Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: local boady election

വടകര നഗരസഭയില്‍ ആര്‍എംപിഐ മത്സരിക്കുന്ന വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ഥി

കോഴിക്കോട്: വടകര നഗരസഭയില്‍ ആര്‍എംപിഐ മത്സരിക്കുന്ന വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ഥി. 27ാം നമ്പര്‍ ചീനംവീട് വാര്‍ഡിലാണ് വിമത സ്ഥാനാര്‍ഥി രംഗത്തെത്തിയത്. ആര്‍എംപിഐ ഏരിയാ കമ്മിറ്റി അംഗമായ പുത്തൂര്‍ പുത്തന്‍പുരയില്‍ ആസാദ് സ്വതന്ത്രനായി പത്രിക നല്‍കി. ആര്‍എംപിഐ ജില്ലാ കമ്മിറ്റി അംഗവും ഏരിയാ ചെയര്‍മാനുമായ എ.പി.ഷാജിത്താണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ഥി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കാരണമാണ് സ്വതന്ത്രനായി നോമിനേഷന്‍ നല്‍കിയതെന്നും കാര്യങ്ങള്‍ അടുത്ത ദിവസം വെളിപ്പെടുത്തുമെന്നും പത്രിക നല്‍കിയ ശേഷം ആസാദ് പറഞ്ഞു.
Read more

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.പി.സി കേഡറ്റുകള്‍ക്ക് അവസരം

കോഴിക്കോട്: ഡിസംബർ 9,11 തിയ്യതികളിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിനായി കോഴിക്കോട് റൂറൽ പോലീസ് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ വേതനത്തോട് കൂടി നിയമിക്കുന്നു. SPC ട്രെയിനിങ് പൂർത്തിയാക്കിയ നിലവിൽ വർക്ക്‌ ചെയ്യുന്നവരും വിദ്യാർത്ഥികളായിരിക്കുന്നവരുമായ 18 വയസ്സ് പൂർത്തിയായ സന്നദ്ധതയുള്ളവർക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. താല്പര്യം ഉള്ളവർ ഇതിനായി താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്. ജില്ല നോഡൽ ഓഫീസിൽ ലിസ്റ്റ് തയ്യാറാക്കുന്നതാണ്. https://form.svhrt.com/69158d120388696293bf9eb6
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ 19959 പത്രികകൾ

മലപ്പുറം: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 19959 പത്രികകൾ. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. ചിലയിടങ്ങളിൽ രാത്രിയും പത്രിക നൽകൽ തുടരുന്നതിനാൽ അന്തിമ കണക്കിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ഇന്നാണ് സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള സമയപരിധി 24ന് അവസാനിക്കുന്നതോടെ മത്സര ചിത്രം തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം കലങ്ങി മറിഞ്ഞ സ്ഥിതിയിലാണ്. യുഡിഎഫിനും എൽഡിഎഫിനും പല തദ്ദേശ സ്ഥാപനങ്ങളിലും വിമതരുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസും കോൺഗ്രസ് […]
Read more

പെരുമണ്ണയിൽ 22 വാർഡുകളിൽ നിന്ന് 174 നാമനിർദ്ദേശ പത്രികകൾ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിലേക്ക് പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ 22 വാർഡുകളിൽ നിന്ന് 174 നാമ നിർദ്ദേശ പത്രികകൾ ലഭിച്ചു. രണ്ട്, പതിനാല് വാർഡുകളിൽ നിന്ന് പത്ത് പത്രികകൾ വീതം ലഭിച്ചിട്ടുണ്ട്. ഒന്നാം വാർഡിൽ 8, രണ്ടാം വാർഡിൽ 10, മൂന്നാം വാർഡിൽ 9, നാലാം വാർഡിൽ 7,അഞ്ചാം വാർഡിൽ 7, ആറാം വാർഡിൽ 7,ഏഴാം വാർഡിൽ 7,എട്ടാം വാർഡിൽ 7,ഒൻപതാം വാർഡിൽ 8,പത്താം വാർഡിൽ 9,പതിനൊന്നാം വാർഡിൽ 8,പന്ത്രണ്ടാം വാർഡിൽ 8, പതിമൂന്നാം വാർഡിൽ 7,പതിനാലാം […]
Read more

ഭാര്യക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച ബി.എൽ.ഒ യ്‌ക്കെതിരെ നടപടി വേണമെന്ന് എൽഡിഎഫ്

കോഴിക്കോട്: മണിയൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പാലിച്ചേരി മീത്തല്‍ ഷൈജയുടെ ഭര്‍ത്താവ് ബാബുരാജിനെതിരെ എല്‍ഡിഎഫ് രംഗത്ത്. 166 -ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആയ ബാബുരാജ് ഭാര്യ നോമിനേഷന്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ സ്ഥാനാര്‍ഥിയുടെ കൂടെ ഹാജരായിട്ടുണ്ടെന്നും സ്ഥാനാര്‍ഥിക്കു വേണ്ടി വീടുകള്‍ കയറി വോട്ട് അഭ്യര്‍ഥിക്കുകയാണെന്നുമാണ് എല്‍ഡിഎഫ് പരാതി. മണിയൂരിലെ അഞ്ചാം വാര്‍ഡ് കൂടി ഉള്‍പ്പെടുന്ന പ്രദേശത്തെ ബിഎല്‍ഒ ആയ  ഇദ്ദേഹത്തെ അടിയന്തരമായി ബിഎല്‍ഒ പദവിയില്‍ നിന്നു നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട […]
Read more

കീഴുപറമ്പ് പഞ്ചായത്തിൽ 5ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

മലപ്പുറം: കീഴുപറമ്പ് പഞ്ചായത്ത് വാർഡ് അഞ്ചിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഷബ്നാ നിസാറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഏറനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രൊഫ. കെ. എ നാസർ ആണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപന കൺവെൻഷൻ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പാറമ്മൽ അഹമ്മദ് കുട്ടി നിർവഹിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. കെ നിസാർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം കെ ഫാസിൽ,ഡിസിസി എക്സി അംഗം എം കെ കുഞ്ഞുമുഹമ്മദ്, […]
Read more

എൽഡിഎഫ് ബൂത്ത്‌ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ സജീവമായിരിക്കെ ഓമശ്ശേരി പഞ്ചായത്ത് ടൗൺ 6,7,8 വാർഡുകളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത്‌ കൺവീനർ കെ. വി ഷാജി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സിപിഐഎം ലോക്കൽ കമ്മിറ്റി മെമ്പർ ഒ. കെ സദാനന്ദൻ, ആറാം വാർഡ് സെക്രട്ടറി നിധീഷ്, ഏഴാം വാർഡ് സെക്രട്ടറി രജീഷ്, സ്ഥാനാർത്ഥികളായ കെ . കെ മനോജ്‌ കുമാർ, സൈദ, ഫാഹിസ് എന്നിവർ പങ്കെടുത്തു.
Read more

സിപിഎംന്റെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ ആറാം വാർഡ് പാവടിയിൽ മത്സരിക്കാൻ അഡ്വക്കേറ്റ് അശ്വതി ദേവീദാസ്. സിപിഐഎം കൊല്ലംകോട് ഏരിയ കമ്മിറ്റി അംഗവും കെ എസ് കെ ടി യു പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവിദാസിന്റെ മകളാണ് അശ്വതി. ഇരുപത്തിയൊന്ന് കാരിയായ അശ്വതി തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽബി പൂർത്തിയാക്കി. ഇപ്പോൾ കണ്ണൂർ ലോ കോളേജിലെ കോളേജിലെ എൽഎൽഎം വിദ്യാർത്ഥിനിയാണ്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു.
Read more

പാലാ നഗരസഭയിൽ LDF തന്ത്രം: ഘടകകക്ഷിയെ തഴഞ്ഞെങ്കിലും നേതാവിന്റെ ഭാര്യക്ക് സീറ്റ്; എതിരാളികൾക്ക് ആക്ഷേപം

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് സീറ്റ് നിഷേധിച്ചെങ്കിലും, തഴഞ്ഞ ഒരു ഘടകകക്ഷിയുടെ നേതാവിന്റെ ഭാര്യയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കി എൽഡിഎഫ്. പാലാ നഗരസഭയുടെ കൊച്ചിടപ്പാടി വാർഡിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നത് കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ ഷീബ സാജനാണ്. സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് (ബി) അടക്കമുള്ള ഘടകകക്ഷികൾക്ക് ഒരു സീറ്റ് പോലും നൽകാതിരുന്ന സാഹചര്യത്തിലാണ്, മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷീബ സാജൻ മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ […]
Read more

കോഴിക്കോട് കോർപ്പറേഷനിൽ വി. എം വിനുവിന് പകരം കാളക്കണ്ടി ബൈജു മേയർ സ്ഥാനാർത്ഥി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. വി എം വിനുവിന് പകരം മേയർ സ്ഥാനാർത്ഥിയായി മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജുവിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി എം വിനുവിന് മത്സരിക്കാൻ സാധിക്കാതെ വന്നതോടെയാണ് സ്ഥാനാർത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനിച്ചത്. വി എം വിനു, ജോയ് മാത്യു എന്നിവർ താരപ്രചാരകരായി ഇറങ്ങും. പാർട്ടി […]
Read more
Advertisement
WhiteswanTV Footer