Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഖരമാലിന്യ സംസ്കരണത്തിൽ ഏറ്റവും പിന്നിൽ പശ്ചിമ ബംഗാൾ

ന്യൂഡൽഹി: സ്വച്ഛ് ഭാരത് മിഷൻ-അർബൻ പ്രകാരം ഖരമാലിന്യ സംസ്കരണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് പശ്ചിമ ബംഗാൾ . ദിവസേനയുള്ള മാലിന്യത്തിന്റെ എട്ട് ശതമാനം മാത്രമാണ് പശ്ചിമബംഗാൾ സംസ്ക്കരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പുരോഗതി രണ്ട് ശതമാനം കുറഞ്ഞു.എസ്‌ബി‌എം-യു ഡാഷ്‌ബോർഡിൽ ലഭ്യമായ ഡാറ്റ പ്രകാരം, നാഗാലാൻഡിലെയും മിസോറാമിലെയും ഖരമാലിന്യ സംസ്കരണം ഇപ്പോഴും മന്ദഗതിയിലാണ് . നാഗാലാൻഡിന്റെ ദൈനംദിന മാലിന്യത്തിന്റെ ഒരു ശതമാനം മാത്രമേ സംസ്കരിക്കുന്നുള്ളൂ, എന്നാൽ മിസോറാമിൽ ഖരമാലിന്യ സംസ്കരണം തന്നെ നടപ്പാക്കാത്ത സ്ഥിതിയാണ്. പശ്ചിമ ബംഗാളിൽ പ്രതിദിനം […]
Read more

സിദ്ധു മൂസ് വാലയുടെ ഡോക്യുമെന്ററി യൂട്യൂബിൽ റിലീസ് ചെയ്ത ബിബിസി; റിലീസ് ചെയ്തത് ഡോക്യുമെന്ററി പുറത്ത് വിടരുതെന്ന പിതാവിന്റെ അപേക്ഷയെ അവഗണിച്ച്

ന്യൂഡൽഹി : പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തെ കേന്ദ്രീകരിച്ചുള്ള രണ്ട് ഭാഗങ്ങളുള്ള ഡോക്യൂമെന്ററി പുറത്ത് വിട്ട് ബിബിസി. മൂസ് വാലയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഈ റിലീസ്. അതേസമയം മൂസ് വാലയുടെ കുടുംബത്തിന്റെ എതിർപ്പുകളും പരാതികളും ഉണ്ടായിരുന്നിട്ടും ബിബിസി ഈ ഡോക്യൂമെന്ററി പുറത്തിറക്കിയെന്നാണ് ലഭിക്കുന്ന വിവരം. മൂസ് വാലയുടെ ചില പഴയ സുഹൃത്തുക്കൾ, പത്രപ്രവർത്തകർ, പഞ്ചാബിലെയും ഡൽഹിയിലെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള അഭിമുഖങ്ങൾ ഈ ഡോക്യൂമെന്ററിയിൽ ഉൾപ്പെടുന്നു. 2022 മെയ് 29 ന് മൻസ ജില്ലയിലെ […]
Read more

പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി: പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ പരിശോധന നടത്തുന്നത് പ്രതിയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള ചോദ്യങ്ങളുയർത്തുന്നെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.ബി. വാരലെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പ്രതികളുടെ അനുമതി കൂടാതെ നുണപരിശോധന നടത്താൻ അനുമതി നൽകിയ പട്‌ന ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം. ആധുനിക അന്വേഷണ രീതികൾ ആവശ്യമാണെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലായെന്നും ബെഞ്ച് പറഞ്ഞു. നിർബന്ധിച്ചുള്ളതോ സമ്മതമില്ലാത്തതോ ആയ നുണപരിശോധന നിയമത്തിൽ […]
Read more

2025ൽ ഇന്ത്യയുടെ ജനസംഖ്യ റിപ്പോർട്ട് പുറത്ത്

ഡൽഹി: 2025-ലെ ഇന്ത്യയിലെ ജനസംഖ്യ കണക്ക് പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭ. ഇന്ത്യയിലെ ജനസംഖ്യ 2025-ൽ 146 കോടി ആയിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ 2025 ലെ ലോക ജനസംഖ്യാ റിപ്പോർട്ട് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. 2024 റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ 144 കോടിയായിരുന്നു. ഇന്ത്യയിൽ ജനസംഖ്യ കുറയാൻ തുടങ്ങുന്നതിനുമുമ്പ് ഏകദേശം 170 കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ മൊത്തം ജനനനിരക്ക് (TFR) കുറയുന്നതായും റിപ്പോർട്ട് പറയുന്നുണ്ട്. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ […]
Read more

സാങ്കേതിക തകരാർ; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി

ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയുടെ കാത്തിരിപ്പ് ഇനിയും നീളും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു അടക്കം നാല് പേരെ വഹിച്ച് കൊണ്ടുള്ള ആക്സിയം സ്പേസിന്‍റെ ദൗത്യം വീണ്ടും മാറ്റിവെച്ചു. വിക്ഷേപണം നാളെ നടന്നേക്കുമെന്നാണ് റിപ്പോർട്ട്.റോക്കറ്റിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്. ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചിരുന്ന സ്‌പേസ് എക്‌സ്, റോക്കറ്റിലെ പോസ്റ്റ് സ്റ്റാറ്റിക് ഫയർ ബൂസ്റ്റർ പരിശോധനകളിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് കാലതാമസം. ചോർച്ച പരിഹരിക്കാൻ സ്പേസ് എക്സ് ടീമുകൾക്ക് കൂടുതൽ […]
Read more

ബംഗാൾ പോൺ റാക്കറ്റ് പ്രതിക്കൊപ്പം തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ ; കടുത്ത ഭാഷയിൽ ബിജെപി

ബംഗാൾ : പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ അശ്ലീല വീഡിയോ റാക്കറ്റ് നടത്തിയതായി ആരോപിക്കപ്പെടുന്ന ശ്വേത ഖാന്റെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ നിരവധി നേതാക്കളുടെയും ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ടിഎംസിയെ കടന്നാക്രമിച്ച് ബിജെപി. ശ്വേത ഖാനും മകനും ചേർന്ന് “സോഫ്റ്റ് പോണോഗ്രാഫിക് റീലുകൾ” ചിത്രീകരിച്ച ഒരു ഫിലിം പ്രൊഡക്ഷൻ ഹൗസ് നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് തുടർന്ന് ഇവർ ഒരു സ്ത്രീയെ ആക്രമിച്ചതായും പിന്നീട് ഈ സ്ത്രീയുടെ പരാതിയെ തുടർന്ന് […]
Read more

ലഗേജ് പൊട്ടി, സാധനങ്ങൾ നഷ്ട്ടപ്പെട്ടു; പരാതിയുമായി ഇൻഡിഗോ യാത്രക്കാരൻ

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം പപങ്കുവെച്ച് ഇൻഡിഗോ യാത്രക്കാരൻ. യാത്രക്കാരനായ അഭിഷേക് കുമാർ ആണ് താൻ നേരിട്ട മോശം അനുഭവം പങ്കുവെച്ചെത്തിയത്. കൂടാതെ തന്റെ കേടായ ലഗേജിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ചെക്ക് ഇൻ ലഗേജിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ചെയ്യുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഒരു കിലോഗ്രാം ഭാരം കുറവാണെന്ന് തോന്നുന്ന തന്റെ ബാഗിൽ നിന്ന് നിരവധി വസ്തുക്കൾ നഷ്ടപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. […]
Read more

അമരാവതി വേശ‍്യകളുടെ തലസ്ഥാനം വിവാദ പരാമർശം നടത്തിയ മുതിർന്ന മാധ‍്യമ പ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി : ടെലിവിഷൻ ചർച്ചക്കിടെ ആന്ധ്രാപ്രദേശിലെ അമരാവതി മേഖലയിലെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുതിർന്ന പത്രപ്രവർത്തകനും സാക്ഷി ടിവി അവതാരകനുമായ കൊമ്മിനേനി ശ്രീനിവാസ റാവുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) നടത്തിയ പ്രോഗ്രാമാറ്റിക് മാപ്പിംഗ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷൻ (PMPSE) സംബന്ധിച്ച അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനത്തിലെ കണ്ടെത്തലുകൾ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇന്ത്യയിൽ സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാന്ദ്രത ആന്ധ്രാപ്രദേശിലാണെന്ന് ഈ […]
Read more

തീവ്രവാദികള്‍ക്ക് താക്കീതുമായി എസ്.ജയശങ്കര്‍; പാക്കിസ്ഥാനില്‍ ഒളിച്ചാല്‍ അവിടെച്ചെന്ന് നേരിടുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തീവ്രവാദികളെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. തീവ്രവാദികള്‍ എവിടെയാണെങ്കിലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും അവര്‍ പാക്കിസ്ഥാനില്‍ ഒളിച്ചാല്‍ അവിടേക്കു കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. ഭീകരര്‍ ഇന്ത്യയെ ആക്രമിച്ചാല്‍, പാക്കിസ്ഥാനില്‍ ഉള്‍പ്പെടെ അവര്‍ എവിടെയായിരുന്നാലും ഞങ്ങള്‍ അവരെ വേട്ടയാടും. അതിര്‍ത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം, ഞങ്ങള്‍ തിരിച്ചടിക്കുകയും നമ്മുടെ സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. അത് […]
Read more

മുഡ ഭൂമി അഴിമതിക്കേസ്: 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

മുഡ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് ഇ ഡിയുടെ നടപടി. മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി അനധികൃതമായി സിദ്ധരാമയ്യയും കുടുംബവും കൈക്കലാക്കി എന്നാണ് പരാതി. നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉള്‍പ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടു കെട്ടിയിരുന്നു. കേസിൽ ഇതുവരെ 400 കോടി രൂപയുടെ വസ്തു വകകളാണ് […]
Read more

Recent News

Advertisement
WhiteswanTV Footer