കോഴിക്കോട് കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണയം; രാജിവെച്ച ഡിസിസി ജനറൽ സെക്രട്ടറി സിപിഎം സഹയാത്രികനാകും
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള എരഞ്ഞിപ്പാലം ഡിവിഷൻ 65 ലെ സ്ഥാനാർത്ഥിനിർണയത്തിൽ അപാകത ആരോപിച്ച് കോൺഗ്രസിൽ നിന്നും രാജിവച്ച ഡിസിസി ജനറൽ സെക്രട്ടറി ഒടുവിൽ സിപിഎം സഹയാത്രികനായി തുടരും എന്നറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം അതത് പ്രാദേശിക കമ്മിറ്റികളുടെ നിർദ്ദേശം അനുസരിച്ചാണെന്നും ജനകീയ വികാരം മാനിച്ചുകൊണ്ടുള്ള സ്ഥാനാർത്ഥികൾ ആണെന്നുമുള്ള ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാറിന്റെ പ്രസ്താവന കളവാണെന്നും ആരോപിച്ചു. എരഞ്ഞിപ്പാലം ഡിവിഷനിൽ സ്ഥാനാർത്ഥികളായി വാർഡ് കമ്മിറ്റി ശുപാർശ ചെയ്ത പേരുകൾ അവഗണിച്ചെന്നും പേമെന്റ് സീറ്റ് ആണ് […]
Read more