Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’; മോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം, AI ഉച്ചകോടിക്ക് തുടക്കം

പാരീസ്: എ.ഐ. ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. കഴിഞ്ഞദിവസം പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിൽ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴവിരുന്നിനെത്തിയ ദൃശ്യങ്ങളും ഇമ്മാനുവല്‍ മാക്രോണ്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചത്. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അത്താഴവിരുന്നിനെത്തിയിരുന്നു. എന്റെ സുഹൃത്തായ മാക്രോണിനെ കാണാനായതില്‍ […]
Read more

അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ തേടി ഇന്ത്യ

അമേരിക്കയിൽ നിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ തേടി ഇന്ത്യ. ഇനി 487 പേരെ കൂടി അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നാണ് ലഭിക്കുന്ന വിവരം .487 പേരില്‍ 298 പേരുടെ വിവരങ്ങള്‍ മാത്രമാണ് അമേരിക്ക നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ വിവരങ്ങള്‍ കൂടി നല്‍കാനാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. തിരിച്ചയക്കുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ അനുമതി നല്‍കാനാകൂ എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അമേരിക്കയിൽ നിന്ന് വന്ന ആദ്യ സംഘത്തിലെ 104 പേരെ വിലങ്ങ് അണിയിച്ച് ഇന്ത്യയിലെത്തിച്ചത് രാജ്യത്ത് […]
Read more

സെൻ പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിൽ കയറി വിളക്കുകാലുകൾ നശിപ്പിച്ച് യുവാവ്

റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിൽ കയറി വിളക്ക് കാലുകൾ നശിപ്പിച്ച് യുവാവ്. വലിയ മൂല്യമുള്ള വിളക്കുകാലുകൾ നശിപ്പിച്ച ശേഷം പീഠത്തിൽ ഉണ്ടായിരുന്ന തുണി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഭടന്മാർ ഇയാളെ പിടികൂടുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിതമായതും മാർപാപ്പ പങ്കെടുക്കുന്ന ചടങ്ങുകൾക്ക്‌ ഉപയോഗിക്കുന്നതുമായ വിളക്ക്കാലാണ് ഇയാൾ നശിപ്പിച്ചത്. യുവാവിന് മാനസിക വെല്ലുവിളികൾ ഉള്ളതായി സംശയിക്കുന്നുവെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് വിശദമാക്കി. ഈ സംഭവത്തിന് പിന്നാലെ സെൻ പീറ്റേഴ്സ് ബസിലിക്കയിൽ സുരക്ഷ സന്നാഹങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.
Read more

യുഎസ്എഐഡിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുളള നീക്കത്തില്‍ ട്രംപിനും മസ്‌കിനും തിരിച്ചടി

വാഷിങ്ടണ്‍: യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന്റെ പ്രവര്‍ത്തനം നിര്‍ത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇലോണ്‍ മസ്‌കിനും തിരിച്ചടി. ആയിരക്കണക്കിന് ഏജന്‍സി ജീവനക്കാരെ അവധിയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഫെഡറല്‍ ജഡ്ജി വിധിച്ചു. തൊഴിലാളികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്തല്ല തന്റെ ഉത്തരവെന്നും ജഡ്ജി പ്രത്യേകം പരാമര്‍ശിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ 2,200 പേരെ ശമ്പളത്തോട് കൂടിയ അവധിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കമാണ് നിര്‍ത്തിവെക്കാന്‍ ട്രംപ് നിയോഗിച്ച യുഎസ് ജില്ലാ ജഡ്ജി കാള്‍ നിക്കോളസ് രണ്ട് ഫെഡറല്‍ എംപ്ലോയീസ് […]
Read more

പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ : ബൈഡൻ സർക്കാരിനെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്

ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്ട്രോകൾ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും ഡൊണാൾഡ് ട്രംപ്.രാജ്യത്ത് പ്ലാസ്റ്റിക് സ്ട്രോകൾക്കുള്ള വിലക്ക് നീക്കുന്ന ഉത്തരവിൽ അടുത്ത ആഴ്ച ഒപ്പു വയ്ക്കുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ പേപ്പർ സ്‌ട്രോകൾക്കായുള്ള ബൈഡൻ സർക്കാരിന്റെ നയം പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. സമൂഹമാധ്യമമായ എക്സിലൂടെയാണ് ട്രംപ് ഈ കാര്യം പങ്കുവെച്ചത്. ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെ പാരിസ് കാലാവസ്ഥാ വ്യതിയാന കരാറിൽ നിന്ന് യുഎസ് പിൻമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പ്ലാസ്റ്റിക്കിലേക്ക് തിരികെ പോകണമെന്ന ട്രംപിന്റെ പ്രഖ്യാപനം കൂടി […]
Read more

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം 12,13 തീയതികളില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനം ഈ മാസം 12, 13 തീയതികളില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ട്രംപുമായും അമേരിക്കയിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിഷങ്ങള്‍ മോദിയും ട്രംപും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. പുതിയ ഭരണകൂടം അധികാരമേറ്റ് കഷ്ടിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രിയെ യുഎസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നുവെന്ന് മിസ്രി പറഞ്ഞു. അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 10 മുതല്‍ […]
Read more

ഇസ്രയേൽ- ഹമാസ് അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്

ഗാസയിലെ അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ജനുവരി 19ന് വെടിനിർത്തൽ ആരംഭിച്ച ശേഷം നാല് ഘട്ടങ്ങളിലായി 18 ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 583 പലസ്തീനി തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഇന്ന് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും . 183 പലസ്തീനി തടവുകാരെ പകരം ഇസ്രയേൽ മോചിപ്പിക്കും.ബന്ദികളുടെ പട്ടിക ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. ഇസ്രയേലും ഗാസയും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രകാരമാണ് ബന്ദി കൈമാറ്റം.യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ […]
Read more

രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി ട്രംപ്

അമേരിക്കയേയും സഖ്യ കക്ഷിയായ ഇസ്രയേലിനേയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്കു പിന്നാലെ രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ്. രാജ്യാന്തര കോടതിയ്ക്കുള്ള സാമ്പത്തിക സ​ഹായം അമേരിക്ക അവസാനിപ്പിക്കും. കൂടാതെ രാജ്യാന്തര കോടതിയിലെ ഉദ്യോ​ഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വിസ നിയന്ത്രണവും ഏർപ്പെടുത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോ​ഗം നടത്തിയെന്നു ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം അമേരിക്കയേയും സഖ്യകക്ഷിയായ […]
Read more

ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ട്രംപിന്‍റെ ഉത്തരവ് വീണ്ടും തടഞ്ഞ് യു എസ് കോടതി

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്ന വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്ന ട്രംപിന്റെ ഉത്തരവ് യു എസ് കോടതി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ഭരണഘടനാലംഘനമെന്ന് ചൂണ്ടികാട്ടിക്കൊണ്ടാണ് കോടതി ഇത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്. ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ പ്രഖ്യാപിച്ച നയം കടുത്ത എതിര്‍പ്പാണ് സൃഷ്ടിച്ചത്. നിയമവിരുദ്ധമായി താമസിക്കുന്ന മാതാപിതാക്കള്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികളുടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ട്രംപിന്റെ ഉത്തരവ്. എക്‌സിക്യൂട്ടീവ് ഉത്തരവിനെ് ഫെഡറല്‍ ജഡ്ജി രണ്ടാമത്തെ തവണയാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Read more

വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി ട്രംപ്

വാഷിങ്ടണ്‍: വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുകയെന്നതാണ് ഉത്തരവ്. ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ കായികമത്സരങ്ങളേയാണ് പ്രധാനമായും ഉത്തരവ് ബാധിക്കുക. ഉത്തരവ് പ്രകാരം വനിതാ ടീമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം. ഉത്തരവ് നിലവില്‍ വന്നതോടെ വനിതാ കായികരംഗത്തെ യുദ്ധം അവസാനിച്ചുവെന്ന് ട്രംപ് പറഞ്ഞു. വനിതാ കായികതാരങ്ങളുടെ അഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും സ്ത്രീകളെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix