Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: local boady election

വിഴിഞ്ഞത്ത് യുഡിഎഫിന് മിന്നും വിജയം

തിരുവനന്തപുരം: സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം സ്വന്തമാക്കി. യുഡിഎഫ് സ്ഥാനാർഥി കെഎച്ച് സുധീരഖാൻ 83 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിലാണ് വിജയികളെ നിർണ്ണയിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ച്, മധുരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു. യുഡിഎഫ് സ്ഥാനാർഥി കെഎച്ച് സുധീരഖാൻ 2,902 വോട്ടുകൾ നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിന്റെ എൻഎ നൗഷാദ് 2,819 വോട്ടുകൾ […]
Read more

ഒരേ വാർഡിൽ നിന്ന് മൂന്ന് ജനപ്രതിനിധികൾ; മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ അപൂർവ്വ രാഷ്ട്രീയ സംഗമം

കോട്ടയം: ഒരു വാർഡ്, മൂന്ന് ജനപ്രതിനിധികൾ. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് അപൂർവമായ ഒരു രാഷ്ട്രീയ നേട്ടത്തിന് സാക്ഷിയാകുന്നു. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗ്രേസിക്കുട്ടി എബ്രാഹം ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികൾ ഒരേ വാർഡിലെ സ്ഥിരതാമസക്കാരാണെന്ന പ്രത്യേകതയാണ് ഈ വാർഡിനെ ശ്രദ്ധേയമാക്കുന്നത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച് പ്രസിഡന്റ് പദവിയിലെത്തിയ ഗ്രേസിക്കുട്ടി എബ്രാഹത്തിനൊപ്പം, പതിമൂന്നാം വാർഡിലെ ജനപ്രതിനിധിയും മുൻ പഞ്ചായത്ത് അംഗവുമായ തുളസിദാസ് (സി.പി.എം), പത്താം വാർഡിൽ നിന്ന് കേരള കോൺഗ്രസ് (യു.ഡി.എഫ്) സ്ഥാനാർത്ഥിയായി വിജയിച്ച ജോസ്മോൻ ജേക്കബ് […]
Read more

മന്ത്രി വി.എൻ വാസവന് കനത്ത തിരിച്ചടി; ഏറ്റുമാനൂരിൽ സിപിഎമ്മിന് പഞ്ചായത്തുകൾ നഷ്ടമാകുന്നു

കോട്ടയം: സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലര വർഷം പിന്നിടുമ്പോൾ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സിപിഎമ്മിന് വൻ തിരിച്ചടി. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സിപിഎമ്മിനുണ്ടായിരുന്ന ആധിപത്യം ഒരൊറ്റ പഞ്ചായത്തിലേക്ക് ചുരുങ്ങിയത് വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ  സൂചനയാണ്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കുമരകം, തിരുവാർപ്പ്, അയ്മനം, നീണ്ടൂർ എന്നീ നാല് ഗ്രാമപഞ്ചായത്തുകളും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തും സി.പി.എമ്മിന്റെ ഭരണത്തിന് കീഴിലായിരുന്നു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പഞ്ചായത്തുകളെല്ലാം പാർട്ടിയെ കൈവിട്ട അവസ്ഥയിലാണ്. […]
Read more

യുഡിഎഫ്ന് പൊന്നാനി തീരദേശ മേഖലയിൽ നൗഷാദ് അലി ഫാക്ടർ

മലപ്പുറം: പൊന്നാനി നഗരസഭയിലെ തീരദേശ മേഖലയിൽ കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലിയുടെ പ്രവർത്തനങ്ങൾ യുഡിഎഫിന് ഗുണമായി എന്ന് വിലയിരുത്തൽ. രണ്ടുവർഷത്തിലേറേയായി അദ്ദേഹം പൊന്നാനി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. തീരദേശത്തുൾപ്പെടെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. അതെല്ലാം തിരഞ്ഞെടുപ്പിൽ ഗുണകരമായെന്നാണ് വിലയിരുത്തൽ. തീരദേശത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരിടത്തുപോലും യുഡിഎഫിന് ജയിക്കാനായിരുന്നില്ല. ഇത്തവണ നാലുസീറ്റ് നേടാൻ യുഡിഎഫിനായി.എന്നാൽ, ഈഴുവത്തിരുത്തി മേഖല കേന്ദ്രീകരിച്ചും കെ.പി. നൗഷാദ് അലി പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ആ ഭാഗങ്ങളിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.
Read more

നഗരസഭ ആര് ഭരിക്കും? 21-കാരി ദിയ ബിനു ചെയർപേഴ്സൺ ആയേക്കും

കോട്ടയം: കോട്ടയം നഗരസഭയുടെ ഭരണസമിതിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നിർണ്ണായക ശക്തിയായി മാറിയ പുളിയ്ക്കക്കണ്ടം വാർഡിലെ കൗൺസിലർമാർ നിലവിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇവരുടെ പിന്തുണയില്ലാതെ ഒരു മുന്നണിക്കും നഗരസഭ ഭരിക്കാൻ കഴിയില്ലെന്നിരിക്കെ, പുളിയ്ക്കക്കണ്ടം കൗൺസിലർമാർക്ക് ആദ്യ ടേമിൽ ചെയർമാൻ സ്ഥാനം നൽകേണ്ടിവരും എന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതോടെ, പാലാ നഗരസഭയുടെ അടുത്ത ചെയർപേഴ്സൺ ദിയ ബിനു തന്നെയാകും എന്നതിനും സാധ്യതയേറി. ഒരു 21-കാരി നഗരസഭയുടെ തലപ്പത്ത് എത്തുകയെന്ന അത്യപൂർവ്വമായ […]
Read more

ഇത് എന്റെ നേതാവിന്റെ വിജയം: നടി റിനി ആന്‍ ജോര്‍ജ്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്. സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയമാണ് യുഡിഎഫിനുണ്ടായിരിക്കുന്നതെന്ന് നടി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. വി.ഡി. സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. ‘ഇത് എന്റെ നേതാവിന്റെ വിജയം. അചഞ്ചലമായ നിലപാടിന്റെ വിജയം. അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി. ഒരേ ഒരു രാജ. ടീം യുഡിഎഫിന് അഭിനന്ദനങ്ങള്‍’, എന്നാണ് റിനിയുടെ കുറിപ്പ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി തനിക്ക് വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്ന് നടി നേരത്തേ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തോൽവി

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ളതായി അറിയപ്പെടുന്ന ഫെനി നൈനാൻ അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫെനി നൈനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും, വാർഡിൽ ബിജെപി സീറ്റ് നിലനിർത്തുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്തനായ റിനോ പി. രാജൻ എറത്ത് പഞ്ചായത്ത് ആറാം വാർഡിൽ 240 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, […]
Read more

മാങ്കാവിൽ കൊട്ടിക്കലാശം വാനോളം പ്രതീക്ഷകളോടെ എൻ.ഡി.എ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ മാങ്കാവ് വാർഡിലെ കൊട്ടിക്കലാശം ഗംഭീരമായതോടെ വാനോളം പ്രതീക്ഷകളുമായി എൻ.ഡി.എ. കിണാസ്റ്റേരിയിൽ നിന്ന് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ മാങ്കാവ് ബൈപ്പാസ് വഴി എത്തിയ വാഹനറാലി സമാപന പരിപാടിക്ക് കൂടുതൽ ഭംഗി പകർന്നു. വ്യാപകമായ കൊടി–തോരണങ്ങൾ, ബലൂണുകൾ, കട്ടൗട്ടുകൾ എന്നിവയാൽ നിറഞ്ഞ അന്തരീക്ഷത്തിൽ പാരഡി ഗാനങ്ങളും സമരം ശക്തിപ്പെടുത്തി. മാങ്കാവ് വാർഡിൽ ത്രികോണ മത്സരത്തെ എൻഡിഎ ശക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നാണ് എൻഡിഎ സ്ഥാനാർത്ഥി സുപ്രിയ ശ്രീധരൻ വിലയിരുത്തിയത്.
Read more

മുസ്ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌ വട്ടംകുളം പഞ്ചായത്തിൽ മത്സരിക്കുന്നത് സ്വതന്ത്രന്റെ വേഷത്തിൽ

മലപ്പുറം : തവനൂർ നിയോജക മണ്ഡലത്തിലെ വട്ടംകുളം പഞ്ചായത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ്‌ മത്സരിക്കുന്നത് യു ഡി എഫ് സ്വതന്ത്രനായി. പഞ്ചായത്തിലെ 13ാം വാർഡിലെ സ്ഥാനാർഥി കഴുങ്കിൽ മജീദ് ആണ് സ്വാതന്ത്രന്റെ വേഷത്തിൽ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമ നിർദ്ദേശ പത്രികയിൽ “ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് മജീദ് നൽകിയ ഉത്തരം “സ്വാതന്ത്രൻ ” എന്നാണ്. എതിർ രാഷ്ട്രീയ കക്ഷികൾ ഇതിനോടകം തന്നെ ഇതൊരു പ്രചാരണായുധമായി ഉപയോഗിക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് സ്വന്തം ചിഹ്നം […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനമാകും. അവസാന മണിക്കൂറുകളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാൻ ഊർജ്ജിതമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. വീടുവീടാന്തരം സന്ദർശനങ്ങൾ, റോഡ് ഷോകൾ, ചെറുയോഗങ്ങൾ, പ്രചാരണ വാഹന ജാഥകൾ എന്നിവയിലൂടെ മണ്ഡലങ്ങളിൽ മുഴുവൻ ആവേശം നിറഞ്ഞ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. പ്രധാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ എത്തി പൊതുയോഗങ്ങളിൽ പങ്കെടുത്തു. വ്യാഴാഴ്ച നടക്കുന്ന പോളിംഗിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer