Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

യു.എസിൽ 10,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ്

വാഷിങ്ടണ്‍: പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സര്‍ക്കാര്‍ മേഖലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷത്തിന്റെ ഭാഗമാണ്. ട്രംപും ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്‌കും ചേർന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഊര്‍ജം, ആരോഗ്യം, കൃഷി തുടങ്ങിയവ അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്റേണല്‍ റവന്യൂ സര്‍വീസിലെ ആയിരത്തോളം ജീവനക്കാരെയും പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യവര്‍ഷത്തില്‍ തൊഴില്‍സുരക്ഷ ലഭ്യമാകാത്ത പ്രൊബേഷനറി ജീവനക്കാരാണ് പിരിച്ചുവിട്ടവരില്‍ അധികവും.
Read more

പ്രവാസി ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ

അബുദാബി: കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുത്ത ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി ഇനി യുഎഇയില്‍ ഓൺ അറൈവല്‍ വിസ ലഭിക്കും. അങ്ങനെവന്നാൽ കൂടുതൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ […]
Read more

ഗാസയില്‍ ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും; ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഗാസയില്‍ ശേഷിക്കുന്ന ബന്ദികളെ ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞിരുന്നെങ്കിലും അതില്‍ തനിക്ക് സംശയങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്താവന. ‘ശനിയാഴ്ച 12 മണിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത് എനിക്കറിയില്ല. എനിക്ക് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരും. ഇസ്രായേലിന്റെ നിലപാട് എന്താണെന്നും എനിക്കും പറയാന്‍ സാധിക്കില്ല. ഇസ്രായേലിന്റെ നിലപാട് ബെഞ്ചമിന്‍ നെതന്യാഹു എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ […]
Read more

ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയിലേക്ക് കുടിയേറ്റക്കാരുമായി രണ്ട് വിമാനം പുറപ്പെട്ടു

ന്യൂഡൽഹി: ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അനധികൃത കുടിയേറ്റക്കാരുമായി രണ്ട് വിമാനം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇത്തവണയും അമേരിക്കൻ സൈനിക വിമാനത്തിൽ തന്നെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് എന്നാണ് സൂചന. ഫെബ്രുവരി 15, 16 ദിവസങ്ങളിലായി രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്.തിരിച്ചയക്കുന്നവരിൽ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സംഘത്തിൽ പഞ്ചാബിൽ നിന്ന് മാത്രം 67 പേർ ആണ് ഉള്ളത്. കൂടാതെ ഹരിയാനയിൽ നിന്നുള്ള 33 പേരും സംഘത്തിൽ ഉണ്ട്. ഉത്തർ പ്രദേശിൽ നിന്ന് […]
Read more

റാണ മുതല്‍ എഫ്-35 വരെ; മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍ ഇതൊക്കെ

ഇന്ന് പുലർച്ചെയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയത്.മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് എന്നും കഴിഞ്ഞ നാലുവർഷവും ബന്ധം തുടർന്ന് എന്നും ട്രംപ് പറഞ്ഞു.രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് കൂടിക്കാഴ്ച വേളയിൽ മോദി വ്യക്തമാക്കിയത് . ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങളായ വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങി ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായി . 2030 ആകുമ്പോഴേക്കും […]
Read more

ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്രമോദി:തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ്

കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും .മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് എന്നും കഴിഞ്ഞ നാലുവർഷവും ബന്ധം തുടർന്ന് എന്നും ട്രംപ് പറഞ്ഞു.രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു .കൂടാതെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അതേസമയം ഇന്ത്യയും യു.എസും പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.‌ പുട്ടിനുമായി ട്രംപിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായകമാകുമെന്ന് മോദി വ്യക്തമാക്കി.ഈ വര്‍ഷം മുതല്‍ […]
Read more

ലൈസൻസില്ലാതെ ബിസിനസ്സ്: നിരോധിക്കാനൊരുങ്ങി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി: ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ കുവൈത്തിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരോധിക്കാനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. ഇത് തടയുന്ന ഡിക്രി-നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി. റിപ്പോർട്ട് പ്രകാരം അനധികൃത വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും നിന്ന് ബിദൂനികളെയും പ്രവാസികളെയും ഈ നിയമം വിലക്കുന്നു. വ്യാപാര നാമങ്ങൾ, ലൈസൻസുകൾ, ഔദ്യോഗിക അംഗീകാരങ്ങൾ അല്ലെങ്കിൽ വാണിജ്യ രജിസ്ട്രേഷനുകൾ ഉപയോഗിക്കാൻ പ്രവാസികളെ അനുവദിക്കുന്നത് നിരോധിക്കുന്നതും ഇതിൽപ്പെടുന്നു. നിയമലംഘനം നടത്തുന്നതായി സംശയിക്കപ്പെടുന്ന വാണിജ്യ പ്രവർത്തനങ്ങളിലെ ലംഘനങ്ങൾ പരിശോധിക്കാനും മേൽനോട്ടം […]
Read more

എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍: സുനിത വില്യംസ് മാര്‍ച്ചില്‍ തിരിച്ചെത്തും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എട്ട് മാസമായി കഴിയുന്ന സുനിത വില്യംസ് മാര്‍ച്ചില്‍ തിരിച്ചെത്തും. ഐഎസ്എസില്‍ കുടുങ്ങിയ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും മാര്‍ച്ച് പകുതിയോടെ ഭൂമിയില്‍ മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാര്‍ലൈനറിന്റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. 2024 ജൂണ്‍ മാസം മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും […]
Read more

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള ചർച്ചകൾ ആരംഭിച്ചതായി ട്രംപ്

ന്യൂയോര്‍ക്ക്: റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചകള്‍ ആരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചുള്ള വിഷയങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി താന്‍ ചര്‍ച്ച ചെയ്‌തെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. യുക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കരുതെന്ന പുടിന്റെ ആവശ്യം അംഗീകരിക്കാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അധികം വൈകാതെ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും സൗദിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്നും ട്രംപ് ഉറപ്പ് നല്‍കി. ട്രംപിന്റെ എക്‌സിലെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‘യുക്രെയ്‌നില്‍ സമാധാനം വീണ്ടെടുക്കാനായി ദീര്‍ഘവും […]
Read more

ഡ്രൈവറില്ല, ഒറ്റ യാത്രയിൽ 40 പേർ; റെയിൽ ബസ് പദ്ധതി അവതരിപ്പിച്ച് ദുബായ്

ദുബായ്: പൊതുഗതാഗതത്തിന്റെ മുഖം മാറ്റാൻ ഒരുങ്ങി ദുബായ്. ഇതിനായി റെയിൽ ബസ് പദ്ധതിയുമായി റോഡ് ​ഗതാ​ഗത അതോറിറ്റി. മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ​ഗവൺമെന്റ് ഉച്ചകോടിയിലാണ് ത്രീ ഡി പ്രിന്റഡ് ആയ റെയിൽ ബസ് വാഹനം പ്രദർശനത്തിന് വെച്ചത്. ലോകത്തിലെ തന്നെ സ്മാർട്ട് സിറ്റി ആകാനുള്ള ദുബായുടെ തയ്യാറെടുപ്പുകളിൽ ഒരു നാഴികക്കല്ലായി റെയിൽ ബസ് പദ്ധതി മാറുമെന്നതിൽ സംശയമില്ല. പൂർണമായും സൗരോർജത്തിൽ ഓടുന്ന റെയിൽ ബസിന് 40 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേ​ഗത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix