Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാഴ്ന്ത് പാര്; പ്രേക്ഷകർ ഏറ്റെടുത്ത ടൂറിസ്റ്റ് ഫാമിലിയിലെ ഗാനമെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബിഷാൻ ജീവൻത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വലിയ ഹൈപ്പും ബഹളങ്ങളും ഇല്ലാതെ 7 കോടിക്ക് നിർമിച്ച ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതനേടിയാണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. വാഴ്ന്ത് പാര്.. എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് ഷോൺ റോൾഡൻ ആണ്. അന്തരിച്ച അതുല്യ ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ് പി ചരൺ ആണ് ആലാപനം. മെയ് 1ന് റിലീസ് ചെയ്ത ചിത്രം തമിഴിലെ സർപ്രൈസ് ഹിറ്റായി മാറുക മാത്രമല്ല, കളക്ഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയിൽ പറഞ്ഞു വയ്ക്കുന്നത്. ധർമ്മദാസും ഭാര്യ വാസന്തി (സിമ്രാൻ) മക്കളായ നിതുഷൻ (മിഥുൻ ജയ് കുമാർ ) മൂളി (കമലേഷ് ) ഇവർ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. തുടർന്ന് നടക്കുന്ന സംഭാവ വികാസങ്ങൾ പ്രേക്ഷക മനസിനെ തൊടുന്ന മുഹൂർത്തങ്ങളാണ്. അതാണ് സിനിമയുടെ വിജയത്തിന്റെ ഫോർമുലയും.

സിമ്രാനും ശശികുമാറിനും ഒപ്പം യോഗി ബാബു, എംഎസ് ഭാസ്‌കർ, രമേശ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരും ടൂറിസ്റ്റ് ഫാമിലിയിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 50 കോടി ക്ലബ്ബിലടക്കം ഇടം നേടി ചിത്രം മുന്നേറുകയാണ്.

Recent News

Advertisement
WhiteswanTV Footer