Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ചെന്നൈ: 2026 തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ വിജയ്. ടിവികെയുടെ നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് സംസ്ഥാന പര്യടനം നടത്തുമെന്നുമാണ് പ്രഖ്യാപനം. ടിവികെ എഐഡിഎംകെ സഖ്യത്തിലേക്കില്ലെന്നും പ്രഖ്യാപിച്ചു. കൂടാതെ രാഷ്ട്രീയ ലാഭത്തിനായി ബിജെപിയുമായി കൂട്ടുചേരാൻ ഡിഎംകെയോ എഐഎഡിഎംകെയോ അല്ലയെന്നും പെരിയാറിനെ അപമാനിക്കുന്നവർക്ക് തമിഴ് മണ്ണിൽ ഇടമില്ലെന്നും വിജയ് പറഞ്ഞു. കൂടാതെ ഡിഎംകെയുമായും ഒരിക്കലും കൈകൊടുക്കില്ലെന്നും വിജയ് വ്യക്തമാക്കി. Content: Tamil […]
Read more

വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പുണെയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ശുഭാംഗി സമീർ വാംഖഡെ (44) യാണ് മരിച്ചത്. ഡോക്ടറുടെ കൈയിലും കഴുത്തിലും മുറിവുകളുണ്ട്. കാറിൽ ചോരപ്പാടുകള്‍ കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് ഒരു ബ്ലേഡും കണ്ടെത്തി. പുണെയിൽ നിന്നും 200 കിലോമീറ്റർ അകലെ സംഗ്ലി ജില്ലയിലെ ഇസ്ളാംപൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് അരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോക്ടർ തനിച്ചാണ് യാത്ര ചെയ്തതെന്ന് സാഹചര്യ തെളിവുകൾ പരിശോധിക്കും. ഡോക്ടർ ജീവനൊടുക്കിയതാണോ […]
Read more

അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു; പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു

മുംബൈ: അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെത്തുടർന്ന് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജനപ്രിയ ഗുജറാത്തി, ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയുടെ മകനാണ് ഫ്ലാറ്റിന്റെ 51-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകുന്നേരം ഏഴ് മണിയോടെ ട്യൂഷന് പോകാൻ ആവശ്യപ്പെട്ടെങ്കിലും കളിക്കാൻ പോകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. എന്നാൽ ട്യൂഷന് പോകാൻ അമ്മ നിർബന്ധിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് കുട്ടി ജീവനൊടുക്കിയത്. വാച്ച്മാൻ എത്തിയാണ് മകൻ കെട്ടിടത്തിൽ നിന്ന് വീണതായി വീട്ടുകാരെ അറിയിച്ചത്. സംഭവത്തിൽ അസ്വഭാവിക […]
Read more

തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു

ദിണ്ടിഗൽ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ദിണ്ടിഗൽ ജില്ലയിലെ രാജാകാപട്ടി സ്വദേശിയായ ബാലകൃഷ്ണൻ എന്നയാളെയാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോഴായിരുന്നു നടുറോഡിൽ വെച്ച് ബാലകൃഷ്ണൻ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം ആളുകൾ നോക്കിനിൽക്കെ ബാലകൃഷ്ണനെ ക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും മുറിവുകളിൽ നിന്ന് രക്തം വാർന്ന് ബാലകൃഷ്ണൻ മരിച്ചിരുന്നു.
Read more

ഹിമാചൽ പ്രദേശിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 11 ആയി, തിരച്ചില്‍ തുടരുന്നു

ഷിംല: ഹിമാചല്‍ പ്രദേശിലെ മേഘ വിസ്‌ഫോടനത്തിൽ മരണസംഖ്യ 11 ആയി ഉയര്‍ന്നു. മേഘ വിസ്‌ഫോടനത്തിന് പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനമുണ്ടായത്. 40 ഓളം പേരെ കാണാതായി. മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയി. ജൂണ്‍ 20 മുതലുള്ള മണ്‍സൂണ്‍ മഴയില്‍ ഇതുവരെ 28 പേര്‍ക്ക് ജീവന്‍ […]
Read more

സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശം: കെ അണ്ണാമലൈക്കെതിരെ കേസ്

ചെന്നൈ: സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങൾ നടത്തിയതിന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ ക്രിമിനല്‍ കേസ്. മധുരയില്‍ നടന്ന മുരുകന്‍ ഭക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരിലാണ് അണ്ണാമലെെയ്ക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ജൂണ്‍ 22-ന് നടന്ന മുരുകന്‍ ഭക്തജന സമ്മേളനത്തില്‍ നിരവധി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് കാണിച്ച് വഞ്ചിനാഥന്‍ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി.
Read more

മഹാരാഷ്ട്രയില്‍ അധ്യാപകന്‍ ശകാരിച്ചതിന് 10ാം ക്ലാസുകാരന്‍ ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ അധ്യാപകന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജയ് ബജ്രംഗ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വിവേകിനെ അധ്യാപകന്‍ വഴക്ക് പറഞ്ഞിരുന്നു. ഇത് പറഞ്ഞ് സഹപാഠികള്‍ പരിഹസിച്ചു. അധ്യാപകന്‍ ദേഷ്യപ്പെടുകയും വിവേകിന്റെ മാതാപിതാക്കളോട് പരാതി പറയുമെന്നും താക്കീത് […]
Read more

“ഐ ലവ് യു” പറയുന്നത് വൈകാരിക പ്രകടനം, പോക്സോ കുറ്റമല്ല: മുംബൈ ഹൈക്കോടതി

മുംബൈ: ഐലവ് യു പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. ഐലവ് യു പറയുന്നത് വൈകാരിക പ്രകടനം മാത്രമാണെന്നും ഇതിനെ ലൈംഗികാതിക്രമമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 35കാരൻറെ ശിക്ഷ റദ്ദാക്കി കൊണ്ടാണ് ബോംബെ ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്. പതിനേഴ്കാരിയെ തടഞ്ഞ് നിർത്തി ഇയാൾ ഐലവ് യു പറഞ്ഞു. ഈ ശിക്ഷയാണ് റദ്ദാക്കിയത്. 2015ലാണ് സ്കൂൾ വിട്ട് വരും വഴി പെൺകുട്ടിയെ യുവാവ് തടഞ്ഞ് നിർർത്തിയത്. 2017ൽ പോക്സോ കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചിരുന്നു.
Read more

സത്രീധന പീഡനം: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവവധു ജീവനൊടുക്കി

ചെന്നൈ: സ്ത്രീധന പീഡനത്തെ തുട‍ർന്ന് വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ പൊന്നേരിയിലാണ് ലോകേശ്വരി എന്ന 22 കാരിയാണ് ജീവനൊടുക്കിയത്. സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലെത്തിയ യുവതി ശുചിമുറിയിൽ ജീവനൊടുക്കുകയായിരുന്നു. ജൂൺ 27നായിരുന്നു ഗജേന്ദ്രൻ എന്നയാളുമായി ലോകേശ്വരിയുടെ വിവാഹം. അഞ്ച് പവൻ സ്വ‍ർണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നൽകാൻ രക്ഷിതാക്കൾ സമ്മതിച്ചത്. എന്നാൽ നാല് പവനും ബൈക്കും നൽകിയ ലോകേശ്വരിയുടെ മാതാപിതാക്കൾ ഒരു […]
Read more

ഓണക്കാലത്ത് കൂടുതല്‍ അരി: കേരളത്തിന്റെ ആവശ്യത്തിന് നേരെ കേന്ദ്രം മുഖം തിരിച്ചു

ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കാലത്തു കൂടുതല്‍ അരി അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു കാര്‍ഡിന് 5 കിലോഗ്രാം അരി അധികമായി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ നിലവിലുള്ള സംവിധാനത്തില്‍ മാറ്റംവരുത്തി, കേരളത്തിന്റെ ആവശ്യം മാത്രമായി പ്രത്യേകം പരിഗണിക്കാനാകില്ലെന്നു കേന്ദ്രമറിയിക്കുകയായിരുന്നു. ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. മുന്‍പുണ്ടായിരുന്ന ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല. അതേസമയം, ഒക്ടോബറില്‍ നടക്കുന്ന സംസ്ഥാന പൊതുഭരണവകുപ്പിന്റെ 60ാം വാര്‍ഷികാഘോഷത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer