എല്ലാവര്‍ക്കും കിട്ടും പെന്‍ഷന്‍; വമ്പന്‍ നീക്കവുമായി കേന്ദ്രം
ന്യൂഡൽഹി: അസംഘടിത മേഖലയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി (യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സ്‌കീം) കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശമ്പള വരുമാനമുള്ളവരും, സ്വയം തൊഴില്‍ ചെയ്യുന്നവരും, അസംഘടിത മേഖലയിലുള്ളവരുമെല്ലാം ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. നിലവിലുള്ള എല്ലാ പെൻഷൻ പദ്ധതികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) സാർവത്രിക പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും, ഇത് പ്രാഥമിക ഘട്ടത്തിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]
Read more