Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

അമ്മ നോക്കി നിൽക്കെ; രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

മുംബൈ: മുംബൈയിൽ രണ്ടര വയസ്സുകാരിയെ അമ്മയുടെ കണ്ണ് മുന്നിൽ വച്ച് കാമുകൻ ക്രൂര ബലാത്സംഗം ചെയ്തു കൊന്നു. സംഭവത്തിൽ 30 കാരിയായ അമ്മ റീന ഷെയ്ക്ക് 19 കാരനായ ഫർഹാൻ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ മൽവാനി ഏരിയയിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് മാൽവാനി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ വീട്ടിൽ വെച്ച് ക്രൂരകൃത്യം നടന്നത്. 30 കാരിയായ റീന ഷെയ്ക്കും 19 കാരനായ ഫർഹാൻ ഷെയ്ഖും പ്രണയത്തിലായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ […]
Read more

മിനിടെമ്പോ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് എടത്വാ സ്വദേശി രോഹിത്

ആലപ്പുഴ: ആലപ്പുഴ എടത്വയിൽ മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. എടത്വാ സ്വദേശി രോഹിത് സജീവാണ് മരിച്ചത്. രാവിലെ 8.30 ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് വെച്ചാണ് അപകടം ഉണ്ടായത്. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവിൻ്റെ തല തകർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കൽ കോളേജ് […]
Read more

കാമുകിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം ബാഗിലാക്കി; പ്രതിക്ക് വധശിക്ഷ

കുവൈത്ത്: കാമുകിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കാമുകന് വധശിക്ഷ. കുവൈത്തിലെ റുമൈത്തിയയിൽ കാമുകിയെ തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുവൈത്ത് പൗരനാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. പ്രതി ഇരയുടെ മൃതദേഹം ഒരു ബാഗിലാക്കി വീടിന് പുറത്തേക്ക് കൊണ്ടുപോയെന്ന് കേസ് ഫയലുകളില്‍ വ്യക്തമാക്കുന്നു. പബ്ലിക് പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് ഫാരിസ് ഹുസൈൻ അൽ-ദബ്ബൂസ് ഹാജരായി. പ്രതിയെ കുറ്റക്കാരനായി പ്രഖ്യാപിക്കണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം കോടതിയിൽ അഭ്യർത്ഥിച്ചു. കോടതിയിൽ വാദങ്ങൾ ബോധിപ്പിക്കവെ പ്രതി ഇരയുടെ സ്വകാര്യത ലംഘിച്ചതായി […]
Read more

കെഎസ്ആര്‍ടിസി കണ്ടക്ടർ മരിച്ച നിലയിൽ; സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞതെന്ന് നിഗമനം

കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവ് (45) ആണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തലശ്ശേരിയിൽ കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു സജീവ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. സ്കൂട്ടറോടിച്ച് വരുന്നതിനിടെ തെന്നി മറിഞ്ഞതാണോ അതോ നിയന്ത്രണം വിട്ട് മറിഞ്ഞതാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
Read more

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയിൽ. പാലക്കാട് തൃത്താലയിലാണ് സംഭവം. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് നിവേദ്യ.
Read more

മദ്യപാനത്തെ തുടര്‍ന്ന് വാക്കേറ്റം; കൊച്ചിയില്‍ അച്ഛനെ മകന്‍ തല്ലിക്കൊന്നു

കൊച്ചി: പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. പള്ളുരുത്തി സ്വദേശി ടി.ജി ജോണിയാണ് കൊല്ലപ്പെട്ടത്. ജോണിയുടെ മകന്‍ ലൈജു ആയുധം ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.അതിനിടയില്‍ മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനും ലൈജു ശ്രമിച്ചതായി പൊലിസ് പറയുന്നു. പിതാവ് മരിച്ച വിവരം നാട്ടുകാരോട് ലൈജു തന്നെയാണ് പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് വിട്ടുനല്‍കി. പോസ്റ്റ്മാര്‍ട്ടത്തില്‍ ജോണിയുടെ വാരിയെല്ലിലും മറ്റു ശരീരഭാഗങ്ങളിലും മാരകമായി പരിക്കേറ്റതായി കണ്ടെത്തി. […]
Read more

വീണ്ടും മഞ്ഞപ്പിത്തം മരണം; ചികിത്സയിലായിരുന്ന കുടുംബത്തിലെ രണ്ടാമത്തെ പെണ്‍കുട്ടിയും മരിച്ചു

കൊല്ലം:കൊട്ടിയം കണ്ണനല്ലൂര്‍ ചേരിക്കോണത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19 കാരിയുടെ മീനാക്ഷിയുടെ സഹോദരി നീതു (15) ആണ് മരിച്ചത്. ഇവരുടെ സഹോദരന്‍ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. അമ്പാടിയെ ഇന്ന് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീതുവും മീനാക്ഷിയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദ്യം രോഗം ബാധിച്ച അമ്പാടിക്ക് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും. […]
Read more

സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് അപകടം; ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ∙ ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്.തുറവൂരിൽ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27) ആണ് മരിച്ചത്. ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ടോറസ് ജോമോൻ ഓടിച്ച സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് പിൻ സീറ്റിലായിരുന്ന എസ്തർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എസ്തറിന് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

സിസേറിയനിടെ കുഞ്ഞ് മരിച്ചു; കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍. ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ചന്തക്കടവ് സ്വദേശി അശ്വതിയുടെ കുട്ടി മരിച്ചത്. ചികിത്സ പിഴവ് ആരോപിച്ച് അശ്വതിയുടെ ബന്ധുക്കള്‍ ഫറോക്ക് പൊലീസില്‍ പരാതി നല്‍കി. ഇന്ന് രാവിലെയാണ് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ ഹൃദയമിടിപ്പ് പെട്ടെന്ന് കുറയുകയായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം.
Read more

എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ ടി. നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായിരുന്ന ടി. നാരായണന്‍ (84) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തില്‍. രണ്ടുമണി മുതല്‍ ശിശുക്ഷേമ സമിതിയില്‍ പൊതുദര്‍ശനമുണ്ടാകും. ഓള്‍ ഇന്ത്യ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നാരായണന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ബാലസംഘത്തിന്റെ രൂപീകരണ കാലഘട്ടത്തില്‍ തന്നെ രക്ഷാധികാരികളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ശിശുക്ഷേമ സമിതിയുടെ ട്രഷററായും ഏറെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ: ടി. രാധാമണി. മക്കള്‍: എന്‍. സുസ്മിത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix