Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ലഡാക്ക് സംഘർഷം; വാങ് ചുക്കിന്റെ മോചനത്തിന് ഹർജി

ന്യൂഡൽഹി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സമര നേതാവ് സോനം വാങ് ചുക്കിന്റെ മോചനത്തിന് ഭാര്യ ഗീതാഞ്ജലി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ദേശസുരക്ഷാ നിയമപ്രകാരം കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് വാങ് ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രസംഗങ്ങളിലൂടെ യുവാക്കളെ കേന്ദ്രസർക്കാരിനെതിരെ തിരിച്ചതും, വിദേശ ഫണ്ട് സ്വീകരിച്ചതും, പാകിസ്ഥാൻ സന്ദർശിച്ചതുമാണ് ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങൾ. അതേസമയം, ലഡാക്ക് ഭരണകൂടം മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ശനിയാഴ്ച മുതൽ അന്വേഷണം ആരംഭിക്കുമെന്നും, സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ജനങ്ങളെ ജില്ലാ കളക്ടറുടെ ഓഫിസിൽ […]
Read more

വിജയദശമി ആഘോഷത്തിനിടെ ദുരന്തം; ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 മരണം

ഡല്‍ഹി: മധ്യപ്രദേശില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ ദുരന്തം. ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഖാണ്ഡ്വ ജില്ലയില്‍ പന്ഥാന മേഖലയിലെ അര്‍ദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന 12 കാരന്‍ അബദ്ധവശാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതാണ് അപകടത്തിന് കാരണം. കുട്ടി ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ പാലത്തില്‍ വാഹനം നിന്ന് താഴേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ 6 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ട […]
Read more

അഫ്​ഗാനിൽ ഇന്റർനെറ്റ് ലഭിക്കാത്തതിൽ വിശദീകരണവുമായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ രാജ്യവ്യാപക ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയെന്ന വാർത്തകൾ തള്ളി താലിബാൻ. പഴയ ഫൈബർ ഒപ്റ്റിക് കേബിളുകൾ തകരാറിലായതിനാലാണ് തടസ്സമുണ്ടായതെന്നും അവ മാറ്റിസ്ഥാപിക്കുന്നതിനാൽ സേവനങ്ങളിൽ തടസം സംഭവിച്ചതെന്നും താലിബാൻ വ്യക്തമാക്കി. ബാങ്കിംഗ്, വാണിജ്യം, വിമാന സർവീസ് തുടങ്ങി പ്രധാന മേഖലകൾ താറുമാറാക്കിയ ഇന്റർനെറ്റ് വിച്ഛേദനത്തെക്കുറിച്ച് യുഎൻ അടക്കം അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർന്നിരുന്നു. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെ രാജ്യത്തുടനീളം സേവനങ്ങൾ തകരാറിലാണെന്ന് നെറ്റ്ബ്ലോക്സ് റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്ഥാൻ പത്രപ്രവർത്തകരുമായി നടത്തിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പ്രസ്താവനയിൽ, “നിരോധനമാണ് […]
Read more

ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് മെസ്സി

ന്യൂഡൽഹി: അർജന്റീനിയൻ ഫുട്ബോൾ സൂപ്പർസ്റ്റാർ ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. ഡിസംബർ 13 നാണ് മെസി ഇന്ത്യയിലെത്തുക, തുടർന്ന് അഹമ്മദാബാദ്, മുംബൈ,ദില്ലി ,എന്നിവിടങ്ങളിൽ ഗോട്ട് ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഡൽഹിയിൽ എത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മെസി, ഇന്ത്യയെ വീണ്ടും സന്ദർശിക്കാൻ ഉറ്റുനോക്കുന്നതായി ആരാധകർക്ക് സന്ദേശം നൽകി. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തുമ്പോൾ ലഭിച്ച ഓർമ്മകൾ അദ്ദേഹത്തിന് സ്മരണയുണ്ടെന്നും, മികച്ച ആരാധകരാണ് […]
Read more

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് പുറത്ത്

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് പുറത്തായി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും ഇന്ത്യയുടെ ബൗളർമാർ തകര്‍പ്പൻ പ്രകടനം നടത്തി. വിന്‍ഡീസിനെ നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജ്. ജസ്പ്രിറ്റ് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടി. വിൻഡീസിന്‍റെ ടോപ് സ്‌കോറർ ജസ്റ്റിന്‍ ഗ്രീവ്‌സ് 32 റൺസ് നേടി. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറുപടി ബാറ്റിംഗ് ആരംഭിച്ചു. വെസ്റ്റ് ഇൻഡീസ് […]
Read more

അമ്മായിയമ്മയെ ക്രൂരമായി മർദിച്ച് യുവതി

ചണ്ഡിഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂരിൽ അമ്മായിയമ്മയെ മർദിച്ചതിനുള്ള കേസിൽ ഗുർബജൻ കൗറയുടെ മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ലഭ്യമായിട്ടുണ്ട്. ഹർജീത് കൗർ എന്ന യുവതി, അമ്മായിയമ്മയായ ഗുർബജൻ കൗറിനെ മുടിയിൽ കുത്തി പിടിച്ച് അടിക്കുകയും സോഫയിലേക്ക് തള്ളുകയും ചെയ്‌തതിന്റെ ദൃശ്യങ്ങൾ കുട്ടി ഫോണിൽ റെക്കോർഡ് ചെയ്‌തതായി പൊലീസിനോട് പറഞ്ഞു. കുട്ടി മാധ്യമങ്ങളിൽ പറയുന്നത് പ്രകാരം, മർദനം പതിവായിരുന്നുവെന്നും, അമ്മയും പിതാവും ചിലപ്പോഴൊക്കെ താനെയും മർദിക്കുന്നുവെന്നും ഫോണിൽ രേഖപ്പെടുത്തിയ ദൃശ്യങ്ങൾ തെളിവായി നൽകിയിട്ടുണ്ട്. ഗുർബജൻ കൗർ പൊലീസിൽ നൽകിയ പരാതിയിൽ, […]
Read more

ലഡാക്ക് സംഘർഷം; മജിസ്‌ട്രിയൽ അന്വേഷണം

ന്യൂഡൽഹി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് മജിസ്‌ട്രിയൽ അന്വേഷണം പ്രഖ്യാപിച്ചു. വെടിവെപ്പുകളും മറ്റു സംഭവങ്ങളും ഉൾപ്പെടെ അന്വേഷണം നടത്താൻ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. സംഘർഷത്തിൽ വിവരങ്ങൾ കൈമാറേണ്ടവർക്കായി ഡിസംബർ 4 മുതൽ 18 വരെ ലേയിലെ ജില്ലാ കളക്ടറുടെ ഓഫിസിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇപ്പോഴും സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ചർച്ച നടക്കില്ലെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് അറിയിച്ചു. “സർക്കാർ നിലപാട് പുനഃപരിശോധിക്കാതെ അനുനയം ഉണ്ടാകില്ല. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണമെന്ന്” കോ-ചെയർമാൻ […]
Read more

പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം മരണസംഖ്യ ഉയരുന്നു

ഡൽഹി: പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം രൂക്ഷമാകുന്നു. ഇതുവരെയുണ്ടായ സംഘർഷത്തിൽ മരണസംഖ്യ ഒമ്പത് കവിഞ്ഞു. അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങിയവരെ അടിച്ചമർത്താൻ കൂടുതൽ സൈനികരെ വ്യോമമാർഗം വിന്യസിച്ചു. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JKJAC ) യും സർക്കാരും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസുകൾ അവസാനിപ്പിക്കുക, പാകിസ്ഥാനിലെ മറ്റ് ഭാഗങ്ങളിലെ സബ്‌സിഡികൾ പോലെ കിഴിവ് നിരക്കിൽ വൈദ്യുതിയും ഗോതമ്പും വിതരണം ചെയ്യുക എന്നിവയുൾപ്പെടെ 38 ഇന ആവശ്യങ്ങളാണ് […]
Read more

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കില്ല: ചീഫ് ജസ്റ്റിസിന്റെ അമ്മ ഡോ.കമല്‍തായ് ഗവായ്

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷത്തിലും വിജയദശമി ആഘോഷത്തിലും പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്യുടെ മാതാവ് ഡോ.കമല്‍തായ് ഗവായ്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തയെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചെന്നു ഡോ.കമല്‍തായ് ഗവായ് കത്തിലൂടെ അറിയിച്ചു. ”പരിപാടിയുടെ വാര്‍ത്ത പുറത്തുവന്നയുടന്‍, എനിക്കു നേരെയും അന്തരിച്ച എന്റെ ഭര്‍ത്താവ് ദാദാസാഹേബ് ഗവായിക്കും നേരെ നിരവധി പേര്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഡോ.ബി.ആര്‍.അംബേദ്കറുടെ ആശയങ്ങള്‍ക്കനുസരിച്ചാണു ജീവിതം നയിച്ചത്. ദാദാസാഹേബ് ഗവായ് തന്റെ ജീവിതം അംബേദ്കറൈറ്റ് […]
Read more

ഗാന്ധി സ്മരണയിൽ രാജ്യം;പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്ഘട്ടിൽ

ന്യൂഡൽഹി: രാഷ്ട്രം മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആചരിക്കുന്നു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ശുചിത്വ ക്യാമ്പയിനുകളും സാമൂഹ്യ സേവന പരിപാടികളും സംഘടിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് രാവിലെ രാജ്ഘട്ടിൽ പോയി പുഷ്പാർച്ചന നടത്തി. ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങി ദേശിയ ഉത്പാദനത്തിന് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മദിനം ലോകമെമ്പാടും അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കപ്പെടുന്നുണ്ട്. സംസ്ഥാന തലത്തിലും വിപുലമായ അനുസ്മരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer