Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

Saina

സൈന നെഹ്‌വാളും പി.കശ്യപും വിവാഹ മോചിതരാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപും വേര്‍പിരിയുന്നു. വിവാഹിതരായി ഏഴ് വർഷത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നത്. തങ്ങള്‍ പിരിയുന്നതായി സൈന തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ‘ജീവിതം ചിലപ്പോള്‍ നമ്മെ പല ദിശകളിലേക്ക് കൂട്ടികൊണ്ടു പോകും. ഒരുപാട് ആലോചിച്ചതിനു ശേഷം കശ്യപ് പരുപ്പള്ളിയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങൾ ഇരുവരും സമാധാനം, ഉയർച്ച, ആശ്വാസം എന്നിവ തെരഞ്ഞെടുക്കാനാണ് താൽപര്യപ്പെടുന്നത്. ഇതുവരെ പരസ്പരം പങ്കുവെച്ച ഓർമകൾക്ക് ഞാൻ നന്ദിയുള്ളവളാണ്. ഈ […]
Read more
Shaha

പാകിസ്താന്റെ ആണവപദ്ധതി സമാധാനത്തിനും സ്വയരക്ഷയ്ക്കും മാത്രം: ഷഹബാസ് ഷരീഫ്

ഇസ്ലാമാബാദ്: പാകിസ്താന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ശനിയാഴ്ച ഇസ്ലാമാബാദില്‍ പാകിസ്താനി വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് ഷഹബാസ് ഷരീഫ് ഇക്കാര്യം പറഞ്ഞത്. മുൻപ് ഇന്ത്യ-പാക് സംഘര്‍ഷവേളയില്‍ മുഴുവന്‍ ആയുധങ്ങളും-പരമ്പരാഗതമായവയും ആണവായുധങ്ങളും-ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്താന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞിരുന്നു. ഈ നിലപാടിന് വിരുദ്ധമായ പ്രസ്താവനയാണ് ഇപ്പോള്‍ ഷഹബാസ് ഷരീഫില്‍നിന്നുണ്ടായിരിക്കുന്നത്. ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ സംഘര്‍ഷത്തില്‍ 55 പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നും രാജ്യം മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിച്ചെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. […]
Read more
A News 1

കന്നഡ നടിക്കുനേരെ ആക്രമണം; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38) കത്തിക്കുത്തിൽ പരിക്ക്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി അപകടനില തരണം ചെയ്തു. സംഭവത്തിൽ നടിയുടെ ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്ന് അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഹനുമന്ദനഗറിലെ ഇവരുടെ വീട്ടിൽവെച്ചാണ് ആക്രമണം. ഈ മാസം നാലിനാണ് സംഭവം. നടിക്കുനേരേ മുളകുപൊടി വിതറിയതിനുശേഷം കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ശ്രുതി കുട്ടികൾക്കൊപ്പം ഏതാനുംമാസമായി അമരേഷിൽനിന്നും അകന്ന് കഴിയുകയായിരുന്നു. അക്രമംനടന്നതിന്റെ മൂന്നുദിവസം മുൻപാണ് നടിയുംകുട്ടികളും […]
Read more
A Death

ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

പറ്റ്‌ന; ബിഹാറില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പറ്റ്‌നയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്. കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്.
Read more
A Kotta

തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. 978-ല്‍ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസ റാവു സിനിമയിലെത്തുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിലും ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ദി ട്രെയിന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്. വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച […]
Read more
Delhi Bui

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നു നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: നാലുനില കെട്ടിടം തകര്‍ന്നു വീണ് ഒട്ടേറെപ്പേര്‍ കുടുങ്ങി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് കെട്ടിടം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കെട്ടിടം തകര്‍ന്നതിന്റെ കാരണം വ്യക്തമല്ല. 14 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ എട്ടുപേരെ കെട്ടിടത്തില്‍നിന്ന് പുറത്തെടുത്തു. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഏഴുമണിയോടെയാണ് കെട്ടിടം തകര്‍ന്നതായി വിവരം ലഭിച്ചതെന്നും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. രാവിലെ വലിയ ശബ്ദം കേട്ടതായും പൊടി ഉയര്‍ന്നതായും നാട്ടുകാര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.
Read more
Copy Of Copy Of Copy Of Copy Of Copy Of Pic 20250712 080436 0000 1024x576

അഹമ്മദാബാദ് വിമാനദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: 260 പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ അഹമ്മദാബാദ്‌ വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌ പുറത്ത്. ജൂൺ 12നുണ്ടായ അപകടത്തിന്‌ ഒരു മാസം തികയവെയാണ്‌ സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട്‌ പുറത്തുവിട്ടിരിക്കുന്നത്. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട് പ്രകാരം വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചതാണ് അപകടകാരണം. എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിമാനത്തിലെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്ന് പൈലറ്റുമാരുടെ സംഭാഷണങ്ങൾ പ്രകാരം […]
Read more
A Bridge

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തം: ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് കണ്ടെത്തല്‍

ഗുജറാത്തിലെ വഡോദരയില്‍ പാലം തകർന്നുണ്ടായ ദുരന്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥയെന്ന് കണ്ടെത്തല്‍. ഉന്നത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് എന്‍ജിനീയര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്തെ മറ്റു പാലങ്ങളെ കുറിച്ചും അവലോകനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 2022ല്‍ പാലത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ സര്‍ക്കാരിന് അപായ മുന്നറിയിപ്പ് കിട്ടിയതാണ്. ഇക്കാര്യത്തില്‍ പഞ്ചായത്ത് അംഗം റോഡ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിന് അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും അപകടാവസ്ഥയിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാനോ നിരോധിക്കാനോ കഴിഞ്ഞില്ല. […]
Read more
Periods Check

മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ആര്‍ത്തവ പരിശോധന; പരാതിയുമായി രക്ഷിതാക്കള്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലും അറ്റന്‍ഡന്റും അറസ്റ്റില്‍. താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രക്ഷിതാക്കള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പൊലീസ് നടപടി. ശുചിമുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ പരിശോധിച്ചത്. അഞ്ചാംതരം മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ര്‍ഥിനികളാണ് പരിശോധനക്ക് വിധേയരായത്. സ്‌കൂളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തുകയും ഉടന്‍ തന്നെ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ഇക്കാര്യം […]
Read more
Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 8 6

മികച്ച ഭരണത്തിനുളള നൊബേല്‍ സമ്മാനം താന്‍ അര്‍ഹിക്കുന്നു: അരവിന്ദ് കെജ്‌റിവാൾ

ന്യൂഡല്‍ഹി: മികച്ച ഭരണത്തിനുളള നൊബേല്‍ സമ്മാനം താന്‍ അര്‍ഹിക്കുന്നുണ്ടെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കെജ്‌റിവാളിന്റെ അവകാശവാദത്തെ പരിഹസിച്ച് ബിജെപി. അഴിമതി നിറഞ്ഞ ഭരണമായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ കാലത്ത് ഡല്‍ഹിയിലുണ്ടായതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ് പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ആംആദ്പി പൊതുയോഗത്തിലായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ താന്‍ നൊബേലിന് അര്‍ഹനാണെന്ന് പറഞ്ഞത്. ആരോപണങ്ങളുടെ കൂമ്പാരത്തിനു നടുവില്‍ നില്‍ക്കുമ്പോള്‍ സ്വയം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹമെന്നും അരാജകത്വം, അഴിമതി എന്നീ വിഭാഗങ്ങളില്‍ നൊബേലുണ്ടായിരുന്നെങ്കില്‍ അത് അദ്ദേഹത്തിന് തീര്‍ച്ചയായും […]
Read more

Recent News

Advertisement
WhiteswanTV Footer