Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

പാർലമെൻ്റിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഡൽഹി: ഡൽഹിയിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്ര (26) യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ഡൽഹിയിലെ ആ‍ർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇയാൾ. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ഇയാൾ പാർലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നു. പാർലമെന്റിന് സമീപമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നനഞ്ഞ തുണി ദേഹത്തേക്കിട്ട് തീ അണച്ചു. തുടർന്ന് പൊലീസ് വാഹനത്തില്‍ ആര്‍എംഎല്‍ […]
Read more

ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ട് വരുന്നു

ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ടു വരുന്നു. ഇന്ത്യൻ അതിർത്തിയോടടുത്ത് ടിബറ്റ് മേഖലയിലാണ് അണക്കെട്ടു വരുന്നെതെന്നാണ് റിപ്പോർട്ട് . 13,700 കോടി ഡോളറിന്റെ നിർമാണ പദ്ധതിക്കു ചൈനീസ് സർക്കാർ അംഗീകാരം നൽകിയതായി ദേശീയ വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. യാർലുങ് സാങ്ബോ നദിയുടെ താഴ്ന്ന പ്രദേശങ്ങളിൽ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനാണ് അനുമതി . ലോകത്തെ ഏറ്റവും വലിയ നിർമാണപദ്ധതിയായാണു ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്ന്, ബ്രഹ്മപുത്ര നദി ദിശമാറി അരുണാചൽപ്രദേശിലേക്ക് […]
Read more

മൻമോഹൻ സിങിന് ആദരാഞ്ജലി, താൻ ആദ്യം ആ സിനിമ നിരസിച്ചതായിരുന്നു: അനുപം ഖേർ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി അനുപം ഖേർ. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലൂടെ അദ്ദേഹത്തിന് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ചു. 2019 ൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഡോ മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തിൽ മൻമോഹൻ സിങ് ആയി അഭിനയിച്ചത് അനുപംഖേർ ആയിരുന്നു. സിനിമയില്‍ സിങിനെ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് രംഗത്തെത്തിയിരുന്നു . ‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ […]
Read more

തന്റെ മുൻഗാമി മൻമോഹൻ സിങിന് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

മുൻ പ്രധാന മന്ത്രിയും സാമ്പത്തിക വിദഗ്ദനുമായിരുന്ന ഡോ. മൻമോഹൻ സിങിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിൻ്റെ വേർപാട് ഒരു രാജ്യമെന്ന നിലയിൽ നമുക്ക് തീരാനഷ്ടമാണെന്ന് മോദി. മൻമോഹൻ ജീ ക്ക് അദ്ദേഹത്തിൻ്റെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. തൻ്റെ മുൻഗാമിയായ ഡോ. മൻമോഹൻ സിങ്ങിൻ്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹം ദയയുള്ള വ്യക്തിയായും പണ്ഡിതനായ സാമ്പത്തിക വിദഗ്ധനായും അർപ്പണബോധമുള്ള നേതാവായും എന്നും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ […]
Read more

അണ്ണാ യൂണിവേഴ്‌സിറ്റി കേസ്: സ്വയം ചാട്ടവാറിനടിച്ച് ബി ജെ പി നേതാവ്

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തതിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ സർക്കാരിന് അനാസ്ഥയാണെന്ന വിമർശനത്തിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ തുറന്നടിച്ച് തമിഴ്നാട് ഭാരതീയ ജനതാ പാർട്ടി യൂണിറ്റ് മേധാവി കെ അണ്ണാമലൈ. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടു. തമിഴ്‌നാട് സർക്കാരിനെതിരെ തന്റെ ദേഹത്ത് സ്വയം ചാട്ടവാറിനടിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഡിഎംകെ സർക്കാരും പോലീസും ഇരയുടെ വ്യക്തിവിവരങ്ങൾ ചോർത്തി. അവരുടെ അന്തസ്സ് ഹനിക്കുകയും ചെയ്തു. ഇത് സർക്കാരിന്റെ ഭരണത്തിന്റെ കഴിവുകേടാണ് എന്ന് അണ്ണാമലൈ […]
Read more

ഡോ മൻമോഹൻ സിങിന്റെ സംസ്കാരം ശനിയാഴ്ച

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. ദേശത്തുള്ള മകൾ മടങ്ങിയെത്തിയതിനുശേഷം ആണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചത്. എഐസിസി ആസ്ഥാനത്ത് പൊതുദർശനം ഉണ്ടാകും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മൻമോഹൻ സിങ് ഇന്നലെ രാത്രി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.
Read more

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗ് അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഈ വർഷം ആദ്യം രാജ്യസഭയിൽ നിന്ന് വിരമിച്ചിരുന്നു. 1998 മുതൽ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സിംഗ് സേവനമനുഷ്ഠിച്ചു. 2004 മെയ് 22 നും, 2009 മെയ് 22 […]
Read more

ആദായനികുതി വെട്ടിക്കുറക്കുന്ന പുതിയ നീക്കവുമായ് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: 15 ലക്ഷം രൂപ വരെ പ്രതിവര്‍ഷ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. മധ്യവര്‍ഗത്തിന് ആശ്വാസം നല്‍കുന്നതിനും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച തീരുമാനം ഫെബ്രുവരിയിലെ ബജറ്റില്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പുതിയ സ്‌കീമില്‍ അടിസ്ഥാന നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തില്‍തന്നെ നിലനിര്‍ത്തുകയായിരുന്നു. മൂന്നു മുതല്‍ ആറ് ലക്ഷംവരെയുള്ള സ്ലാബിന്റെ പരിധി ഒരു […]
Read more

ഡോ. മൻമോഹൻ സിങ് ആശുപത്രിയിൽ

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം മൂലം ആരോഗ്യസ്ഥിതി മോശമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 92 വയസ്സുകാരനായ മന്‍മോഹന്‍ സിങ്ങിനെ എയിംസിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read more

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു വിരാട് കോലിക്ക് പിഴ ശിക്ഷ

മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്ക് പിഴ .വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു.എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരമായ കോൺസ്റ്റാസിനെ പ്രകോപിപ്പിച്ചു. താരം കോലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഓസ്‌ട്രേലിയൻ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പൻ പ്രകടനമാണ് 19കാരനായ കോണ്‍സ്റ്റാസ് കാഴ്‌ചവെച്ചത്.മെല്‍ബണില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ക്കായി ഏകദിന ശൈലിയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer