രധാനെ പിന്തുണച്ച് മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, ജെ.പി. നദ്ദ എന്നിവരുമായി നടത്തിയ ചർച്ചയിലും ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ഒഴികെയുള്ള സിജെപി നേതാക്കളുടെ നിർദേശങ്ങൾ പരിഗണിക്കാൻ കേന്ദ്രം തയ്യാറായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിൽ അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാർ നാളെ ഉച്ചവരെ സമയം തേടിയിരുന്നു. എന്നാൽ രാജി നൽകേണ്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix