Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഹണിമൂൺ കൊലപാതകം; ‘നിരപരാധിയാണെങ്കിൽ ഞാൻ അവളെ സംരക്ഷിക്കും’ ;കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

ഇൻഡോർ: മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ പിതാവ് ആദ്യ പ്രതികരണവുമായി രംഗത്ത്. ദേശിയ മാധ്യമങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രതികരണം പുറത്ത് വിട്ടത്. രാജയുടെ ഭാര്യയും കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരയുമായ സോനത്തെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കി. കേസിൽ സോനം നിരപരാധിയാണെങ്കിൽ, അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മറിച്ച് കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിവാഹത്തിന് മുമ്പുതന്നെ രാജ് കുശ്വാഹയുമായുള്ള സോനത്തിന്റെ ബന്ധത്തെക്കുറിച്ച് ഇവരുടെ കുടുംബത്തിന് അറിയാമായിരുന്നെന്ന് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരൻ […]
Read more

ബെംഗളൂരു തിക്കിലും തിരക്കിലും പെട്ട 11 മരിച്ച കേസ്: 9 പ്രധാന ചോദ്യങ്ങൾ ഉന്നയിച്ച് കർണാടക ഹൈക്കോടതി

ആർസിബിയുടെ വിജയാഘോഷത്തിനിടെ ബംഗളൂരുവിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തെ തുടർന്നുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കർണാടക ഹൈക്കോടതി. പരിപാടി സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് ചോദ്യങ്ങൾ ഹൈക്കോടതി ഉന്നയിക്കുകയും ചെയ്തു. കൂടാതെ കോടതി സർക്കാരിന്റെ നടപടികളുടെ വിശദശാംശങ്ങളും തേടി. ഇത്തരത്തിലുള്ള ഏതെങ്കിലും കായിക പരിപാടിയിലോ ആഘോഷത്തിലോ 50,000-ത്തിലധികം വരുന്ന ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് ഏതെങ്കിലും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം […]
Read more

ബംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവം; പോലീസിനെതിരെ സംഘാടകർ

ബെംഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും ഹൈക്കോടതിയില്‍. പോലീസ് ഗേറ്റുകൾ തുറക്കാൻ വൈകിയതാണ് അപകടത്തിന് കാരണമായതെന്നാണ് സംഘാടകർ പറയുന്നത്. കൂടാതെ പോലീസ് കൃത്യസമയത്ത് ഗേറ്റ് തുറന്നിരുന്നെല്ലെങ്കില്‍ ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകിലായിരുന്നെന്നും ആര്‍സിബി ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് 1:45 ന് തുറക്കേണ്ടിയിരുന്ന സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ 3 മണിയോടെയാണ് തുറന്നതെന്നും ഇത് കാണികളുടെ തിരക്ക് കൂട്ടാൻ കാരണമായെന്നും ആർ‌സി‌എസ്‌എൽ ആരോപിച്ചു. കൂടത്തെ സംഭവത്തില്‍ സിറ്റി […]
Read more

സ്റ്റാര്‍ലിങ്ക് രണ്ട് മാസത്തിനകം ഇന്ത്യയില്‍:ആദ്യ ഒരുമാസം സൗജന്യ സേവനം

ന്യൂഡല്‍ഹി: ടെലികോം മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങി സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യന്‍ വിപണിയിലെ പ്രൈസിങ് കമ്പനി അന്തിമമാക്കിയിട്ടുണ്ടെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണന തന്ത്രത്തിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും […]
Read more

മെയ്‌റ്റെ മിലിഷ്യ നേതാവിന്റെ അറസ്റ്റിനെതിരെ മണിപ്പൂരിൽ പ്രതിഷേധം തുടരുന്നു ; രണ്ട് പോലീസുകാർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ അറസ്റ്റിലായ അരാംബായ് തെങ്കോൽ നേതാവ് കാനൻ സിങ്ങിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതോടെ മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമായി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുരായ് ലാംലോങ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിച്ചെങ്കിലും പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിച്ച് നിരത്തിലിറങ്ങി. കൂടാതെ തൗബാൽ, കാക്ചിംഗ് ജില്ലകളിലും റോഡ് ഉപരോധം, ടയറുകൾ കത്തിക്കൽ തുടങ്ങിയ പ്രതിഷേധങ്ങൾ നടന്നു. അതേസമയം ഇംഫാൽ വെസ്റ്റ് […]
Read more

പിടിമുറുക്കി കോവിഡ്; മരണസംഖ്യ 65 ; കേരളം മുന്നിൽ

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ്-19 വ്യാപിക്കുന്നു. നിലവിൽ രാജ്യത്ത് കോവിടെ കേസുകൾ 6000 കടന്ന് 6,500-ലേക്ക് അടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലുടനീളം ആകെ 6,491 സജീവ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ആകെ ഇവിടെ കേസുകളുടെ എണ്ണം 1,957 ആയി. മാധ്യമ ഏജൻസിയായ പി‌ടി‌ഐ റിപ്പോർട്ട് പ്രകാരം,INSACOG ഡാറ്റ സൂചിപ്പിക്കുന്നത് ആകെ 163 സാമ്പിളുകളിൽ […]
Read more

നാലാം തവണയും ബീഹാർ സന്ദർശിക്കാൻ മോദി; ജൂൺ 20 ന് സന്ദർശനം

പട്‌ന: ബിഹാർ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി . ജൂൺ 20 ന് മോദി ബിഹാറിലേക്കെത്തും. ഈ വർഷം നാലാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്. ബിഹാർ തിരഞ്ഞെപ്പ് അടുത്തിരിക്കെയാണ് മോദിയുടെ സന്ദർശനം. ഇത്തവണ, പ്രധാന പ്രതിപക്ഷമായ ആർജെഡിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന സിവാൻ മോദി സന്ദർശിക്കുംഅതേസമയം മോദി സന്ദർശിക്കാൻ സാധ്യതയുള്ള ഷഹാബാദ്, മഗധ് മേഖലകളിൽ എൻഡിഎയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി എന്നിവരെയും മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയെയും നിയോഗിച്ചിട്ടുണ്ട്.ബിജെപി, ജെഡിയു, എൽജെപി, […]
Read more

ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് അന്തരിച്ചു

ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് (75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. 15-ലേറെ ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. 1985-ല്‍ സഹസംവിധായകനായാണ് പാര്‍ഥോ ഘോഷിന്റെ തുടക്കം.1991-ല്‍ പുറത്തിറങ്ങിയ ‘100 ഡേയ്‌സ്’ ആണ് ആദ്യചിത്രം. നാനാ പടേക്കര്‍, ജാക്കി ഷെറോഫ്, മനീഷ കൊയ്‌രാള എന്നിവര്‍ അഭിനയിച്ച ‘അഗ്നിസാക്ഷി’ പാര്‍ഥോ ഘോഷിനെ കൂടുതല്‍ പ്രശസ്തനാക്കി. മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘നമ്പര്‍ 20 മദ്രാസ് മെയിലി’ന്റെ ഹിന്ദി റീമേക്കായ ‘തീസ്‌രാ കോന്‍’ സംവിധാനംചെയ്തത് പാര്‍ഥോ ഘോഷ് ആണ്. 2018-ലാണ് […]
Read more

ഹണിമൂൺ കൊലപാതകം; കൊല്ലപ്പെട്ട യുവാവിന്റെ തലയ്ക്ക് പിന്നിൽ മൂർച്ചയുള്ള മുറിവുകൾ

മേഘാലയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഇയാളുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിരുന്നു. കൂടാതെ തലയിൽ രണ്ട് പ്രധാന മുറിവുകളുണ്ടായിരുന്നു. ഷില്ലോങ്ങിലെ ഹിലി മേഖലയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ രാജയെയും ഭാര്യ സോനം രഘുവംശിയെയും കാണാതായെന്ന റിപ്പോർട്ടിനെ തുടർന്ന് ദിവസങ്ങളോളം നടത്തിയ തിരച്ചിലിനുശേഷമാണ് വനപ്രദേശത്ത് നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയത് .നിരവധി അഭ്യുഹങ്ങളാണ് കേസിന് പിന്നാലെ വന്നത്. അതിനിടെയാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇന്ന് ഗാസിപൂരിൽ വെച്ച് സോനം […]
Read more

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ 4500 ഒഴിവുകള്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 4500 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ centralbankofindia.co.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 23 ആണ്. അപേക്ഷകര്‍ 2025 ജൂണ്‍ 25-നകം ഫീസ് അടയ്ക്കണം. ഓണ്‍ലൈന്‍ പരീക്ഷ താല്‍ക്കാലികമായി ക്രമീകരിച്ചിരിക്കുന്നത് 2025 ജൂലൈ ആദ്യവാരത്തിലാണ്. യോഗ്യത നേടുന്നതിന്, ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദം ഉണ്ടായിരിക്കണം. അവര്‍ക്ക് 2025 […]
Read more

Recent News

Advertisement
WhiteswanTV Footer