Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭാര്യക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച ബി.എൽ.ഒ യ്‌ക്കെതിരെ നടപടി വേണമെന്ന് എൽഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മണിയൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പാലിച്ചേരി മീത്തല്‍ ഷൈജയുടെ ഭര്‍ത്താവ് ബാബുരാജിനെതിരെ എല്‍ഡിഎഫ് രംഗത്ത്. 166 -ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആയ ബാബുരാജ് ഭാര്യ നോമിനേഷന്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ സ്ഥാനാര്‍ഥിയുടെ കൂടെ ഹാജരായിട്ടുണ്ടെന്നും സ്ഥാനാര്‍ഥിക്കു വേണ്ടി വീടുകള്‍ കയറി വോട്ട് അഭ്യര്‍ഥിക്കുകയാണെന്നുമാണ് എല്‍ഡിഎഫ് പരാതി.


മണിയൂരിലെ അഞ്ചാം വാര്‍ഡ് കൂടി ഉള്‍പ്പെടുന്ന പ്രദേശത്തെ ബിഎല്‍ഒ ആയ  ഇദ്ദേഹത്തെ അടിയന്തരമായി ബിഎല്‍ഒ പദവിയില്‍ നിന്നു നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് ഇടതുമുന്നണിയുടെ ആവശ്യം. വടകര എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരനാണ് ബാബുരാജ്. നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പഞ്ചായത്ത്  കണ്‍വീനര്‍ ബി.സുരേഷ്ബാബു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് ജില്ലാ കലക്ടര്‍ക്കും പരാതി അയച്ചു.


അതേസമയം നോമിനേഷന്‍ കൊടുക്കുന്ന അവസരത്തില്‍ ഭാര്യക്കൊപ്പം പോയിട്ടുണ്ടെന്നല്ലാത വോട്ടഭ്യര്‍ഥിക്കാന്‍ എവിടേയും ചെന്നിട്ടില്ലെന്ന്
ബാബുരാജ് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix