കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍. ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ചന്തക്കടവ് സ്വദേശി അശ്വതിയുടെ കുട്ടി മരിച്ചത്. ചികിത്സ പിഴവ് ആരോപിച്ച് അശ്വതിയുടെ ബന്ധുക്കള്‍ ഫറോക്ക് പൊലീസില്‍ പരാതി നല്‍കി.
ഇന്ന് രാവിലെയാണ് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ ഹൃദയമിടിപ്പ് പെട്ടെന്ന് കുറയുകയായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം.




