മലപ്പുറം : തവനൂർ നിയോജക മണ്ഡലത്തിലെ വട്ടംകുളം പഞ്ചായത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് മത്സരിക്കുന്നത് യു ഡി എഫ് സ്വതന്ത്രനായി. പഞ്ചായത്തിലെ 13ാം വാർഡിലെ സ്ഥാനാർഥി കഴുങ്കിൽ മജീദ് ആണ് സ്വാതന്ത്രന്റെ വേഷത്തിൽ മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമ നിർദ്ദേശ പത്രികയിൽ “ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് മജീദ് നൽകിയ ഉത്തരം “സ്വാതന്ത്രൻ ” എന്നാണ്.
എതിർ രാഷ്ട്രീയ കക്ഷികൾ ഇതിനോടകം തന്നെ ഇതൊരു പ്രചാരണായുധമായി ഉപയോഗിക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് സ്വന്തം ചിഹ്നം വരെ ഉപേക്ഷിക്കേണ്ട അവസ്ഥ മുസ്ലിം ലീഗിന്റെ ഏറ്റവും പ്രമുഖനായ നേതാവിന് വന്നുവെന്ന് ഇടതുപക്ഷം ആരോപിച്ചു.




