Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ച് യുകെ

ലണ്ടൻ: ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ച് ബ്രിട്ടൻ. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണെന്നും അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ഗാസയിൽ അതിക്രൂരമായ നയങ്ങളാണ് ഇസ്രയേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇസ്രയേലി സർക്കാരുമായി പുതിയ ചർച്ചകൾ ആരംഭിക്കാൻ കഴിയില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഗാസയ്ക്കുള്ള സഹായം 11 ആഴ്ചത്തേക്കാണ് ഇസ്രയേൽ തടഞ്ഞ് വെച്ചിരിക്കുന്നത്. ഇത് ക്രൂരവും […]
Read more

ലോ​ക രാജ്യങ്ങള്‍ക്ക് മറുപടിയുമായി നെതന്യാഹു

ജെറുസലേം: ഗാസയെ പിന്തുണച്ച ലോ​ക രാജ്യങ്ങള്‍ക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നേതാക്കന്മാരുടെ സംയുക്ത പ്രസ്താവന ഹമാസിന് വലിയൊരു സമ്മാനമായിരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർക്കെതിരെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ വിട്ടയച്ചാൽ, ആയുധം താഴെ വെച്ചാൽ […]
Read more

ഇസ്രയേലിന് മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ

ഗാസ: ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ലോക രാജ്യങ്ങൾ. ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി തുടരുന്നതിനിടെയാണ് മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ രം​ഗത്തെത്തിയത്. ഇസ്രയേൽ ഈ നടപടി തുട‍ർന്നാൽകടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ അടക്കമുള്ള രാജ്യങ്ങൾ വ്യക്തമാക്കി. ഗാസയിൽ അവശ്യസേവനങ്ങൾ നിഷേധിച്ചുള്ള ഇസ്രയേലിന്റെ നടപടി സ്വീകാര്യമല്ല. ഇത് മനുഷ്യത്വരഹിതനടപടിയാണെന്നും യുകെ സർക്കാർ കുറ്റപ്പെടുത്തി. ഇസ്രയേലിലേക്കുളള ആയുധ കയറ്റുമതി താത്ക്കാലികമായി നിർത്തിവെയ്ക്കാൻ യുകെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ ഇന്നലെ അർദ്ധരാത്രി മാത്രം അൻപതോളം പേർ കൊല്ലപ്പെട്ടതായും അന്തർദേശീയ […]
Read more

ലോ​ക​ത്തെ ആ​ദ്യ എഐ ന​ഗ​രം അബുദാബിയിൽ

അബുദാബി: ലോ​ക​ത്തെ ആ​ദ്യ​ത്തെ എഐ ന​ഗ​രം നിർമിക്കാനൊരുങ്ങി അബുദാബി. അ​തി​നൂ​ത​ന സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 2027ൽ ​ന​​ഗ​രം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കുന്നത്. നി​ര്‍മി​ത​ബു​ദ്ധി​യി​ലൂ​ടെ​യും കോ​ഗ്നി​നി​റ്റി​വ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യും ന​ഗ​ര​ജീ​വി​ത​ത്തെ പു​ന​ര്‍നി​ര്‍വ​ചി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ന​ഗ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. ഡ്രൈ​വ​റി​ല്ലാ യാ​ത്രാ സം​വി​ധാ​ന​ങ്ങ​ൾ, സ്മാ​ർ​ട് വീ​ടു​ക​ൾ, ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, ഊ​ർ​ജം തു​ട​ങ്ങി​യ എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും നി​ർ​മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രി​ഹാ​ര​ങ്ങ​ളാ​ണ്​ ന​ഗ​ര​ത്തി​ലു​ണ്ടാ​വു​ക. നി​ർ​മി​ത ബു​ദ്ധി​യു​ടെ ഭാ​വി സാ​ധ്യ​ത​ക​ളെ​ല്ലാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ന​ഗ​ര​മാ​ണ് അബുദാബി​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ‘അ​യോ​ൺ സെ​ൻ​ഷ്യ’ എ​ന്നാ​ണ് എഐ സ്മാ​ർ​ട് സി​റ്റി​യു​ടെ പേ​ര്. അബുദാബി […]
Read more

156 പ്ര​വാ​സി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കി ഒ​മാ​ൻ

മ​സ്ക​ത്ത്: 156 പ്ര​വാ​സി​ക​ൾ​ക്ക് ഒ​മാ​ൻ പൗ​ര​ത്വം ന​ൽ​കി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്. പുതിയ ഉത്തരവ് പ്ര​കാ​രം, രാ​ജ്യ​ത്ത് കു​റ​ഞ്ഞ​ത് 15 വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ താ​മ​സം, അ​റ​ബി ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം, ന​ല്ല പെ​രു​മാ​റ്റ​ത്തി​ന്റെ രേ​ഖ എ​ന്നി​വ പൗ​ര​ത്വം നേ​ടാ​ൻ അ​നി​വാ​ര്യ​മാ​ണ്. പൗ​ര​ത്വം നേ​ടു​ന്ന​തി​ന് അ​പേ​ക്ഷ​ക​ർ​ക്ക് സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​വും ന​ല്ല ആ​രോ​ഗ്യ​വു​മു​ണ്ടാ​ക​ണം. മു​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ക്കു​ക​യും വേ​ണം. പൗ​ര​ത്വ അ​പേ​ക്ഷ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ളോ വ്യാ​ജ രേ​ഖ​ക​ളോ സമർപ്പിച്ചുവെന്നു കണ്ടെത്തുന്ന പക്ഷം കു​റ്റ​വാ​ളി​ക​ൾ​ക്ക് മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും 5,000 […]
Read more

പാകിസ്താൻ ഉപപ്രധാനമന്ത്രി ചൈനയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷഖ് ധർ ചൈനയിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകൾ നടത്താനാണ് ഇഷഖ് ധർ പോകുന്നത്. ഇന്ത്യയുമായുളള സംഘർഷത്തിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നീക്കം. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം, സാമ്പത്തിക ചർച്ചകൾ, പ്രതിരോധ സഹകരണം, മേഖലയിലെ സുരക്ഷ എന്നിവ ഇരു രാജ്യങ്ങളും ചർച്ചചെയ്തേക്കും. പ്രതിനിധി സംഘത്തിന്റെ അകമ്പടിയോടെയാണ് ഉപപ്രധാനമന്ത്രിയുടെ യാത്ര. ചൈനയിലെത്തുന്ന അഫ്ഘാനിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായും ധർ ചർച്ച നടത്തും.
Read more

യുക്രെയ്നിൽ റഷ്യന്‍ ഡ്രോണാക്രമണം

മോസ്കോ: യുക്രൈയ്നിൽ റഷ്യന്‍ ഡ്രോണാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കുകിഴക്കൻ യുക്രൈയ്നിൽ യാത്രാ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ ഇസ്താംബൂളിൽ ചേർന്ന യുക്രെയ്ൻ റഷ്യ വെടി നിർത്തൽ കരാറിൽ ഫലം കണ്ടിരുന്നില്ല. നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് ചർച്ച നടത്തിയത്. എന്നാൽ1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ എന്ന തീരുമാനം മാത്രമാണ് ചർച്ചയിൽ കെെകൊണ്ടത്.
Read more

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; അമേരിക്കയിൽ നിന്ന് അയയ്ക്കുന്ന പണത്തിന് 5 % നികുതി

വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യക്കാർക്ക് പുതിയ തിരിച്ചടിയുമായി ഡോണൾഡ്‌ ട്രംപ്. യുഎസിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ചുമത്താനാണ് തീരുമാനം. 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന […]
Read more

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പങ്കെടുക്കും. പുതിയ മാര്‍പാപ്പയുടെ സ്ഥാനാരോഹണ കുര്‍ബാന മെയ് 18, ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കും. തുടര്‍ന്ന്, അദ്ദേഹം പതിവ്, സ്വര്‍ലോക രാജ്ഞി എന്ന ത്രികാല ജപത്തിന് നേതൃത്വം നല്കും. ഇതോടെ ഔദ്യോഗികമായി മാര്‍പാപ്പ എന്ന സ്ഥാനം ഏറ്റെടുക്കും. ഇതിനു പിന്നാലെ, വത്തിക്കാനിലെ പ്രധാന പേപ്പല്‍ […]
Read more

ഫലം കാണാതെ യുക്രെയ്ൻ-റഷ്യ വെടി നിർത്തൽ കരാർ

ഇസ്താംബുൾ: റഷ്യ-യുക്രെയ്ൻ തമ്മിൽ ഇന്നലെ ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടില്ല. വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് ഇന്നലെ ചർച്ച നടന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇത് നിർണ്ണായക വഴിത്തിരിവായി. അതേസമയം ചർച്ചയിൽ 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനമായി. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയും പങ്കെടുത്തിരുന്നില്ല. രണ്ട് മണിക്കൂറിൽ താഴെ ചർച്ച നീണ്ടുനിന്നു. ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം കാരണമായിരുന്നു ഇരു നേതാക്കളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix