Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

NIMISHAPRIYA

നിമിഷ പ്രിയയുടെ മോചനം: കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് എംപിമാര്‍

ന്യൂഡെല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് എംപിമാരുടെ കത്ത്. മലയാളി എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനുമാണ് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നല്‍കിയത്. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദയാധനം അംഗീകരിക്കുന്നതില്‍ കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിര്‍ണ്ണായകമാകും. വധശിക്ഷ 16ന് നടപ്പാക്കാനാണ് നിലവിലെ തീരുമാനമെന്ന വിവരം യെമന്‍ എന്ന തലസ്ഥാനമായ സനയിലെ […]
Read more
Acc

രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്ന് വീണു; പൈലറ്റടക്കം രണ്ടുപേർ മരിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. SEPECAT ജാഗ്വാര്‍ വിമാനമാണ് തകര്‍ന്നു വീണത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. Content: Fighter jet crashes in Rajasthan; two people including pilot killed
Read more
Bridge

ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം: മരിച്ചവരുടെ എണ്ണം 9 ആയി

അഹ്‌മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഒന്‍പതായി. നിരവധി പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു രാവിലെയാണ് പാലം തകര്‍ന്നുവീണ് അപകടമുണ്ടായത്. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെകുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം രാവിലെ വാഹന തിരക്കേറിയ സമയത്താണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഏതാനും പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ട്രക്കുകള്‍, ഒരു ബൊലേറോ, ഒരു പിക്കപ്പ് വാന്‍ എന്നിവ […]
Read more
Veena Vijayan

മാസപ്പടി കേസ്: ഇന്ന് വീണ്ടും ദില്ലി ഹൈക്കോടതിയുടെ പരിഗണനയില്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് ഇന്ന് വീണ്ടും ദില്ലി ഹൈക്കോടതി പരിഗണിക്കും. ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. നിലവിലെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടര്‍ നടപടിപാടില്ലെന്നാണ് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനിടയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മനപൂര്‍വ്വം ഉണ്ടായ വീഴ്ചയല്ലെന്ന് […]
Read more
Valsa

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിൽ ആയിരുന്നു അന്ത്യം. 100 വയസിനു മുകളിൽ പ്രായമുണ്ട്. കേരളത്തിൽ നിന്നാണ് വത്സലയെ മധ്യപ്രദേശിലെ നർമദാപുരത്തെ കടുവ സങ്കേതത്തിൽ എത്തിച്ചത്. കടുവ സങ്കേതത്തിലെ അന്തേവാസികളും ജീവനക്കാരും ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി. വർഷങ്ങളായി പന്ന കടുവ സങ്കേതത്തിലെ പ്രധാന ആകർഷണമായിരുന്നു വത്സല. വർധക്യത്തിലെത്തിയതോടെ വത്സലയ്ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു.‌ നടക്കാൻ കഴിയാത്ത തരത്തിൽ ശാരീരിക അവശതകളും ഉണ്ടായിരുന്നു. മുൻകാലുകളിലെ നഖങ്ങൾക്ക് പരുക്ക് പറ്റിയ അവസ്ഥയിൽ കടുവ […]
Read more
A Bandh

ദേശീയ പണിമുടക്ക്; ഡല്‍ഹിയില്‍ എല്ലാം സാധാരണനിലയില്‍

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം. നിരത്തുകളിൽ പൊതുഗതാഗതം ഉൾപ്പെടെയുള്ളവ സാധാരണ നിലയിലാണ്. സാധാരണയായി ഡൽഹിയിൽ പണിമുടക്കുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറില്ല. എന്നാൽ കാർഷിക മേഖലയെയും വ്യാവസായിക മേഖലകളെയും പണിമുടക്ക് സാരമായി ബാധിക്കുമെന്നാണ് നിഗമനം. എന്നാൽ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലുള്ള വ്യാവസായിക മേഖലകളിലെ തൊഴിലാളികളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഇവർ ഉൾപ്പെടുന്ന 10 ട്രേഡ് യൂണിയൻ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പണിമുടക്കിൽ പങ്കെടുക്കും. ഏറ്റവും കൂടുതൽ കർഷക സംഘടനകൾക്ക് സ്വാധീനമുള്ള […]
Read more
Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 27

ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ

‍ഡൽഹി: ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ. ഡൽഹി സർവകലാശാലയിലെ നാലുവർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് നിവേദനം രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നൽകി. 2000 അധ്യാപകർ ഒപ്പിട്ട നിവേദനമാണ് നൽകിയിരിക്കുന്നത്. ശമ്പള അവലോകന കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടുത്താത്ത യുജിസി കരട് വിജ്‌ഞാപനം പിൻവലിക്കണം, അധ്യാപകർക്കുള്ള എംഫിൽ, പിഎച്ച്‌ഡി ഇൻക്രിമെൻ്റുകൾ പുനഃസ്‌ഥാപിക്കണം, ഓൺലൈൻ പഠന രീതി പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ്റെ നിവേദനത്തിലുണ്ട്. 4 വർഷ കോഴ്‌സിനായി അധ്യാപക, അനധ്യാപക നിയമനം, […]
Read more
Bee House

ഇന്‍ഡിഗോ വിമാനത്തില്‍ തേനീച്ച കൂടുകൂട്ടി: മണിക്കൂറുകളോളം യാത്രക്കാര്‍ ദുരിതത്തിലായി

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ തേനീച്ച കൂടുകൂട്ടി യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി.സൂറത്തില്‍ നിന്ന് ജയ്പൂരിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനമാണ് ഒരു മണിക്കൂറിലധികം വൈകിയത്.വിമാനത്തില്‍ ആളുകള്‍ കയറുന്നതിനൊപ്പം ലഗേജ് കയറ്റാനായി തുറന്നുവെച്ച ലഗേജ് ഡോറിന് സമീപം തേനീച്ചക്കൂട്ടം നിലയുറപ്പിച്ചതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. അപ്രതീക്ഷിതമായെത്തി തേനീച്ചക്കൂട്ടം വിമാനം പുറപ്പെടാന്‍ അനുവദിക്കാതെ തടസ്സമുണ്ടാക്കിയതിനെ തുടര്‍ന്ന് രക്ഷയ്ക്കായി അഗ്‌നിശമന സേനയുടെ സഹായം തേടുകയായിരുന്നു. വൈകുന്നേരം 4.20-ന് സൂറത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ബസ് A320 വിമാനം ഒടുവില്‍ തേനീച്ച പ്രശ്‌നം പരിഹരിച്ച ശേഷം 5.26-നാണ് യാത്ര […]
Read more
Kashmir

കാശ്മീര്‍ ചൂട് കൂടുന്നു, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനില,

ശ്രീനഗര്‍: കാശ്മീരില്‍ താപനില ഉയരുന്നു.ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനിലയാണ് ജൂലൈ അഞ്ചിന് കാശ്മീരില്‍ രേഖപ്പെടുത്തിയത്. 37.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. അഞ്ചു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടിയേറിയ ജൂണ്‍മാസമാണ് കാശ്മീരില്‍ ഇപ്പോള്‍ കടന്നുപോയത്. ഈ വര്‍ഷം ജൂണിലെ ശരാശരി പകല്‍ താപനില 32 നും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി കൂടുതലാണിത്. മുന്‍കാലങ്ങളില്‍ ചൂട് 30 ഡിഗ്രിയില്‍ കൂടുതല്‍ ഉയരുമ്പോള്‍ കാശ്മീരില്‍ മഴ ലഭിക്കുമായിരുന്നു എന്നാല്‍ […]
Read more
Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 1

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആര്‍സിബി പേസര്‍ യഷ് ദയാലിനെതിരെ കേസെടുത്ത് പൊലീസ്

ലഖ്‌നൗ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യഷ് ദയാലിനെതിരെ കേസെടുത്തു പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഉജ്വല സിംഗിന്റെ പരാതിയിലാണ് നടപടി. പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിന് ജൂലൈ 21 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ താരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയതിനാലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഗാസിയാബാദിലെ ഇന്ദിരാപുരം സര്‍ക്കിള്‍ ഓഫീസറില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടരന്വേഷണവും നടപടി ക്രമങ്ങളും തുടരുമെന്നും പൊലീസ് വ്യക്തമാക്കി. 27കാരനായ […]
Read more

Recent News

Advertisement
WhiteswanTV Footer