ഡൽഹി: ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ. ഡൽഹി സർവകലാശാലയിലെ നാലുവർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് നിവേദനം രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നൽകി. 2000 അധ്യാപകർ ഒപ്പിട്ട നിവേദനമാണ് നൽകിയിരിക്കുന്നത്.
ശമ്പള അവലോകന കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടുത്താത്ത യുജിസി കരട് വിജ്‌ഞാപനം പിൻവലിക്കണം, അധ്യാപകർക്കുള്ള എംഫിൽ, പിഎച്ച്‌ഡി ഇൻക്രിമെൻ്റുകൾ പുനഃസ്‌ഥാപിക്കണം, ഓൺലൈൻ പഠന രീതി പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ്റെ നിവേദനത്തിലുണ്ട്.
4 വർഷ കോഴ്‌സിനായി അധ്യാപക, അനധ്യാപക നിയമനം, അധിക ക്ലാസ് മുറികൾ, ലാബുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അധ്യാപകർ.






