Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

Tab

അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍:പ്രമേഹ മരുന്നുകള്‍ക്കും വില കുറയും

ന്യൂഡല്‍ഹി: 71 ഇനം അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍. സ്തനാര്‍ബുദം, അലര്‍ജി, പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് സര്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. സര്‍ക്കാര്‍ നിജപ്പെടുത്തിയ വിലയ്ക്ക് പുറമെ ചില്ലറ വില്‍പ്പന വിലയില്‍ ജിഎസ്ടി കൂടി ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയുണ്ട്. സ്തനാര്‍ബുദത്തിനും ആമാശയ അര്‍ബുദത്തിനുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന Trastuzumab എന്ന മരുന്നിന്റെ വില ഒരു വയലിന് 11,966 […]
Read more
Cpi

തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു

ഹൈദരാബാദ്: തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു. സിപിഐ നേതാവ് ചന്തു റാത്തോഡ് ആണ് വെടിയേറ്റു മരിച്ചത്. മലക്പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം ഉണ്ടായത്. കണ്ണിൽ മുളകുപൊടി വിതറിയശേഷമാണ് അക്രമികൾ വെടിയുതിർത്തുവെന്ന് പൊലീസ് പറഞ്ഞു. വെടിയുതിർത്ത ശേഷം അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സിപിഐ (എംഎൽ) നേതാവ് രാജേഷുമായുണ്ടായിരുന്ന ശത്രുതയാണ് സംഭവത്തിന് പിന്നിലെന്ന് റാത്തോഡിന്റെ ഭാര്യ പറഞ്ഞു. ഫോറൻസിക് സംഘം എത്തി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. […]
Read more
Train

തിരുപ്പതിയില്‍ നിര്‍ത്തിയിട്ട ട്രെയിനുകള്‍ക്ക് തീപിടിച്ചു

തിരുപ്പതി: തിരുപ്പതി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ട്രെയിനുകളില്‍ തീപ്പിടിത്തം. രാജസ്ഥാനില്‍ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ഹിസാര്‍ ട്രെയിനിന്റെ ഒരു കോച്ചിലൂടെയാണ് തീ പടർന്നത്. തുടർന്ന് തൊട്ടടുത്ത ട്രാക്കിലുണ്ടായിരുന്ന റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ചിലേക്കും തീ പടര്‍ന്നു. തീപിടുത്തത്തിൽ തിരുപ്പതി-ഹിസാര്‍ ട്രെയിനിന്റെ കമ്പാർട്ടുമെന്റുകള്‍ കത്തിനശിച്ചു. റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ച് ഭാഗികമായി നശിക്കുകയും ചെയ്തു. സംഭവത്തിൽ റെയില്‍ അടിയന്തര നടപടി സ്വീകരിച്ചു. തീപ്പിടിത്തം നിയന്ത്രണ വിധേയമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. […]
Read more
Shu

ശുഭാംശു ശുക്ല ഭൂമിയിലേക്ക്; മടക്കയാത്ര ആരംഭിച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് യാത്ര തിരിച്ചു. ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 4:45-നാണ് നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേര്‍പ്പെട്ടത്. ശുഭാംശു ശുക്ലയെ കൂടാതെ അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു […]
Read more
Jus

പാതിവില തട്ടിപ്പ് കേസ്; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്ക് എതിരായ ആരോപണം അന്വേഷിക്കണം എന്ന ആവശ്യം തള്ളി സുപ്രീം കോടതി

പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്ക് എതിരായ ആരോപണം ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പാതിവില തട്ടിപ്പ് കേസിലെ ആരോപണ വിധേയരുടെ പട്ടികയിൽ നിന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരുടെ പേര് ഹൈക്കോടതി നീക്കിയത് റദ്ദാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി. മൂന്ന് സ്ഥാപനങ്ങളാണ് ജസ്റ്റിസ് രാമചന്ദ്രൻ […]
Read more
P S

ഗോവ ഗവർണർ സ്ഥാനത്തുനിന്ന് ശ്രീധരൻപിള്ളയെ മാറ്റി

പനാജി: ഗോവ ഗവർണർ സ്ഥാനത്തുനിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി. പശുപതി അശോക് ഗജപതിയാണ് പുതിയ ഗവർണർ. രാഷ്ട്രപതി ഭവനിൽനിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ലഭിച്ചത്. ഹരിയാനയിലെ ഗവർണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണറെയും മാറ്റി. Content: Sreedharan Pillai removed from the post of Goa Governor
Read more
Suprim Court 1

വിവാഹ മോചന കേസുകളില്‍ ഫോണ്‍ സംഭാഷണം തെളിവായി ഉപയോഗിക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ മോചന കേസുകളില്‍ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന നിര്‍ണായക വിധിയുമായി സുപ്രീം കോടതി. വിവാഹമോചന കേസില്‍ ഭാര്യയുടെ ഫോണ്‍ സംഭാഷണം തെളിവായി ഹാജരാക്കിയത് തള്ളിയ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ വിധി. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. സ്വകാര്യത ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഭര്‍ത്താവ് ഹാജരാക്കിയ ഫോണ്‍ സംഭാഷണം തള്ളിയത്. എന്നാല്‍ ഫോണ്‍ സംഭാഷണം സ്വകാര്യതയുടെ ലംഘനമായി കാണാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. […]
Read more
Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 22 1

ഡല്‍ഹിയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇമെയിൽ വഴി ബോംബ് ഭീഷണി

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ രണ്ട് പ്രധാന സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ദ്വാരകയിലെ സിആര്‍പിഎഫ് സ്‌കൂളിനും ചാണക്യപുരിയിലെ ഒരു നാവിക സ്‌കൂളിനും നേരെയായിരുന്നു ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് ഭീഷണി ലഭിച്ചയുടൻ തിരച്ചില്‍ സംഘം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. പരിശോധനയില്‍ ഇതുവരെ സംശയാസ്പദനമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഈ വര്‍ഷം തുടക്കവും സമാനമായ തരത്തില്‍ ഡല്‍ഹിയിലെ രണ്ട് സകൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
Read more
Neha

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം യമുന നദിയില്‍

ന്യൂഡെല്‍ഹി: ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം യമുന നദിയില്‍ നിന്ന് കണ്ടെത്തി. ജൂലൈ ഏഴിനാണ് സ്‌നേഹ എന്ന വിദ്യാര്‍ത്ഥിനിയെ ആത്മാം സനാതന്‍ ധര്‍മ കോളജില്‍ നിന്നും കാണാതായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍സ്‌നേഹ എഴുതിയതെന്ന് കരുതുന്ന കണ്ടെത്തിയിരുന്നു. തെക്കന്‍ ത്രിപുര ജില്ലയിലെ സബ്രൂം സ്വദേശിനിയാണ്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ ഊര്‍ജിതമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു ജൂലൈ 7-നാണ് സ്‌നേഹ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. […]
Read more
PLANE

അഹമ്മദാബാദ് വിമാന ദുരന്തം; ഫ്യുവല്‍ സ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് ബോയിങ് കമ്പനി

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനി ഒഴിഞ്ഞുമാറുന്നുവെന്ന് വിമർശനം. കുറ്റം പൈലറ്റുമാരുടെതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാരോപിച്ച് പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി. വിമാനത്തിനും എഞ്ചിന്‍ ഫ്യുവല്‍ സ്വിച്ചുകള്‍ക്കും യാതൊരു തകരാറുമില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സി ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വാദം. ഫ്യുവല്‍ എഞ്ചിന്‍ സ്വിച്ചുകള്‍ ഓഫായതാണ് അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇത് വ്യക്തമാക്കുന്ന തരത്തിലുള്ള പൈലറ്റുമാരുടെ ചില സംഭാഷണങ്ങളും പുറത്തുവന്നിരുന്നു. ഫ്യുവല്‍ ലോക്കിംഗ് സിസ്റ്റം എല്ലാ ബോയിങ് വിമാനങ്ങള്‍ക്കും ഒരുപോലെ തന്നെയാണെന്നും ഇവ വളരെ സുരക്ഷിതമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer