Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്നു

ഉത്തർപ്രദേശ്: സ്ത്രീധന തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് അടിച്ചു കൊന്നു. അഞ്ചു ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ തുക നൽകാൻ കഴിയാതിരുന്നതിനാൽ യുവതിയെ ഭീകരമായി ആക്രമിച്ചുവെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read more

കോട്ടയത്ത് വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന്; മൃതദേഹം കാറിലാക്കി കൊക്കയില്‍ തള്ളി

കോട്ടയം: കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയതായി കണ്ടെത്തി. ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെസിയുടെ ഭര്‍ത്താവ് സാം കെ ജോര്‍ജിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ മാസം 26 നാണ് ജെസി സാമിനെ കാണാതാകുന്നത്. വിദേശത്തുള്ള മക്കള്‍ 26ന് ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, പിന്നീട് ബന്ധപ്പെടാന്‍ കഴിയാതെ വന്നു. 29 ന് […]
Read more

അമേരിക്കയിൽ ഇന്ത്യൻ ദന്ത ഡോക്‌ടർ കൊല്ലപ്പെട്ടു

ദല്ലാസ്: ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ ദല്ലാസിൽ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതൻ വെടിവച്ചാണ് കൊലപാതകം നടന്നത്. ഹൈദരാബാദിൽ നിന്ന് ഡെന്റൽ സർജറിയിൽ ബിരുദം നേടിയ ചന്ദ്രശേഖർ, 2023-ൽ ഉയർന്ന പഠനത്തിനായി യുഎസിലേക്ക് കുടിയേറി. ആറു മാസം മുൻപ് ഡെന്റൽ സർജറിയിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയെങ്കിലും, തൊഴിൽ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഉപജീവനത്തിനായാണ് ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നത്. യുവാവിന്റെ കുടുംബവുമായി സമ്പർക്കത്തിലാണെന്ന് ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. […]
Read more

കരിപ്പൂര്‍ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് വിൽപ്പന; മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

മലപ്പുറം: മാരക രാസലഹരി വസ്തുവായ മെത്താഫിറ്റമിനുമായി കൊണ്ടോട്ടി പാലക്കാപറമ്പില്‍ ഒരാള്‍ എക്‌സൈസ് പിടിയില്‍. തിരൂരങ്ങാടി മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മുഹമ്മദ് സഹല്‍ (30) ആണ് അറസ്റ്റിലായത്. വാഹനത്തില്‍ കടത്തുകയായിരുന്ന 131.659 ഗ്രാം ലഹരി വസ്തു ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഓഫീസ് സംഘവും എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡും മലപ്പുറം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറും 27,000 രൂപയും കണ്ടെടുത്തു. കാലിക്കറ്റ് സര്‍വകലാശാല, കരിപ്പൂര്‍ […]
Read more

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ദുബൈയിൽ നിന്ന് അടുത്തിടെ ബെംഗളൂരുവിലേക്ക് മടങ്ങിയ 29 വയസ്സുകാരൻ ധർമ്മശീലൻ രമേഷ്, ഭാര്യ മഞ്ജു പി യെ കൊലപ്പെടുത്തി. ശേഷം യുവാവ് ആത്മഹത്യ ചെയ്തു. സംഭവം ഞായറാഴ്ച രാത്രി ജ്ഞാനഭാരതി പൊലീസ് സ്റ്റേഷൻ പരിധിയിലെ മെയിൻ റോഡിനടുത്ത് ഉള്ള അപ്പാർട്ട്മെന്റിലാണ് നടന്നത്. മഞ്ജുവിന്റെ പിതാവ്, വീട്ടിലെത്തിയപ്പോൾ അപ്പാർട്ട്മെന്റ് പൂട്ടിയിരുന്നതും, അകത്ത് പ്രതികരണം ഇല്ലാതിരുന്നതും ശ്രദ്ധിച്ച് വാതിൽ തകർത്ത് അകത്ത് കടന്നു. അപ്പോൾ മഞ്ജുവിന്റെ ശരീരത്തിൽ 45 കുത്തേറ്റ മുറിവുകളും കഴുത്തിൽ മുറിയും ഉള്ള നിലയിൽ ഇരുവരുടെയും […]
Read more

13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ; സംഭവം കാഞ്ഞങ്ങാട്

കാസർകോട്: കാഞ്ഞങ്ങാട് 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പിതാവിനെ ഹൊസ്ദുർഗ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വയറു വേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അറസ്റ്റിലായത്.
Read more

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമം; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് പുതുനഗരത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമം. പരാതിയിൽ സിപിഎം പുതുനഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജിയെയാണ് (40) അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണു കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ജഴ്സി വാങ്ങാൻ കടയിലെത്തിയ 10-ാം ക്ലാസുകാരനു ഷാജി സ്വകാര്യഭാഗം കാണിക്കുകയും കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തെന്നാണു കേസ്. കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
Read more

കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ

കണ്ണൂര്‍: കല്ല്യാടില്‍ നടന്ന മോഷണത്തിനും പിന്നാലെയുണ്ടായ ദർശിതയുടെ കൊലപാതകത്തിനുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ സിംഗപട്ടണത്തെ പൂജാരി മഞ്ജുനാഥ് അറസ്റ്റിലായി. ദർശിത കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും മഞ്ജുനാഥിന് കൈമാറിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 22നാണ് കല്യാടിലുള്ള ഭർത്താവിന്റെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടത്. ഇതിന് തൊട്ടടുത്ത ദിവസം കര്‍ണാടകയിലെ ഹുനസൂരിലുള്ള ഒരു ലോഡ്ജില്‍ ദർശിതയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അതിനിടെ, വീട്ടിലെ “പ്രേത ശല്യം” നീക്കുന്നതിനായാണ് […]
Read more

ആലപ്പുഴയിൽ 18കാരിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; അറസ്റ്റിലായ 57കാരൻ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ 18കാരിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പെൺകുട്ടി ഓടി രക്ഷപ്പെട്ടു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കാരണം. സംഭവത്തിൽ അറസ്റ്റിലായ 57 കാരൻ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ സീവ്യൂ വാർഡിൽ താമസിക്കുന്ന 18 കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അയൽവാസിയായ 57 കാരൻ ജോസ് വീട്ടു വരാന്തയിൽ ഇരുന്ന് പഠിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിക്കവെ പ്രതിയെ തട്ടിമാറ്റി യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അച്ഛനും അമ്മയും […]
Read more

യുവാവ് വീടിനുള്ളിലെ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ

ഇടുക്കി: കട്ടപ്പന യുവാവിനെ വീടിനുള്ളിൽ കിടക്കയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് മൃതദേഹം വീടിനുള്ളിലെ കിടക്കയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവുണ്ടായ നിലയിലും ചുറ്റുമെങ്ങും രക്തക്കറയുമുണ്ടായിരുന്നു. കിടന്ന് ഉറങ്ങുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം രണ്ട് ദിവസത്തോളം പഴക്കമുള്ളതാണെന്നും പൊലീസ് വ്യക്തമാക്കി. മുറിക്കുള്ളിലെ ഷീറ്റിലും നിലത്തും രക്തക്കറയുണ്ട്. സമീപത്ത് ഒരു വെള്ള പെയിന്റ് ബക്കറ്റ് മറിഞ്ഞുകിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. മദ്യപിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix