മലപ്പുറം: കീഴുപറമ്പ് പഞ്ചായത്ത് വാർഡ് അഞ്ചിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഷബ്നാ നിസാറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഏറനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രൊഫ. കെ. എ നാസർ ആണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപന കൺവെൻഷൻ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പാറമ്മൽ അഹമ്മദ് കുട്ടി നിർവഹിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. കെ നിസാർ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം കെ ഫാസിൽ,ഡിസിസി എക്സി അംഗം എം കെ കുഞ്ഞുമുഹമ്മദ്, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം റഹ്മത്തുള്ള, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡരായ എം ഇ റഹ്മത്തുള്ള, പി രാമകൃഷ്ണൻ, ജിഫിൻ വേങ്ങമണ്ണിൽ മറ്റു വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളായ കാരങ്ങാടൻ അബൂബക്കർ മാസ്റ്റർ, പ്രിൻസ്, ജോജൻ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി രത്നകുമാരി രാമകൃഷ്ണൻ,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അലി കാരാങ്ങാടൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കൗൺസിൽ അംഗം പിടി ഇസ്മായിൽ മാസ്റ്റർ എന്നിവർ പ്രഖ്യാപനത്തിൽ പങ്കെടുത്തു. മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി അൻസാരി സ്വാഗതം പറയുകയും ഷബ്ന നിസാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.




