ജയശങ്കറിന്റെ കശ്മീര്‍ പരാമര്‍ശം തള്ളി പാകിസ്ഥാന്
കശ്മീര്‍ പ്രശ്നപരിഹാരം സംബന്ധിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരാമര്‍ശം തള്ളി പാകിസ്ഥാന്. പാകിസ്ഥാന് മോഷ്ടിച്ച പ്രദേശങ്ങള്‍ തിരികെ നല്കിയാല്, കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രസ്താവനയെയാണ് പാക് വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ തള്ളിയത്. ജയശങ്കറിന്റെ പ്രസ്ഥാവന അടിസ്ഥാന രഹിതമാണ്. ഇത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനുപകരം, 77 വര്‍ഷമായി കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിന്റെ ഭാഗം ഇന്ത്യ ഒഴിയണമെന്നും ഷഫ്ഖത്ത് അലി ഖാൻ പറഞ്ഞു. ജമ്മു -കശ്മീരിന്റെ അന്തിമ പദവി നിർണയിക്കേണ്ടത് സ്വതന്ത്രവും നിഷ്പക്ഷവുമായ ജനഹിത പരിശോധനയിലൂടെ […]
Read more