Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: 2026 തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ വിജയ്. ടിവികെയുടെ നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് സംസ്ഥാന പര്യടനം നടത്തുമെന്നുമാണ് പ്രഖ്യാപനം. ടിവികെ എഐഡിഎംകെ സഖ്യത്തിലേക്കില്ലെന്നും പ്രഖ്യാപിച്ചു.

കൂടാതെ രാഷ്ട്രീയ ലാഭത്തിനായി ബിജെപിയുമായി കൂട്ടുചേരാൻ ഡിഎംകെയോ എഐഎഡിഎംകെയോ അല്ലയെന്നും പെരിയാറിനെ അപമാനിക്കുന്നവർക്ക് തമിഴ് മണ്ണിൽ ഇടമില്ലെന്നും വിജയ് പറഞ്ഞു. കൂടാതെ ഡിഎംകെയുമായും ഒരിക്കലും കൈകൊടുക്കില്ലെന്നും വിജയ് വ്യക്തമാക്കി.

Content: Tamil Nadu Assembly elections: Vijay is TVK’s CM candidate

Recent News

Advertisement
WhiteswanTV Footer