Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഴിഞ്ഞത്ത് യുഡിഎഫിന് മിന്നും വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം സ്വന്തമാക്കി. യുഡിഎഫ് സ്ഥാനാർഥി കെഎച്ച് സുധീരഖാൻ 83 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു.

ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിലാണ് വിജയികളെ നിർണ്ണയിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ച്, മധുരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു. യുഡിഎഫ് സ്ഥാനാർഥി കെഎച്ച് സുധീരഖാൻ 2,902 വോട്ടുകൾ നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിന്റെ എൻഎ നൗഷാദ് 2,819 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി സർവശക്തിപുരം ബിനു 2,437 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് എത്തി. എൽഡിഎഫ് വിമതൻ എൻ.എ. റഷീദ് 118 വോട്ടുകൾ മാത്രമായി നേടി, ഇത് എൽഡിഎഫിനൊരു വലിയ തിരിച്ചടിയായി മാറി.

Tags :

Recent News

Advertisement
WhiteswanTV Footer