Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി. ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ക്യാംപസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായത്. ഭക്ഷണം കഴിക്കാന്‍ വേണ്ടി ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് ബലമായി പിടിച്ചുകൊണ്ടുപോയി ക്യാംപസിനുള്ളില്‍വെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി ചികിത്സയിലാണ്. സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബംഗാള്‍ പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Read more

മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കം; വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

മലപ്പുറം: മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലായിരുന്നു സംഭവം. പുഴക്കരയിലിരുന്നു മീന്‍ പിടിക്കുകയായിരുന്ന ചെറായി സ്വദേശി കുഞ്ഞാലി (70 ) യെ പ്രതി പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം. അബ്ദുസല്‍മാൻ്റെ പിടിയിൽ നിന്ന് രക്ഷപെട്ട കുഞ്ഞാലി പിന്നീട് പൊലീസില്‍ പരാതി […]
Read more

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിക്കുകയായിരുന്നു. മലപ്പുറം […]
Read more

കമ്പത്ത് ഗ്രിൽ തൊഴിലാളിയായ മലയാളിയെ തലയ്ക്കടിച്ച് കൊന്നു; സുഹൃത്ത് അറസ്റ്റിൽ

കമ്പം: കമ്പത്ത് മലയാളിയായ തൊഴിലാളിയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തൃശൂർ സ്വദേശിയായ മുഹമ്മദ്‌ റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഗൂഡല്ലൂർ സ്വദേശി ഉദയകുമാറിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട്ടിലെ കമ്പത്താണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കമ്പത്ത് സ്വകാര്യ ലോഡ്ജിൽ വെച്ച് ഗ്രിൽ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് റാഫി. മുമ്പ് കേരളത്തിൽ റാഫിയോടൊപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശിയായ ശരവണനൊപ്പമായിരുന്നു ജോലി. ഒക്ടോബർ […]
Read more

വാണിയംകുളത്തേ ക്രൂര മർദ്ദനം; ഒളിവിലുള്ള മുഖ്യപ്രതിക്കായുള്ള അന്വേഷണം തുടരുന്നു

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഫെയ്സ്ബുക്കിൽ കമന്‍റിട്ടതിന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് വിനേഷ്. സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. സംഭവത്തിനുശേഷം ഒളിവിൽ പോയ മുഖ്യപ്രതിയും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ സി. രാകേഷിനായി അന്വേഷണം ഊർജിതമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട് നിന്ന് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹാരിസ്, സുർജിത്ത്, കിരൺ എന്നീ മൂന്നു പ്രതികളെ രാത്രി പാലക്കാടെത്തിച്ചു. ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് […]
Read more

കായംകുളത്തെ യുവാവിന്‍റെ മരണ൦; കൊലപാതക കുറ്റം ചുമത്തി പൊലീസ്

ആലപ്പുഴ: കായംകുളത്തെ യുവാവിന്‍റെ മരണത്തിൽ കൊലപാതക കുറ്റം ചുമത്തി പൊലീസ്. ആള്‍ക്കൂട്ട മര്‍ദനത്തെതുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍. യുവാവിനെ അയൽവാസികള്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം കാരക്കോണം സ്വദേശി 49 കാരനായ സജിയെന്ന ഷിബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തി ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സജിയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊല്ലപ്പെട്ട തിരുവനന്തപുരം കാരക്കോണം സ്വദേശി സജിയെന്ന ഷിബു വർഷങ്ങളായി കായംകുളം ചേരാവള്ളിയിലാണ് താമസം. അയൽവാസിയായ രണ്ട് വയസുകാരന്‍റെ […]
Read more

യു.എസിൽ ഇന്ത്യൻ വംശജ മോട്ടൽ മാനേജറെ വെടിവച്ച് കൊലപ്പെടുത്തി

അമേരിക്ക: പെൻസിൽവാനിയയിലെ റോബിൻസൺ ടൗൺഷിപ്പിലെ മോട്ടലിന് മുന്നിൽ ഇന്ത്യൻ വംശജ മോട്ടൽ മാനേജർ രാകേഷ് പട്ടേൽ വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവം സിസിടിവി ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്. മോട്ടലിന് പുറത്തു നിൽക്കുന്ന സ്റ്റാൻലി യൂജിൻ വെസ്റ്റ് കൈവശമുള്ള തോക്കുമായി സമീപിച്ചു. “Are you alright, bud?” എന്ന് ചോദിച്ചതിന് ശേഷം, രാകേഷിന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഉടനെ രാകേഷ് നിലത്ത് വീണു, അതിനുശേഷം വെസ്റ്റ് സംഭവസ്ഥലത്ത് നിന്നും നീങ്ങി. വെസ്റ്റിനെതിരെ ക്രിമിനൽ നരഹത്യ, നരഹത്യാ ശ്രമം, മറ്റൊരാളെ അശ്രദ്ധയായി അപകടത്തിലാക്കൽ തുടങ്ങിയ […]
Read more

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; ആശുപത്രി ജീവനക്കാർ പണിമുടക്കും

താമരശ്ശേരി: താമരശ്ശേരിയിൽ ഡോക്ടർ വിപിൻ്റെ തലക്കു വെട്ടിയ സംഭവത്തെ തുടർന്ന് ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനങ്ങളും നിർത്തിവെച്ച് ജീവനക്കാർ പണിമുടക്കുകയാണ്. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും പ്രവർത്തനം താത്കാലികമായി നിര്‍ത്തുമെന്നും സംഘടന അറിയിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപ്പാണ് ഡോക്ടറെ ആക്രമിച്ചത്. കുട്ടികളെ പുറത്ത് നിർത്തി, സൂപ്രണ്ട് മുറിയിൽ ഇല്ലാത്ത സമയത്ത് ഡോക്ടർ വിപിനെ ലക്ഷ്യം […]
Read more

ന്യൂ മാഹി ഇരട്ടകൊലക്കേസ്; 14 പ്രതികളേയും വെറുതെ വിട്ട് കോടതി

കണ്ണൂർ: 2010 പള്ളൂരിൽ നടന്ന ന്യൂ മാഹി ഇരട്ടകൊലപാതകത്തിൽ എല്ലാ പ്രതികളെയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. കേസിലെ 16 പ്രതികളെയും കോടതിയെത്തിച്ചപ്പോഴാണ് വിധി പുറപ്പെടുവിച്ചത്. രണ്ടുപ്രതികൾ വിചാരണക്കിടെ മരിച്ചതിനാൽ, ബാക്കിയുള്ള 14 പേരെയാണ് കോടതി വെറുതെ വിട്ടത്. കൊലപാതകത്തിൽ വിജിത്ത്, ഷിനോജ് എന്നിവരെയും ഉൾപ്പെടെ രക്തസമ്മിശ്രിത ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പലരും പള്ളൂരിലെ ആർ‌എസ്എസ് പ്രവർത്തകർ ആയിരുന്നു. കേസിലെ മറ്റ് പ്രതികൾ സുജിത്ത്, ടികെ സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, ഫൈസൽ, […]
Read more

കുന്നംകുളത്ത് മൃതദേഹം കത്തിച്ച നിലയിൽ കണ്ടത്തിയ സംഭവം; കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ കത്തിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം 30 വയസ്സുള്ള തമിഴ്നാട് സ്വദേശിയായ ശിവയെന്ന ആളുടെ സന്നിഹിതമായി തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ശിവ കുറേക്കാലമായി പെരുമ്പിലാവ് ആൽത്തറയിലാണ് താമസിച്ചിരുന്നത്. മൃതദേഹത്തോട് ലഭിച്ച സൂചനകൾ പ്രകാരം, ഇയാളുടെ ഭാര്യയുടെ പേര് നെഞ്ചിൽ പച്ച കുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു ശിവയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചതിന് പിന്നിൽ ചൊവ്വന്നൂർ സ്വദേശിയായ സണ്ണി സന്നിഹിതമാണ്. പ്രതിയുടെ മൊഴി പ്രകാരം, ശിവ സണ്ണിയുടെ പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്ന്, കൊലപാതകത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix