Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊമ്പൻസ് ബസ്സിലെ വനിത കണ്ടക്ടർ ഇനി സ്ഥാനാർത്ഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മംഗലoഡാം കടപ്പാറ- തൃശ്ശൂർ റൂട്ടിലോടുന്ന കൊമ്പൻസ് ബസ്സിന്റെ ടിക്കറ്റുമായി എത്തുന്ന സന്ധ്യാ ജിജുവിനെ നാട്ടുകാർക്ക് സുപരിചിതമാണ്. ബസ്സിലെ കണ്ടക്ടർ ജോലിയിൽ നിന്ന് തൽക്കാലം ഒരു മാസം അവധിയെടുത്ത് സ്ഥാനാർത്ഥിയിലേക്ക് ഒരു ടിക്കറ്റ് എടുത്തിരിക്കുകയാണ് സന്ധ്യ.

വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മലയോരവാർഡ് ആയ പൊൻ കണ്ടത്തിലെ എൽഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയാണ് സന്ധ്യ. ഒന്നരവർഷം മുമ്പാണ് ഇവർ ബസ് വാങ്ങിയത്. ബസ് സർവീസ് മുന്നോട്ടു കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ലാതായതോടെയാണ് ഇരുവരും തൊഴിലാളികൾ കൂടിയായത്. അത്യാവശ്യ സന്ദർഭങ്ങളിൽ നിന്ന് മാത്രമേ പുറത്തുനിന്ന് തൊഴിലാളികളെ നിയോഗിക്കാറുള്ളൂ.

രാഷ്ട്രീയത്തിൽ നേരിട്ടുള്ള പരിചയമില്ലെങ്കിലും, ബസ്സിലെ കണ്ടക്ടറായ അനുഭവവും നാട്ടുകാരോടുള്ള പരിചയവും സന്ധ്യയുടെ വോട്ടിംഗ് സാധ്യതകൾക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭർത്താവും മക്കളായ നയനയും,നിവേദനം സന്ധ്യയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. നിലവിൽ യുഡിഎഫിന്റെ സിറ്റിംഗ് വാർഡാണ് പൊൻകണ്ടം. വണ്ടാഴി മുൻ ഗ്രാമപഞ്ചായത്തംഗം അച്ചാമ്മയാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer